1 GBP = 93.00 INR                       

BREAKING NEWS

എംജി സര്‍വ്വകലാശാല അദാലത്തില്‍ ഫുള്‍ ടൈം; സാങ്കേതിക സര്‍വ്വകലാശാലയിലെ പരാതി പരിഹരിക്കലിലും നിത്യ സാന്നിധ്യം; കേരളയിലും പറന്നിറങ്ങി ഇടപെടലുകള്‍; സര്‍വ്വകലാശാല ഭരണത്തില്‍ മന്ത്രിയുടെ ഓഫീസിന് ഇടപെടാനുള്ള കുറുക്കുവഴിയായി അദാലത്തുകള്‍; എംജിയിലും കാലിക്കറ്റിലും ഇടപെടല്‍ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചും; മന്ത്രി ജലീല്‍ ആഗ്രഹിക്കുന്നത് വൈസ് ചാന്‍സലര്‍മാര്‍ക്ക് മീതേയുള്ള സൂപ്പര്‍ വൈസ് ചാന്‍സലറാകാനോ? മാര്‍ക്ക് ദാന വിവാദം കത്തിപടരുമ്പോള്‍

Britishmalayali
kz´wteJI³

കോട്ടയം: സ്വയം ഭരണ സ്ഥാപനങ്ങളാണ് സര്‍വകലാശാലകള്‍. ഇവിടെ സര്‍ക്കാരിന് കാര്യമില്ല. ഇത് മനസ്സിലാക്കിയാണ് അദാലത്തുകള്‍ ഉണ്ടാക്കുന്നത്. സര്‍വ്വകലാശാല ഭരണത്തില്‍ മന്ത്രിയുടെ ഓഫീസിന് ഇടപെടാനുള്ള കുറുക്കുവഴിയായി അദാലത്തുകള്‍ കേരളത്തില്‍ മാറുകയാണ്. കേരളത്തിലെ എല്ലാ അദാലത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ഇതിന് വേണ്ടിയാണ്. വൈസ് ചാന്‍സലര്‍മാര്‍ക്ക് മീതേയുള്ള സൂപ്പര്‍ വൈസ് ചാന്‍സലറായാണ് ഈ ഉദ്യോഗസ്ഥന്‍ എല്ലായിടത്തും പ്രവര്‍ത്തിച്ചത്. ഇതോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ വെട്ടിലാകുകയാണ്.

സര്‍വകലാശാലകളുടെ സുഗമമായ നടത്തിപ്പിന് മൂന്നുമാസത്തിലൊരിക്കല്‍ അദാലത്തുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എം.ജി.യിലും കാലിക്കറ്റിലും ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് അദാലത്തിലെ തീരുമാനം നടപ്പാക്കുന്നത്. എംജിയില്‍ എതിര്‍ത്തവരെ എല്ലാം സര്‍ക്കാര്‍ മാറ്റുകയും ചെയ്തു. അങ്ങനെ സര്‍ക്കാരിന്റെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാനും മന്ത്രിമാരുടെ താല്‍പ്പര്യം നടപ്പാക്കാനുമാണ് അദാലത്ത് നടക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. അതേസമയം, മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു. വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.

ഫെബ്രുവരി 22-ന് എം.ജി. സര്‍വകലാശാല അദാലത്തില്‍ മന്ത്രിയും സെക്രട്ടറിയും പങ്കെടുത്തു. വിവാദം ശക്തമായതോടെ മന്ത്രി പറഞ്ഞത് ഉദ്ഘാടനം കഴിഞ്ഞ് സെക്രട്ടറി മടങ്ങിയെന്നാണ്. എന്നാല്‍, ഉദ്ഘാടന വേളയിലും പരാതികേള്‍ക്കലിലും സെക്രട്ടറി ഉള്‍പ്പെട്ടതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. ഏത് അധികാരത്തിലാണ് ഇടപെടലെന്ന് വ്യക്തമല്ല. ഇതിലാണ് ഒരു കുട്ടിക്ക് ബി.ടെക്. പരീക്ഷയില്‍ ഒരു മാര്‍ക്ക് കൊടുത്ത് ജയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് തെറ്റാണെന്ന് സിന്‍ഡിക്കേറ്റ് അംഗംതന്നെ വ്യക്തമാക്കി. അതും പങ്കെടുത്തയാളുടെ അയല്‍വാസിക്ക്.

ഫെബ്രുവരി 27-ന് സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന് മിനുട്സ് തെളിവുണ്ട്. പരാതിക്കാര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം, ഇന്റേണല്‍ മാര്‍ക്കിന്റെ പ്രശ്നങ്ങള്‍ എന്നിവയില്‍ തീരുമാനം എടുത്തെന്ന് മിനുട്സിലുണ്ട്. പരീക്ഷ, മാര്‍ക്ക് എന്നിവയില്‍ സിന്‍ഡിക്കേറ്റിന് പരീക്ഷാ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം തീരുമാനം എടുക്കാമെന്നാണ് ചട്ടം. പുനര്‍മൂല്യനിര്‍ണയം നടത്തി ഒരു കുട്ടിക്ക് ഒരു വിഷയത്തില്‍ മാര്‍ക്ക് കൂട്ടിയതും ഇവിടത്തെ നിര്‍ദ്ദേശപ്രകാരമാണ്. അത് വിവാദമാവുകയും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് രണ്ടിനായിരുന്നു കാലിക്കറ്റ് സര്‍വകലാശാലയില്‍ അദാലത്ത്. അതിലാണ് ഒരു കുട്ടിയുടെ പി.ജി. പ്രവേശനം ക്രമപ്പെടുത്തിയതും ബി.ടെക്. പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കൂട്ടിനല്‍കിയതും. ഇതിലും മന്ത്രിയുടെ സെക്രട്ടറി പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി അദാലത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു. മുഴുവന്‍സമയം അദ്ദേഹം ഉണ്ടായിരുന്നു. പക്ഷേ, മിനുട്സിലെ പേരുവിവരങ്ങളില്‍ ഇതില്ല. അദാലത്തുകളില്‍ പങ്കെടുക്കുന്നതിലൂടെ മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

എംജി സര്‍വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് എന്നാണ് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞിരുന്നത്. ഷറഫുദ്ദീന്‍ മുഴുവന്‍ സമയവും പങ്കെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ അദാലത്ത് കഴിഞ്ഞ ശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങുവരെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസും അദാലത്തില്‍ പങ്കെടുത്തു. സര്‍വകലാശാല അധികൃതര്‍ തന്നെ ശേഖരിച്ച അദാലത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രിക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

കോതമംഗലം കോളജിലെ ബിടെക് വിദ്യാര്‍ത്ഥിക്ക് മന്ത്രിയിടപെട്ട് മാര്‍ക്ക് ദാനം നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ എന്‍എസ്എസ് സ്‌കീമിന്റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ഒരു വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ ഒരിക്കല്‍ നല്‍കിയതിനാല്‍ ഇത് സാധ്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 2019 ഫെബ്രുവരിയില്‍ സംഘടിപ്പിക്കപ്പെട്ട അദാലത്തില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ആ കുട്ടിക്ക് മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അദാലത്തില്‍ മന്ത്രിക്ക് പകരം പ്രൈവറ്റ് സെക്രട്ടറി ചട്ടവിരുദ്ധമായി പങ്കെടുത്താണ് ക്രമക്കേട് നടത്തിയതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. തന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെടി ജലീല്‍ വാദിച്ചു. ചെന്നിത്തല നിരുത്തരവാദപരമായി പറയുന്ന കാര്യങ്ങള്‍ക്ക് മറുപട് നല്‍കുകയല്ല തന്റെ ജോലി. തെളിവ് സഹിതം ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചാല്‍ മറുപടി നല്‍കുമെന്നും മന്ത്രി പറയുകയുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category