kz´wteJI³
വാഷിങ്ടണ്‍: സിറിയയില്‍ ഭീകരവാദികളെ തുരത്താന്‍ എന്ന പേരില്‍ തുര്‍ക്കി നടത്തുന്ന കൂട്ടക്കൊലയില്‍ ലോകമെമ്പാടും എതിര്‍പ്പ് ഉയരുമ്പോള്‍ നിലപാട് മയപ്പെടുത്തിയ പ്രസ്താവനയുമായാണ് ട്രംപ് രംഗത്തുവന്നത്. തുര്‍ക്കിയുടെ നീക്കങ്ങളെ എതിര്‍ക്കുന്നു എന്ന വിധത്തില്‍ പ്രസ്താവന നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് എന്നാല്‍ കുര്‍ദ്ദുകള്‍ക്ക് എതിരായും നിലപാട് സ്വീകരിച്ചു. സിറിയയില്‍ തുര്‍ക്കി കയറി ആക്രമിക്കുന്നത് അമേരിക്കയ്ക്ക് ഗുണമേ ചെയ്യൂ എന്നു ഇത് ബുദ്ധിപരമായ നീക്കമാണെന്നുമാണ് ട്രംപിന്റെ വിലയിരുത്തല്‍. തുര്‍ക്കി നടപടിയെ ന്യായീകരിച്ച അദ്ദേഹം കുര്‍ദിഷ് പോരാളികള്‍ മാലാഖമാരൊന്നുമല്ലെന്നും നിലപാട് സ്വീകരിച്ചു. അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
റഷ്യയും സിറിയയില്‍ ഇപ്പോള്‍ ഐഎസിനെ നേരിടാന്‍ എന്ന വിധത്തില്‍ രംഗത്തുണ്ട്. ഈ ആക്രമണങ്ങളെല്ലാം ഐസിസിന് എതിരാണെന്നാണ് ട്രംപിന്റെ പക്ഷം. ഇറ്റാലിയന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കിടെയാണ് ട്രംപ് കുര്‍ദുകള്‍ മാലാഖമാരല്ലെന്ന നിലപാട് സ്വീകരിച്ചത്. കുര്‍ദ്ദുകള്‍ക്ക് എങ്ങനെ പോരാടണം എന്നറിയാമെന്നും ട്രംപ് പറയുന്നു. അതിനിടെ സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ കുര്‍ദ് സഖ്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാനും രാഷ്ട്രീയപരമായി കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനുമുള്ള ശ്രമങ്ങളും മറുവശത്തു കൂടി ട്രംപ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്ദുഗാന് കത്തയക്കുകയും ചെയ്തു.
കുര്‍ദ്ദ് പോരാളികളെ കൊന്നൊടുക്കുന്നതിനെ വിമര്‍ശിച്ചാണ് ട്രംപ് കത്തെഴുതിയത്. എന്നാല്‍ സിറിയയുടെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് കുര്‍ദിഷ് പോരാളികളെ പൂര്‍ണമായും തുരത്തുംവരെ സൈനികനടപടി തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്ദുഗാന് പ്രഖ്യാപിച്ചു. ഇപ്പോള്‍ തുര്‍ക്കിയിലുള്ള 20 ലക്ഷത്തോളം വരുന്ന സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അതിര്‍ത്തിപ്രദേശത്തുനിന്ന് കുര്‍ദ് സൈന്യം പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് തുര്‍ക്കി വടക്കന്‍ സിറിയയില്‍ ആക്രമണം തുടങ്ങിയത്. യു.എസ്. സൈന്യം സിറിയയില്‍നിന്ന് പിന്‍വാങ്ങുന്നതായുള്ള ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്നായിരുന്നു ഇത്. തുര്‍ക്കിയുടെ നടപടിക്കെതിരേ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം രംഗത്തെത്തി. സിറിയയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട യു.എസ്., തുര്‍ക്കിക്കുനേരെ ഉപരോധങ്ങളും ചുമത്തി.
യു.എസ്. തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തെ ഭയക്കുന്നില്ലെന്നാണ് ഉര്ദുഗാന് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കുര്‍ദുകള്‍ക്ക് പ്രാമുഖ്യമുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേനയെ (എസ്.ഡി.എഫ്.) ഭീകരസംഘമായാണ് തുര്‍ക്കി കണക്കാക്കുന്നത്. തുര്‍ക്കി ഇപ്പോള്‍ നടത്തുന്ന ആക്രമണം മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നാണ് യു.എസ്. ആരോപിക്കുന്നത്. ആക്രമണങ്ങളില്‍ ഒട്ടേറെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതായും വൈറ്റ് ഹൗസ് ആരോപിക്കുന്നു. തുര്‍ക്കിയെ പിന്തിരിപ്പിക്കാന് ഉടന്‍തന്നെ അങ്കാറയിലേക്ക് യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘത്തെ അയക്കുമെന്ന് ട്രംപ് പറഞ്ഞു. വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേശകന് റോബര്‍ട്ട് ഒബ്രിയാന് എന്നിവരും സംഘത്തിലുണ്ടാവും. വ്യാഴാഴ്ചയാണ് സംഘം ഉര്‍ദുഗാനുമായി ചര്‍ച്ചനടത്തുക. എന്നാല്‍, പ്രതിനിധികളുമായി താന്‍ നേരിട്ട് ചര്‍ച്ചയ്ക്കു തയ്യാറല്ലെന്നാണ് ഉര്ദുഗാന് പ്രതികരിച്ചത്. ട്രംപ് വന്നാല്‍ നേരിട്ടുസംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയുടെ ആക്രമണത്തെത്തുടര്‍ന്ന് യുദ്ധം മുറുകിയതോടെ സിറിയയില്‍ നൂറിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമുള്ള സൈനികനാശം വേറെയും. 1,60,000 പേര് പലായനംചെയ്തതായി ഐക്യരാഷ്ട്രസഭയും പറയുന്നു. അമേരിക്കന്‍ ഉപരോധം വകവെക്കാതെ തുര്‍ക്കി സൈന്യം ഉത്തര സിറിയയിലെ കുര്‍ദ് പട്ടണത്തില്‍ ആക്രമണം തുടരുകയാണ്. 'നമുക്ക് നല്ല ഒരു നീക്കവുമായി മുന്നോട്ടുപോകാം. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയതില്‍ നിങ്ങള്‍ ഉത്തരവാദിത്വമെടുക്കേണ്ട ആവശ്യമില്ല. അതുപോലെ, തുര്‍ക്കിയുടെ സാമ്പത്തികാവസ്ഥ ഇടിച്ചുതകര്‍ത്തതില്‍ ഞാനും ഉത്തരവാദിത്വമെടുക്കുന്നില്ല', ട്രംപ് ഏര്ദോഗന് നല്കിയ കത്തില്‍ പറയുന്നു.
സിറിയയെ ആക്രമിക്കുന്നതില്‍ തുര്‍ക്കിക്ക് യുഎസ് പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ട്രംപ് മറ്റൊരു കത്തില്‍ പറയുന്നു. മേഖലയില്‍നിന്നും സൈന്യത്തെ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. മനുഷ്യത്വപരമായും നീതിയുക്തമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചാല്‍, ചരിത്രം പിന്നീട് നിങ്ങളോട് തൃപ്തികരമായി പ്രതികരിക്കും. നല്ല കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അത് നിങ്ങളെ എല്ലാക്കാലത്തും പരിഗണിക്കുക പരമദുഷ്ടനായിട്ടായിരുക്കും. വലിയ കാര്‍ക്കശ്യക്കാരനാവാന്‍ നോക്കരുത്. പരമ വിഡ്ഢിയാവാനും നില്‍ക്കരുത്. ഞാന്‍ പിന്നീട് വിളിക്കാം', ട്രംപ് എര്‍ദോഗനയച്ച കത്തില്‍ ട്രംപ് പറയുന്നു.
എന്നാല്‍, വടക്കന്‍ സിറിയയിലെ കുര്‍ദിഷ് സേനയ്ക്ക് നേരെയുള്ള സൈനികനടപടികള്‍ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ മേല്‍ നിരോധനം ഏര്‍പ്പെടുത്തിയാലും നിര്‍ത്തില്ലെന്നാണ് എര്‍ദോഗന്റെ നിലപാട്. ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ തുര്‍ക്കിയുടെ നീക്കത്തെ അപലപിച്ചു കൊണ്ട് കഴിഞ്ഞദിവസം തുര്‍ക്കിയിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്തലാക്കിയിരുന്നു. ഇത് സൂചിപ്പിച്ചു കൊണ്ടാണ് എര്‍ദൊഗാന്റെ പരാമര്‍ശം. വടക്കന്‍ സിറിയന്‍ മേഖലയില്‍ നിന്നും സിറിയന്‍ കുര്‍ദുകളെ തുരത്തി തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് എര്ദൊഗാന് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് കുര്‍ദ് വംശജരാണ് മേഖലയില്‍ നിന്നും ഒഴിഞ്ഞു പോയത്. തുര്‍ക്കിഷ് സൈന്യും സിറിയയിലെ സഖ്യ സേനയും കൂടിയും ഇവിടേക്ക് നടത്തിയ ആക്രണങ്ങളാല്‍ കുര്‍ദിഷ് സൈന്യത്തിന്റെ തടവിലുള്ള ഐ.എസ് ഭീകരര്‍ രക്ഷപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam