1 GBP = 97.70 INR                       

BREAKING NEWS

മരണ ദിവസം വിവാഹത്തിന് പോയത് ആഭരണങ്ങള്‍ എല്ലാം അണിഞ്ഞ്; മരണം സ്ഥിരീകരിച്ചപ്പോള്‍ ഈ ആഭരണങ്ങള്‍ നേഴ്സുമാര്‍ ഏല്‍പ്പിച്ചത് ജോളിയെ; എന്നിട്ടും മരണത്തിന് മുമ്പ് 40 പവനും ധ്യാനവേദിയിലെ കാണിക്ക വഞ്ചിയില്‍ ഭാര്യ തന്നെ സമര്‍പ്പിച്ചുവെന്ന് ഷാജു കള്ളം പറഞ്ഞത് എന്തിന്? വിവാഹ ആല്‍ബത്തില്‍ സിലിയുടെ ചിത്രങ്ങള്‍ അപ്രത്യക്ഷമായതിലും ദുരൂഹത; കൂടത്തായി കേസില്‍ പരാതി പിന്‍വലിക്കാന്‍ ഉണ്ടായ സമ്മര്‍ദ്ദം തുറന്നു പറഞ്ഞ് റോജോ; സിലിയുടെ ജീവനെടുത്തത് സയനൈഡ് ജോളിയുടെ പണത്തോടുള്ള ആര്‍ത്തി തന്നെ

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍, മരിച്ച സിലിയുടെ ആഭരണങ്ങള്‍ കാണാതായതിലെ ദുരൂഹത കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു എല്ലാവരേയും അറിയിച്ചിരുന്നത്. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തര്‍ക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കള്‍ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.

ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്നാണ് സൂചന. ഇത്തരത്തിലുള്ള മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകള്‍ ആല്‍ഫൈന്‍ മരിച്ച ദുഃഖത്തില്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിക്ക് നല്‍കാമെന്ന് സിലി പറഞ്ഞിരുന്നു. സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നു. ഈ കവര്‍ ജോളി സിലിയുടെ ബന്ധുവിനെ ഏല്‍പ്പിച്ച് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണില്‍ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളില്‍ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നല്‍കി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏല്‍പ്പിച്ചു മടങ്ങി. സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാന്‍ കുടുംബം അന്നത്തെ വിവാഹ ആല്‍ബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല. ഇതും ദുരൂഹമായി തുടരുകയാണ്. ആഭരണങ്ങള്‍ അടിച്ചു മാറ്റിയതെന്നാണ് സൂചന. ഇതില്‍ ജോളിക്കൊപ്പം ഷാജുവും പങ്കാളിയായെന്ന സംശയം സിലിയുടെ ബന്ധുക്കള്‍ക്കുണ്ട്.

അതിനിടെ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കൂടത്തായിയിലെ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ പൊലീസിന് മൊഴി നല്‍കി. പരാതി പിന്‍വലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നെന്നും റോജോ പറഞ്ഞു. ചോദ്യംചെയ്യലിനായി അമേരിക്കയില്‍ നിന്നെത്തിയ റോജോയുടെ മൊഴി എടുക്കല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. കേസില്‍ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നല്‍കിയത്. തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോള്‍ സത്യങ്ങള്‍ ചുരുളഴിയുന്നു. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്. എസ്പി കെ.ജി. സൈമണില്‍ വിശ്വസിക്കുന്നുവെന്നും റോജോ പറഞ്ഞു. സഹോദരി റെഞ്ചിക്കും ജോളിയുടെ മക്കള്‍ക്കുമൊപ്പമാണ് റോജോ എത്തിയത്.

റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്തതായാണ് സൂചന. ജോളിയുടെ രണ്ടു മക്കളുടെ മൊഴിയും രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവിധി നീട്ടി നല്‍കാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കൊലപാതകങ്ങളിലെ നിര്‍ണായക തെളിവായ സയനൈഡെന്ന് സംശയിക്കുന്ന പൊടി അടങ്ങിയ കുപ്പി പൊലീസ് കണ്ടെത്തിയത് നിര്‍ണ്ണായകമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. തിങ്കളാഴ്ച രാത്രി പൊന്നാമറ്റത്തെ വീട്ടില്‍ ജോളിയുമായെത്തി നടത്തിയ തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്കു ശേഷമേ പൊടി സയനൈഡാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നു പൊന്നാമറ്റം വീട്ടില്‍ അര്‍ധരാത്രിയില്‍ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വസ്തു പരിശോധനയില്‍ കണ്ടെത്തി. ഇതു സയനൈഡാണെന്നു ഫൊറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നല്‍കിയത്. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പൊലീസിനോട് പറഞ്ഞിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് കഴിഞ്ഞ ദിവസം 10 മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 8.25ന്.

ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയില്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചു സഖറിയാസിനും റോയിയുടെ കൊലപാതകത്തെക്കുറിച്ചു ഷാജുവിനും നേരത്തേ അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചു. ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്താന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

സയനൈഡ് എത്തിച്ചുകൊടുത്ത കുടുംബസുഹൃത്ത് മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ എന്നിവരാണ് ഒപ്പം കസ്റ്റഡിയിലുള്ളകൂടുതല്‍ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതിനു അന്വേഷണസംഘത്തിന് അനുകൂലനിയമോപദേശം ലഭിച്ചിട്ടുണ്ട്. പുതുതായി അഞ്ചു കൊലപാതകക്കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കസ്റ്റഡി നീട്ടിക്കിട്ടാനാണ് ശ്രമം. പൊന്നാമറ്റം ടോം തോമസിന്റെ മകന്‍ റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോളിയും ബന്ധുവായ മാത്യുവും സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാറും അറസ്റ്റിലായത്. 2002മുതല്‍ ഈ കുടുംബത്തില്‍ നടന്ന ആറു കൊലപാതകങ്ങളിലും തനിക്കു പങ്കുണ്ടെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അത്രയുംവര്‍ഷം പഴക്കമുള്ള കേസായതിനാല്‍ തെളിവു കണ്ടെത്തുക പൊലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.

കുടത്തായിയില്‍ നടന്ന മറ്റ് അഞ്ചു കൊലപാതകത്തിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് താമരശേരി സ്റ്റേഷനിലും നാലെണ്ണം കോടഞ്ചേരി പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഇനി തെളിവുകള്‍ ശേഖരിക്കാനുള്ള സാഹചര്യത്തില്‍ കസ്റ്റഡി നീട്ടാനായിരിക്കും അന്വേഷണസംഘം ആവശ്യപ്പെടുക. ഇന്ന് വൈകിട്ട് അഞ്ചിനു മുമ്പാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. ഇതോടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഇത് നീട്ടി കിട്ടിയില്ലെങ്കില്‍ അതും അന്വേഷണത്തെ ബാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category