1 GBP = 97.70 INR                       

BREAKING NEWS

നെടുങ്കണ്ടം കോളേജില്‍ തേര്‍ഡ് ഗ്രൂപ്പില്‍ ആദ്യം ചേര്‍ന്ന ജോളി സെക്കന്റ് ഗ്രൂപ്പിലേക്ക് മാറിയത് സയന്‍സിനോടുള്ള താല്‍പ്പര്യം മൂത്ത്; പഠനം പൂര്‍ത്തിയാക്കാതെ കോളേജ് വിടുമ്പോള്‍ ടിസിയും വാങ്ങിയില്ല; എന്നിട്ടും പാലായില്‍ ബികോമിന് ചേര്‍ന്നതിലും ദുരൂഹത; വിവാഹം കഴിഞ്ഞയുടന്‍ ബിഎഡ് പഠിക്കാന്‍ പോയതിലും അസ്വാഭാവികത; എംകോമിനേന്റേയും നെറ്റിന്റേയും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; ജോളിയുടെ ഭൂതകാലം തേടി കട്ടപ്പനയില്‍ എത്തിയവര്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; കൂടത്തായി കേസിന്റെ മാനങ്ങള്‍ മാറുന്നു

Britishmalayali
kz´wteJI³

തൊടുപുഴ: ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നു കൂടത്തായി കേസ് അന്വേഷിക്കുന്ന സംഘത്തിന് വിവരം ലഭിച്ചു. നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ബികോമിനു ചേര്‍ന്നത് എങ്ങനെയാണെന്നതും പൊലീസിനെ കുഴയ്ക്കുകയാണ്. ഇതിലെല്ലാം അന്വേഷണം നടന്നാല്‍ തട്ടിപ്പിന്റെ വന്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

വിവാഹം കഴിഞ്ഞ് കൂടത്തായിലെത്തിയ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പില്‍ ആദ്യം ചേര്‍ന്ന ജോളി പിന്നീട് സെക്കന്റ് ഗ്രൂപ്പിലേക്ക് മാറി. ശരാശരിയില്‍ താഴെ പഠനക്കാരി മാത്രമായിരുന്നു ജോളിയെന്ന് സഹപാഠികള്‍ ഓര്‍മിക്കുന്നു. പഠനം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പുതന്നെ ജോളി കോളജില്‍ നിന്നു പുറത്തായതായാണ് 1988-90 അധ്യയന വര്‍ഷത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. പിന്നീട് 1991-94 കാലഘട്ടത്തില്‍ പാലായിലെ പാരലല്‍ കോളജില്‍ ബി. കോമിനു ചേര്‍ന്നുവെന്നാണ് വിവരം. നെടുങ്കണ്ടം കോളേജിലായിരുന്നു പ്രിഡിഗ്രി

കോളജില്‍ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. യൂനിവേഴ്സിറ്റി രജിസ്ട്രേഷന് ടി.സി വേണമെന്നിരിക്കേ, ഇതുവരെ നെടുങ്കണ്ടം കോളജില്‍ നിന്ന് ജോളി ടി.സി പോലും വാങ്ങിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണ് പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. മണിചിത്രത്താഴില്‍ സത്യം ചികഞ്ഞ് ഗംഗയുടെ ഭൂതകാലം തേടി ഡോക്ടര്‍ സണ്ണി പോയിരുന്നു. ജോളിയുടെ മാനസിക നിലയിലെ വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് സമാനമായ അന്വേഷണത്തിന് പൊലീസ് ജോളിയുടെ സ്വന്തം നാടായ കട്ടപ്പനയില്‍ എത്തി. ഇവിടെ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയത്.

നാലു ദിവസത്തോളമായി കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ബി. കോം ബിരുദം നേടി എന്നു ജോളി പറയുമ്പോഴും അതുള്‍പ്പെടെയുള്ള വിദ്യാഭ്യാസ രേഖകള്‍ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. കോഴിക്കോട് എന്‍.ഐ.ടിയിലെ അദ്ധ്യാപികയെന്നു പറഞ്ഞു നടക്കുമ്പോള്‍ എം.കോമിന്റെയും നെറ്റ് പാസായതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി ഉണ്ടാക്കിയിരുന്നു.

കട്ടപ്പനയിലെ പാരലല്‍ കോളജില്‍ എം. കോം പഠനത്തിന് ജോളിയെത്തിയെന്ന് പറയുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ മൂന്നു ആണ്‍കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറിയിലിരിക്കുന്ന ജോളിയുണ്ട്. എന്‍ഐടി അദ്ധ്യാപികയെന്ന വ്യാജ പ്രചരണത്തിന് മുന്‍പ് ഒരു വര്‍ഷം ബിഎഡിന് ചേര്‍ന്നെന്ന പേരിലും ജോളി വീട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി കോഴ്‌സുകള്‍ക്ക് ചേര്‍ന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. ജോളി ആറു മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്‌സുകളും ബ്യൂട്ടീഷ്യന്‍ കോഴ്‌സിനും ചേര്‍ന്നിരുന്നതായാണ് പൊലീസിന്റെ സംശയം. കൂടത്തായി കൊലപാതക പരമ്പരയില്‍ പരാതിക്കാരനായ റോജോയുടെയും സഹോദരി റഞ്ചിയുടേയും മൊഴി അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിയിരുന്നു. കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാര്‍, ജോളിയുടെ ഭര്‍ത്താവ് ഷാജു, അച്ഛന്‍ സക്കറിയ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.

ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടത് നന്നായെന്നും അല്ലെങ്കില്‍ താനടക്കമുള്ളവര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും മൊഴിയെടുപ്പിന് ശേഷം റോജോ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവനാണ് സാധ്യത. ഫോണ്‍ രേഖകള്‍ കാണുമ്പോള്‍ അതാണ് മനസിലാവുന്നതെന്നും റോജോ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പരാതിക്കാരനായ റോജോയുടെ മൊഴി രേഖപ്പെടുത്തുന്നത്. റോജോയുടെ സഹോദരി റഞ്ചിയുടെ മൊഴിയും ഇന്നും രേഖപ്പെടുത്തി. പതിനൊന്ന് മണിക്കൂറോളം സമയം ഇന്നത്തെ മൊഴിയെടുപ്പ് നീണ്ടു. മരിച്ച റോയിയുടെ മക്കളുടെ മൊഴി ഇന്നും രേഖപ്പെടുത്തി. വടകര റൂറല്‍ എസ്പി ഓഫിസിലായിരുന്നു ഇവരുടെ മൊഴിയെടുപ്പ് നടന്നത്.

ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ മൊഴിയും ഇന്നലെ വീണ്ടും രേഖപ്പെടുത്തി വിട്ടയച്ചു. ഇത് മൂന്നാം തവണയാണ് ഷാജുവിനെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നത്. ജോത്സ്യന്‍ കൃഷ്ണകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഷാജുവിനോട് ചോദിച്ചറിഞ്ഞത്. ഷാജുവിന്റെ പിതാവ് സക്കറിയാസില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുത്തു. പുലിക്കയത്തെ വീട്ടില്‍ എത്തി വടകര തീരദേശ സിഐ ബി.കെ.സിജുവിന്റെ നേതൃത്വത്തില്‍ ഉള്ള അനേഷണ സംഘമാണ് മൊഴി എടുത്തത്. ഇത് മൂന്നാം തവണയാണ് സക്കറിയാസില്‍ നിന്ന് മൊഴി രേഖപ്പെടുത്തുന്നത്. സക്കറിയാസിന്റെ ഭാര്യ ഫിലോമിനയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. സിലിയുടെ മരണത്തെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നതാണ് ചോദിച്ചറിഞ്ഞത്.

വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ ജയശ്രീ, കൂടത്തായി മുന്‍ വില്ലെജ് ഓഫിസര്‍ കിഷോര്‍ ഖാന്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. റവന്യൂ അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കലക്റ്റര്‍ സി. ബിജുവാണ് മൊഴിയെടുത്തത്. ഇരുവരേയും ഒന്നിച്ചിരുത്തി ജില്ലാ കലക്റ്റര്‍ പ്രത്യേക മൊഴിയുമെടുത്തു. മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ജില്ലാ കലക്റ്റര്‍ നേരിട്ട് വിശദീകരണം തേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category