1 GBP = 92.80 INR                       

BREAKING NEWS

ഇന്ത്യന്‍ മുന്‍നിരയെ എളുപ്പം വീഴ്ത്തിയിട്ടും നല്ല തുടക്കം പാഴാക്കി സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയുമായി തകര്‍പ്പന്‍ ഫോമില്‍ രോഹിത് ശര്‍മ്മ; അജിങ്ക്യ റഹാനെയ്ക്ക് അര്‍ധ സെഞ്ച്വറി; രോഹിത് റഹാനെ സഖ്യത്തിന്റെ ചിറകിലേറി ഇന്ത്യക്ക് തിരിച്ച് വരവ്; രണ്ടാം സെഷനില്‍ വിക്കറ്റ് പോകാതെ ചായക്ക് പിരിഞ്ഞ് ഇന്ത്യ

Britishmalayali
kz´wteJI³

തുടക്കത്തില തകര്‍ച്ചയ്ക്ക് ശേഷം രോഹിത് റഹാനെ സഖ്യം തിരിച്ചടിച്ചതോടെ റാഞ്ചി ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ മുന്നേറുന്നു. ആദ്യ സെഷനില്‍ 39ന് 3 എന്ന നിലയില്‍ തകര്‍ച്ചയെ ഉറ്റ് നോക്കിയ ഇന്ത്യയെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ രോഹിത് ശര്‍മ്മ 108*(149) അര്‍ഢ സെഞ്ച്വറി നേടിയ അജിങ്ക്യ റഹാനെ 74*(114) എന്നിവര്‍ ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇതുവരെ നേടിയ 166 റണ്‍സ് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയാണ്. ചായ സമയത്ത് കളി നിര്‍ത്തുമ്പോള്‍ 52 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 എന്ന നിലയിലാണ് ഇന്ത്യ. സൗത്താഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ രണ്ടും ആന്റിച്ച് നോര്‍ട്ടെ ഒരു വിക്കറ്റു വീഴ്ത്തി.

ഈ പരമ്പരയിലെ തന്റെ മൂന്നാമത്തെയും കരിയറിലെ ആറാമത്തെയും സെഞ്ച്വറിയാണ് റാഞ്ചിയില്‍ രോഹിത് കുറിച്ചത്. 149 പന്തുകള്‍ നേരിട്ട താരം ഇതുവരെ 13 ഫോറും നാല് സിക്സും പായിച്ചു. നേരത്തെ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്നു. മറുവശത്ത് രോഹിത്തിന് നല്ല് പിന്തുണ നല്‍കുന്ന റഹാനെ 10 ഫോറും ഒരു സിക്സും പായിച്ചാണ് 74 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category