1 GBP = 93.00 INR                       

BREAKING NEWS

തൊടുപുഴ ബാറില്‍ ആക്രമണം നടത്തി പണം തട്ടിയ കേസ്; തട്ടിച്ച പണം തിരിച്ചു നല്‍കി ഡിവൈഎഫ്ഐ മുന്‍ നേതാക്കള്‍ തടിയൂരി; അവസാന അടവ് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനിരിക്കെ; പ്രശ്നം ഒത്തുതീര്‍ത്തത് പ്രതികളുടെ രക്ഷിതാക്കള്‍ ഇടപെട്ട്; കുട്ടി നേതാക്കാളെ കുടുക്കിയത് ബാറിലെ സിസിടിവി

Britishmalayali
kz´wteJI³

തൊടുപുഴ: ബാര്‍ ഹോട്ടലില്‍ അക്രമം നടത്തി 22000 രൂപ തട്ടിയെടുത്തെന്ന കേസില്‍ പണം തിരികെ നല്‍കി ഡിവൈഎഫ്ഐ മുന്‍ നേതാക്കള്‍ തടിയൂരി.കേസില്‍ ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് മുന്‍ സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളിയാണ് ഒന്നാം പ്രതി. കാഞ്ഞിരമറ്റം കൃഷ്ണാഞ്ജലിയില്‍ കെ.എസ്.ഗോപാലകൃഷ്ണന്‍ (21), തെക്കുംഭാഗം ഇടശേരിയില്‍ ലിജോ ജോസഫ് (21), ഡിവൈഎഫ്‌ഐ മുതലക്കോടം യൂണിറ്റ് മുന്‍ പ്രസിഡന്റ് പഴുക്കാക്കുളം പാലാത്ത് ജിത്തു ഷാജി (22) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ അക്രമം നടത്തി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിലാണ് പണം നല്‍കി കേസ് ഒതുക്കിത്തീര്‍ത്തത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മുന്‍ ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിരുന്നു. ഇതോടെയാണ് പണം നല്‍കി പ്രതികള്‍ തലയൂരിയത്. ഹോട്ടല്‍ ജീവനക്കാരന്റെ പക്കല്‍ നിന്നു തട്ടിയെടുത്ത 22000 രൂപ, പ്രതികളില്‍ ഒരാളുടെ രക്ഷിതാവ് ഇടപെട്ട് ഹോട്ടലുകാര്‍ക്ക് നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.

3 ആഴ്ചകള്‍ക്കു മുന്‍പ് മാത്യൂസ് കൊല്ലപ്പള്ളി ഒഴികെയുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. അക്രമവും പിടിച്ചുപറിയും നടത്തിയ സംഭവം വലിയ വിവാദമായതോടെ മാത്യൂസ് കൊല്ലപ്പള്ളി, ജിത്തു ഷാജി എന്നിവരെ ഡിവൈഎഫ്‌ഐയില്‍ നിന്നു പുറത്താക്കിയതായി നേതാക്കള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം 13ന് പുലര്‍ച്ചെ 1.45ന് ഇടുക്കി റോഡിലുള്ള സിസിലിയ ബാര്‍ ഹോട്ടലില്‍ ആണ് അക്രമവും പണം തട്ടിയെടുക്കലും നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാത്യൂസ് കൊല്ലപ്പള്ളി ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതോടെ ആണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category