1 GBP = 93.00 INR                       

BREAKING NEWS

ചെസ്റ്റര്‍ മലയാളിയുടെ വീട്ടില്‍ മോഷണം; നഷ്ടമായത് സ്വര്‍ണവും ബിഎംഡബ്ല്യു കാറും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Britishmalayali
kz´wteJI³

രിടവേളയ്ക്കു ശേഷം യുകെ മലയാളി വീടുകള്‍ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ചെസ്റ്ററിലെ ഒരു മലയാളിയുടെ വീട്ടില്‍ കയറിയ മോഷണ സംഘം വമ്പന്‍ മോഷണമാണ് ഇക്കുറി നടത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ബിഎംഡബ്ല്യു കാറും അടക്കം താഴത്തെ നിലയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും മോഷണം പോയി. വീട്ടുകാര്‍ മുകള്‍ നിലയില്‍ ഉറങ്ങുന്ന സമയത്തായിരുന്നു മോഷണം നടന്നത്.

കൈപ്പുഴ സ്വദേശിയായ മലയാളിയുടെ വീട്ടില്‍ കയറിയാണ് മോഷ്ടാക്കള്‍ വിദഗ്ധമായി സാധനങ്ങള്‍ മുഴുവന്‍ കടത്തിയത്. വീട്ടുകാര്‍ മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്നതിനാല്‍ മോഷ്ടാക്കള്‍ കയറിയ വിവരം അറിഞ്ഞില്ല. അതിനാല്‍ തന്നെ, ആക്രമണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലാത്തതിനാല്‍ വീട്ടുകാര്‍ എല്ലാവരും സുരക്ഷിതരാണ്. മോഷണത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

രാവിലെ 9.30ഓടു കൂടി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തു. അതേസമയം, മോഷണം നടന്ന് നാലു മണിക്കൂറുകള്‍ക്കു ശേഷം മോഷണ വസ്തുക്കളുമായി കാറില്‍ മോഷ്ടാക്കള്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. സ്വര്‍ണവും ബിഎംഡബ്ല്യു കാറും കൂടാതെ, വീടിന്റെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് സാധനങ്ങളാണ് നഷ്ടമായത്.

വിന്റര്‍ തുടങ്ങിയതോടെ മോഷ്ടാക്കാള്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ് എന്ന സൂചനയാണ് ചെസ്റ്ററിലെ മോഷണം നല്‍കുന്നത്. അതിനാല്‍ തന്നെ, എല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതാണെന്നും കഴിയുന്നതും വീടുകളില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുക്കള്‍ സൂക്ഷിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല, കാറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതും ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category