1 GBP = 92.80 INR                       

BREAKING NEWS

ഇമ്മിണി വലിയ ലോകവും ഇമ്മിണി ചെറിയ പിള്ളേരും; യുട്യൂബില്‍ വൈറലായിമാറുന്ന മ്യൂസിക്കല്‍ വീഡിയോ പ്രവാസ ലോകത്തെ പുതുതലുമറ ചര്‍ച്ചയാക്കുമ്പോള്‍

Britishmalayali
kz´wteJI³

പുത്തന്‍ തലമുറയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഹാര കേന്ദ്രമായ യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ 36000 ലേറെ കാഴ്ചകള്‍ നെഞ്ചിലേറ്റിയ ലോകം എന്ന മ്യൂസിക്കല്‍ വീഡോയോയെക്കുറിച്ചാണ് ഇന്ന് പ്രവാസ ലോകത്തെ പുതു തലമുറയുടെ സാരം. മലയാളവും ഇംഗ്ലീഷും ഒന്നിച്ചിഴുകിച്ചേര്‍ന്ന പ്രവാസ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ട മലയാള പാശ്ചാത്യ പാരമ്പര്യങ്ങള്‍ക്ക് പുതുമാനം നല്‍കി സൃഷ്ടിച്ചിരിക്കുന്ന ഈ വീഡിയോ പ്രയത്തിന്റെയും സന്തോഷത്തിന്റെയും നിരാശയുടെയും തലങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്.

മലയാളവും ഇംഗ്ലീഷും ഒന്നിച്ചിഴുകിച്ചേര്‍ന്ന പ്രവാസ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ട മലയാള പാശ്ചാത്യ പാരമ്പര്യങ്ങള്‍ക്ക് പുതുമാനം നല്‍കി സൃഷ്ടിച്ചിരിക്കുന്ന പ്രണയത്തിന്റെയും സന്തോഷത്തിന്റെയും നിരാശയുടെയും തലങ്ങളിലേക്ക് എത്തിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു എന്നതില്‍ തര്‍ക്കമില്ല.

അയര്‍ലന്റിലെ ഡബ്ലിനില്‍ താമസക്കാരായ യൃ റെയാന്‍ ജെയ്മോന്‍  മെല്‍വിന്‍ മോബിയുമാണ് ഈ മ്യൂസിക് ആല്‍ബത്തിന് പിന്നിലുള്ളത്. റെയാന്‍ ആസ്റ്റന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണ്. കൈപ്പുഴ സ്വദേശിയായ ജെയ്മോന്‍ കിഴക്കേക്കാട്ടിലിന്റെയും ബീനയുടെയും പുത്രനാണ്. റെയാന്റെ കൂടെ കട്ടക്ക് കൂട്ടായി നില്‍ക്കുന്ന മെല്‍വിന്‍ മോബിയും അയര്‍ലന്റിലെ ഡബ്ലിനിലാണ് താമസം. സ്വന്തമായി ബിസിനസ് നടത്തി വരുന്ന മെല്‍വിന്റെ മാതാപിതാക്കള്‍ കൊച്ചിക്കാരായ മോബി പുലിക്കൂട്ടിലും മിനിയുമാണ്.

ഇവരെ കൂടാതെ പ്രധാന കഥാപാത്രമായി ആദ്യാവസാനം തിളങ്ങി ജെയിന്‍ ജോണ്‍ ഇംഗ്ലണ്ടിലെ കാര്‍ഡിഫിലാണ് താമസം. ഇന്റര്‍നെറ്റിലെ പുതു തംരഗമായ ടിക്ക് ടോക്കില്‍ മൂന്ന് ലക്ഷത്തിലറെ ആരാധകരുളള താരമാണ് ജെയിന്‍. ഇമ്മിണി ചെറിയ പിള്ളേരുടെ കൂട്ടായ്മയില്‍ പുറത്തിറങ്ങിയ ഇമ്മിണി വലിയ ലോകം എന്ന വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category