
ഹാംപ്ഷെയര്‍: ഒരു പരാതി ലഭിച്ചയുടന്‍ കേട്ടപ്പാതി, കേള്‍ക്കാത്ത പാതി ചാടിപ്പുറപ്പെട്ട് മലയാളിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ഹാംപ്ഷെയര്‍ പൊലീസ് പുലിവാലു പിടിച്ചു. ആളുമാറി അറസ്റ്റു ചെയ്തതാണ് ഹാംപ്ഷെയര്‍ പൊലീസിന് വിനയായത്. ഒടുവില്‍ തെറ്റു പറ്റിയെന്ന് മനസിലായ പൊലീസ് തെറ്റു സമ്മതിച്ച് തടിയൂരുകയായിരുന്നു.
ഒരു പരാതി ലഭിച്ചയുടന്‍ മുന്‍പിന്‍ ആലോചിക്കാതെ ഹാംപ്ഷെയറിലെ രാജീവ് വിജയന് എന്ന 45 വയസുകാരനെയാണ് ഹാംപ്ഷെയര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഒരു സ്ത്രീയായിരുന്നു പരാതി നല്‍കിയത്. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഒരു വൃത്തിക്കെട്ട നീല വോക്സാള്‍ സഫീരാ കാറിലെത്തിയ ഏഷ്യക്കാരന് തന്നോട് വഴി ചോദിച്ചുവെന്നും വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ഇയാള്‍ സ്വയംഭോഗം കാണിച്ചുവെന്നുമായിരുന്നു സ്ത്രീയുടെ പരാതി.
പരാതി ലഭിച്ചയുടന്‍ നീല വോക്സാള്‍ സഫീരാ കാറുള്ള ഏഷ്യന്‍ വംശജനെ അന്വേഷിച്ചിറങ്ങിയ ഹാംപ്ഷെയര്‍ പൊലീസിന്റെ കണ്ണില്‍പ്പെട്ടത് രാജീവായിരുന്നു. ഉടന്‍ തന്നെ രാജീവിനെ അറസ്റ്റു ചെയ്തു. എന്നാല്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചപ്പോഴാണ് പണി കിട്ടിയെന്ന് പൊലീസിനു മനസിലായത്. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ ആള്‍ക്ക് മീശ ഉണ്ടായിരുന്നില്ല. രാജീവിന് മീശയുണ്ട് താനും. അക്കിടി മനസിലായ പൊലീസ് ഉടന്‍ തന്നെ രാജീവിനെ വിട്ടയക്കുകയായിരുന്നു.
ബിഷപ്പ്സ്റ്റോക്കിലെ വെയില്സ്മീഡ് പോസ്റ്റ് ഓഫീസ് ഉടമയും പോസ്റ്റ് മാസ്റ്ററുമായ തനിക്ക് ഉണ്ടായത് വളരെ വലിയ അപമാനമാണെന്ന് രാജീവ് പറയുന്നു. അതിനാല്‍ തന്നെ, പൊലീസിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രേഖാമൂലമുള്ള ഒരു കുറിപ്പ് എഴുതുകയും ചെയ്തു. പോസ്റ്റ് മാസ്റ്ററാണ് രാജീവ്. ഈമാസം 11നാണ് അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും അരങ്ങേറിയത്.
എട്ടു പൊലീസ് ഓഫീസര്‍മാരടക്കമുള്ള ടീം രാജീവിനെ അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ സ്ഥലത്ത് നിരവധി ആളുകളും ഉണ്ടായിരുന്നു. പൊതുജനമധ്യത്തില്‍ അപമാനിതനായ തനിക്കു നേരിടേണ്ടി വന്ന അപമാനം വളരെ വലുതാണെന്ന് രാജീവ് പറയുന്നു. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, സായിപ്പന്മാര്ക്കിടയിലും തന്റെ കസ്റ്റമേഴ്സിനിടയിലും സജീവമായി ഇടപെടുന്ന രാജീവ് തനിക്കു നേരിടേണ്ട വന്ന അപമാനത്തില്‍ ഏറെ ദുഃഖിതനാണ്.
''തെറ്റായതും വിവേകപൂര്ണ്ണമല്ലാത്തതുമായ ആരോപണവും പോലീസിന്റെ അറസ്റ്റും കാരണം തന്റെ സല്‍പ്പേരിനും കളങ്കമേറ്റിരിക്കുകയാണ്. ഞാനൊരു ഏഷ്യനും വോക്സാള്‍ സഫീറാ കാറുള്ളതുകൊണ്ടുമാണ് അവര്‍ എന്നെ അറസ്റ്റു ചെയ്തത്. എനിക്ക് മീശയുണ്ടായിരുന്നതു കൊണ്ടു മാത്രം അവര്‍ എന്നെ വെറുതെ വിടുകയും ചെയ്തു' എന്ന് രാജീവ് പറയുന്നു.
ഏഷ്യന്‍ കമ്മ്യൂണിറ്റിയുടെ ഒരു നെടും തൂണായി പ്രവര്‍ത്തിക്കുന്ന ആളാണ് രാജീവ്. അറസ്റ്റിനെ തുടര്‍ന്ന് വെള്ളക്കാരായ കസ്റ്റമേഴ്സടക്കം നിരവധി പേരാണ് രാജീവിന് പിന്തുണ നല്‍കിക്കൊണ്ട് സാമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam