kz´wteJI³
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിന്റെ അന്വേഷണം മുറുകവേ പുറത്തുവരുന്നതെ ദുരൂഹമായ വിവരങ്ങള്‍. ജോളിയെന്ന ക്രിമിനല്‍ നടത്തിയ ഇടപെടലുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് കണ്ട് അന്വേഷണ സംഘം ഞെട്ടുകയാണ്. അതിവിദഗ്ധയായ കുറ്റവാളിയാണ് ജോളിയെന്ന് തെളിയിക്കുകയാണ് അവര്‍. എന്‍ഐടി അദ്ധ്യാപികയുടെ വേഷം കെട്ടിയ ജോളി ഭൂമി ഇടപാടും നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. എന്‍ഐടി പരിസരത്ത് ഭൂമി വാങ്ങാനാണ് ജോളി ശ്രമിച്ചത്. ഇതിനായി സഹായം ചെയ്തത്. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജാണ്.
എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപയാണ് മനോജിന് കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നല്‍കിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്കി. എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏല്പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജോളിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.
അതേസമയ ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെയും പൊലീസ് തിരയുന്നുണ്ട്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷിക്കുന്നത്. ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്കാന് ജോളി തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്.
എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര്‍ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്.
അതേസമയം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജോളി തികച്ചു ശാന്തയായിരുന്നു. പ്രതിക്കൂട്ടില്‍ കയറിനിന്ന ജോളിയോടും കൂട്ടുപ്രതികളോടും കോടതി ആവര്‍ത്തിച്ചു ചോദിച്ചു: പൊലീസ് കസ്റ്റഡിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? സങ്കോചത്തോടെ അല്പനേരം നോക്കിനിന്ന് ജോളി ഇല്ലെന്നു തലയാട്ടി. ഉണ്ടെങ്കില്‍ തുറന്നു പറയൂ എന്ന ചോദ്യത്തിനും മൗനം. പിന്നില്‍നിന്ന മൂവരോടും കൈകാട്ടി മുന്നിലേക്കു വരാന്‍ ആവശ്യപ്പെട്ട മജിസ്ട്രേട്ട് എം.അബ്ദുല്‍ റഹീം ഒരിക്കല്‍ക്കൂടി ചോദിച്ചിട്ടും ഒന്നും പറയാനില്ല. ഒടുവില്‍ അഭിഭാഷകന് ജോളിയെ അടുത്തു കിട്ടിയപ്പോള്‍ ചോദിച്ചത് ക്ഷീണിതയാണെന്നു പറഞ്ഞുകൂടായിരുന്നോ എന്നാണ്.
അതേസമയം കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് സാധിച്ചിരുന്നില്ല. ജോളിക്കുവേണ്ടി 8 കാരണങ്ങള്‍ ഉന്നയിച്ച് അഭിഭാഷകന് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പിന്നീടു പരിഗണിക്കാനായി മാറ്റി. ജോളിയും കൂട്ടരും ഇപ്പോഴും പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതു കേസിലെ കണ്ണികള്‍ കോര്‍ത്തിണക്കാന്‍ തടസ്സമാകുന്നുവെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. എന്‍ഐടി അദ്ധ്യാപികയെന്നു നടിച്ചിരുന്ന ജോളിയുടെ റേഷന്‍ കാര്‍ഡില്‍പോലും തൊഴിലായി അദ്ധ്യാപിക എന്നാണുള്ളത്. ഇതേക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫിസില്‍ അന്വേഷണം നടത്താനുണ്ട്. മൂന്നാം പ്രതി സ്വര്ണപ്പണിക്കാരന് പ്രജികുമാറിനോട് 10 മിനിറ്റ് സംസാരിക്കാന്‍ ഭാര്യ ശരണ്യ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി അനുവദിച്ചു നല്കി.
അതേസമയംകൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട റോയിയുടെ സഹോദരന് റോജോയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. അമേരിക്കയില്‍ നിന്നും എത്തിയാണ് റോജോ കേസില്‍ മൊഴി നല്‍കിയത്. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ പറഞ്ഞു. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടായേക്കാം. അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു പരാതി പിന്‍വലിക്കുന്നതിന് ജോളിയുടെ സമ്മര്‍ദമുണ്ടായിരുന്നതായി റോജോ നേരത്തേ പറഞ്ഞിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നെന്നും റോജോ പറഞ്ഞു.
കഴിഞ്ഞ ദിവസം 9 മണിക്കൂര്‍ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസില്‍ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നല്‍കിയത്. എസ്പി കെ.ജി. സൈമണില്‍ വിശ്വസിക്കുന്നുവെന്നും റോജോ പ്രതികരിച്ചിട്ടുണ്ട്. അതിനിടെ കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പൊന്നാമറ്റം റോയ് കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 5ന് അറസ്റ്റിലായ പ്രതികളെ സാങ്കേതികമായി റിമാന്‍ഡ് കാലാവധിയായ19 വരെ മാത്രമേ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാകൂ. ഇതിനാലാണ് 3 ദിവസത്തെ കസ്റ്റഡി ചോദിച്ചത്. വീണ്ടും വിട്ടുകിട്ടണമെങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 5 കേസുകളില്‍ ഏതിലെങ്കിലും അറസ്റ്റ് രേഖപ്പെടുത്തണം. ഇതിനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ടോം തോമസ്, അന്നമ്മ, മാത്യു, ആല്ഫൈന് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ മരണത്തില്‍ താമരശ്ശേരി സ്റ്റേഷനിലുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam