1 GBP = 93.00 INR                       

BREAKING NEWS

നവജാത ശിശുവിനെ മറവ് ചെയ്യാന്‍ സുഹൃത്തിനെ വിളിച്ചത് നിര്‍ണ്ണായകമായി; ഫോട്ടോ വാട്സാപ്പില്‍ കണ്ട കൂട്ടുകാരന്റെ സംശയം ശരിവച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും; സ്വന്തം കുട്ടിയെ കൊന്നത് അവിഹിതം പുറംലോകം അറിയാതിരിക്കാന്‍; കാമുകന്റെ ആത്മഹത്യയില്‍ തളര്‍ന്ന അവിവാഹിതയായ അമ്മ ചോരക്കുഞ്ഞിനോട് ചെയ്തത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; നവജാത ശിശു മരിച്ചത് തുണി പോലുള്ള വസ്തുക്കള്‍ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടര്‍ന്ന്; വാത്തിക്കുട്ടിയില്‍ എം എസ് സിക്കാരി കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

ചെറുതോണി: വാത്തിക്കുടി മേഖലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്‌കൂള്‍ ബാഗില്‍ നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. പിറന്നു വീണ ഉടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് ആണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. മുരിക്കാശേരിക്കു സമീപം വാത്തിക്കുടി മേഖലയിലെ ഒരു വീട്ടിലാണ്, ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞാണ് ഇത്.

നവജാത ശിശുവിനെ ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉടലെടുത്തിരുന്നു. ഇതോടെയാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. ഇരുപതു വയസു പ്രായമുള്ള അമ്മയെയാണ് മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞ് ചാപിള്ള ആണെന്നായിരുന്നു യുവതി പൊലീസിന് നല്‍കിയ മൊഴി. പ്രസവശേഷം കടുത്ത രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ സാധ്യതകള്‍ തെളിഞ്ഞത്. തുണി പോലുള്ള വസ്തുക്കള്‍ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്ന് ഇടുക്കി സിഐ സിബിച്ചന്‍ ജോസഫ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണു കുളിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. പ്രസവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജനിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞിരുന്നത്. കുഞ്ഞിനെ മറവു ചെയ്യുന്നതിനായി ബാഗിനുള്ളില്‍ ആക്കി സൂക്ഷിച്ചു. താന്‍ പ്രസവിച്ചെന്നും കുട്ടിക്കു ജീവനില്ലെന്നും മറവു ചെയ്യാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി തന്റെ സഹപാഠിയായ ആണ്‍ സുഹൃത്തിനെ ഫോണിലൂടെ അറിയിച്ചിരുന്നു. ആണ്‍ സുഹൃത്തിന് സംശയം തോന്നിയതാണ് വിഷയം പുറത്ത് എത്തിച്ചത്. തുടര്‍ന്നു യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിയുകയും ചെയ്തു.


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: അവിവാഹിതയായ പെണ്‍കുട്ടി ചൊവ്വാഴ്ച്ച രാത്രിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അധികമാര്‍ക്കും അറിവില്ലായിരുന്നു. അവിഹിത ഗര്‍ഭമായതിനാല്‍ യുവതി കുറച്ചു കാലമായി വീട്ടില്‍ തന്നെയാണ് കഴിഞ്ഞു വന്നത്. എന്നാല്‍, യുവതി ഗര്‍ഭിണി ആയിരുന്നു എന്നറിയാമായിരുന്ന സഹപാഠിയോട് കുഞ്ഞ് ചാപിള്ളയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ സഹപാഠി തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞിന്റെ ഫോട്ടോ അയച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ചിത്രം ലഭിച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തിയതാണോ എന്ന് സഹപാഠിക്ക് സംശയം തോന്നി. തുടര്‍ന്ന് സഹപാഠി മുരിക്കാശ്ശേരി പൊലീസില്‍ രാത്രിതന്നെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെയും കൂട്ടി പൊലീസ് സ്ഥലത്തെത്തി വീട്ടില്‍ പരിശോധന നടത്തുകയും ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

എം.എസ് സി.ക്ക് പഠിച്ചിരുന്ന യുവതി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കുമെന്ന ഘട്ടം വരെ ഉണ്ടായിരുന്നു. പിന്നീട് യുവതിയെ വിവാഹം കഴിക്കാതെ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ കല്ല്യാണം കഴിച്ചു. എന്നാല്‍, യുവാവിന്റെ ഈ ദാമ്പത്യം അധികം കാലം നീണ്ടില്ല. പ്രണയം അറിഞ്ഞതോടെ നവവധു പിണങ്ങിപ്പോയി. ഇതോടെ യുവാവ് തന്റെ പൂര്‍വ്വകാല കാമുകിയുമായി വീണ്ടും അടുത്തു. വീണ്ടും പ്രണയം പൂത്തുലയുകുയം ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഓഗസ്റ്റ് 25-ന് ഇയാള്‍ ആത്മഹത്യചെയ്തു.

യുവതിയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു കാമുകന്റെ ആത്മഹത്യ. ഇതോടെ ഇയാളുടെ മരണശേഷം പഠനം നിര്‍ത്തിയ യുവതി ഗര്‍ഭിണിയാണെന്ന വിവരം പുറത്താരേയും അറിയിക്കാതെ വീട്ടില്‍ കഴിയുകയായിരുന്നു. വീട്ടില്‍ നിന്നും യുവതി അധികം പുറത്തിറങ്ങുക പോലും ഉണ്ടായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category