
കോഴിക്കോട്: കുടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ തള്ളി പറഞ്ഞ് ഉറ്റസുഹൃത്ത് റാണി. കേസില്‍ അതിനിര്‍ണ്ണായക വ്യക്തിയാണ് റാണിയെന്നാണ് പൊലീസ് വിലയിരുത്തല്‍. അതിനാടകീയമായാണ് റാണി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. വടകര റൂറല്‍ എസ്പി ഓഫീസിലാണ് യുവതി ഇന്ന് ഹാജരായത്. അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുകയാണ്.
ഇവരുമൊത്ത് ജോളി എന്‍ഐടി ക്യാമ്പസിനു മുന്നില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഇവരില്‍ നിന്ന് ജോളിയുടെ എന്‍ഐടി താവളത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളിയുമായുള്ള ഉറ്റബന്ധം പുറത്തായതോടെ റാണി അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ മുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് അതീവ രഹസ്യമായി യുവതി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുകയായിരുന്നു. തലശേരിയില്‍ നിന്നും രണ്ടു പേരൊടപ്പം ഓട്ടോറിഷയിലാണ് റാണി എസ്പി ഓഫീസില്‍ എത്തിയത്. പിടിക്കപ്പെടുമെന്ന് വന്നപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജോളിയെ തള്ളി പറഞ്ഞാല്‍ കേസില്‍ നിന്ന് തലയൂരമെന്ന ഉപദേശം റാണിക്ക് കിട്ടിയിട്ടുണ്ട്.
എന്‍ഐടി പരിസരത്ത് യുവതി തയ്യല്‍ക്കട നടത്തിയിരുന്നുവെങ്കിലും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ജോളിയുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ജോളിയും റാണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ജോളി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ മകന് റോമോ ആണ് പൊലീസിന് കൈമാറിയത്. എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോയും ജോളിയുടെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ ഫോട്ടോയില്‍ എന്‍ഐടിയിലെ തിരിച്ചറിയല്‍ കാര്‍ഡ് ജോളി ധരിച്ചിരുന്നു. എന്‍ഐടിയിലെ ജോളിയുടെ ഇടപെടുകളില്‍ നിര്‍ണ്ണായക വിവരങ്ങളാണ് റാണിയില്‍ നിന്ന് പൊലീസ് പ്രതീക്ഷിക്കുന്നത്. തയ്യല്‍ കടയില്‍ വന്ന പരിചയമേ ഉള്ളൂവെന്നാണ് റാണി എടുക്കുന്ന നിലപാടെന്നാണ് സൂചന.
ജോളിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സമീപത്തെ തയ്യല്‍ക്കട കാണിച്ചുകൊടുത്തതോടെയാണ് പൊലീസ് അതേക്കുറിച്ച് അന്വേഷണം ശക്തമാക്കിയത്. സംഭവശേഷം ഒളിവില്‍ പോയ റാണി പിടിക്കപ്പെടുമെന്നായപ്പോള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉേദ്യാഗസ്ഥ ജയശ്രീ എസ് വാര്യര്‍ എന്നിവരാണു ജോളിയുടെ ഉറ്റ സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് നിഗമനം. ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കേസില്‍ അത് നിര്‍ണായകമാവും. കൊലപാതകങ്ങളെക്കുറിച്ച് റാണിക്ക് അറിവുണ്ടോ എന്നായിരിക്കും പ്രധാനമായും ചോദിച്ചറിയുക. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാല്‍ തലശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു ഇത്രയും ദിവസം റാണി താമസിച്ചിരുന്നത്.
പൊലീസിന്റെ ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ഒന്നും റാണിയെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താന്‍ ജോളി തയ്യാറായില്ല. റാണിയെ സംരക്ഷിക്കും വിധമാണ് മറുപടികള്‍ നല്‍കിയത്. എന്നാല്‍ റാണി ജോളിയെ പൂര്‍ണ്ണമായും തള്ളി പറയുകയാണ്. എല്ലാം വീഡിയോയിലും ചിത്രീകരിക്കുന്നുണ്ട്. കേസ് പുലിവാലാകുമെന്ന് കണ്ട് ചില ബന്ധുക്കള്‍ നിര്‍ബന്ധിച്ചാണ് പൊലീസിന് മുമ്പില്‍ റാണിയെ എത്തിച്ചതെന്നും സൂചനയുണ്ട്. അഭിഭാഷകന്റെ ഉപദേശ പ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്കി കുഴക്കാന്‍ റാണിയും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജോളിയേയും റാണിയേയും ഒരുമിച്ച് ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കും. ഇതിലൂടെ സംഭവങ്ങളുടെ ചുരുള്‍ അഴിക്കാനാണ് ശ്രമം.
ജോളി ജോസഫിനെ അന്വേഷണസംഘം ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യും. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam