1 GBP = 97.70 INR                       

BREAKING NEWS

ജേക്കബ് തോമസിനെ ഒരുടെലിഫോണ്‍ പോലുമില്ലാത്ത ഓഫീസില്‍ ജോലിക്കിരുത്തി കത്തി പണിയാന്‍ നിയോഗിക്കുമ്പോള്‍ പകയുടെ കനല്‍ കത്തിച്ച് പിണറായി പരിസിക്കുകയല്ലേ? ഏതെങ്കിലും ഒരു 52 വെട്ടുകാരന്‍ ഈ മനുഷ്യനെ വെട്ടി നുറുക്കിയിട്ട് മാഞ്ഞ് പോയാല്‍ ആരുത്തരം പറയും? സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഏറ്റവും മുതിര്‍ന്ന ഐപിഎസുകാരനോട് പകയും വിദ്വേഷവും തീര്‍ക്കുന്ന പിണറായി തുറന്ന് സമ്മതിക്കുന്നത് ശത്രുവിനെ നേരിട്ട് തീര്‍ക്കാനും മടിയില്ലാത്ത ഏകാധിപതിയാണ് താനെന്ന് തന്നെയല്ലേ?

Britishmalayali
kz´wteJI³

ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ വല്ലാതെ ക്ഷോപിക്കും. ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ നിരാശരാകും. മറ്റ് ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് നിരാശ തോന്നും. എന്തുകൊണ്ടാണ് നമ്മുടെ തലമുറ പ്രണയത്തിന് വേണ്ടി പെട്രോളും മണ്ണെണ്ണയും എടുത്തുകൊണ്ട് നമ്മുടെ യുവ തലമുറ പോകുന്നത് കാണുമ്പോള്‍ നിരാശയും സങ്കടവും ഒരുമിച്ച് വരും. അത്തരത്തില്‍ ഒരേ സമയം ദേഷ്യവും സങ്കടവും നിരാശയും കോപവുമൊക്കെ ഒരുമിച്ച് തോന്നിയ ഒരു വാര്‍ത്തയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസ് എന്ന സംസഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് കാണിക്കുന്ന ക്രൂരതയുടെ പുതിയ പുതിയ വെളി്പപെടുത്തലുകള്‍.

ജേക്കബ് തോമസ് എന്ന ഐപിഎസ് ഉദ്യോഗസഥന്‍ സംസ്ഥാനത്തെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹം അഴിമതിയ്ക്കെതിരെ നിരന്തരം യുദ്ധം ചെയ്തു. സ്വജനപക്ഷപാതത്തിനെതിരെ നിരന്തരം നിലപാടെടുത്തു. അഴിമതിക്ക് എതിരെ നിരന്തരം യുദ്ധം ചെയ്തു. സ്വജനപക്ഷപാതത്തിനെതിരെ നിരന്തരം നിലപാടെടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ ഈഗോ കലര്‍ന്ന വ്യക്തിത്വത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അഴിമതിക്കെതിരെ നിലപാടെടുക്കുന്ന സത്യത്തിന് വേണ്ടി ഉറച്ച് നില്‍ക്കകയും ചെയ്ത ആ ഉദ്യോഗസ്ഥനെ കെട്ടിപിടിക്കുകയും രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ട ഒരു മനുഷ്യനാണ് എന്നത് സാമാന്യ ബോധമുള്ള ഒരു മനുഷ്യന് സംശയമില്ല.

ഈ നാട് ഭരിക്കുന്ന പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് അദ്ദേഹമാണ് മുഖ്യ ശത്രു. മുഖ്യമന്ത്രിയുടെ ഇടപാടുകളെ കുറിച്ച് സംശയം ജനിപ്പിക്കുന്ന ചില ഇടപാടുകളെ കുറിച്ച് ജേക്കബ് തോമസ് ഇന്ത്യന്‍ ഭരണഘടന തനിക്ക് ഉറപ്പ് നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചുകൊണ്ട് പറഞ്ഞ് പോയി. പാവപ്പെട്ടവര്‍ക്കും സമ്പന്നര്‍ക്കും രണ്ട തരത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് എന്ന് അഴിമതിവിരുദ്ധ ദിനത്തില്‍ അറിയാതെ പറഞ്ഞ് പോയി. തുടര്‍ന്ന് വേട്ടയാടലിന്റെ ഒരു കൊടുങ്കാറ്റ് തന്നെ ജേക്കബ് തോമസിന് നേരെ ഉണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ രണ്ട് വര്‍ഷത്തോളം സസ്പെന്‍ഡ് ചെയ്ത് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ജേക്കബ് തോമസിനെയാണ്.

അഴിമതിയില്‍ ആറാടി ശതകോടികള്‍ അടിച്ച് മാറ്റി, ഒടുവില്‍ ജയിലിലായ ടിഒ സൂരജ് എന്ന ഉദ്യോഗസ്ഥനോട് പോലും ഒരു സര്‍ക്കാരും അത് ചെയ്തിട്ടില്ല. ശതകോടികള്‍ മോഷ്ടിക്കുകയും കൊല്ലുകയും തിന്നുകയും ചെയ്യുന്ന അനേകം കാലുനക്കി ഉദ്യോഗസ്ഥന്മാരോട് ആരും ചെയ്തിട്ടില്ല.ഒടുവില്‍ ജേക്കബ് തോമസ് നിയമപോരാട്ടം നടത്തി തിരിച്ച് വരുമ്പോള്‍ മനുഷ്യത്വം അല്‍പ്പം പോലുമില്ലാത്ത കരുണയില്ലാത്ത പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി , പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ്കാരന്‍ അദ്ദേഹത്തോട് ചെയ്തതുകൊടും ഭീകരര്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ്.

ഹിറ്റ്ലറുടെ ഫാസിസത്തെയും സ്റ്റാലിന്റെ കൊടു ഭീകരതയുമാണ് പിണറായി വിജയന്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതുവരെ ഒരു ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥനോ ഇരുന്നിട്ടില്ലാത്ത. രാഷ്ട്രീയകക്ഷികളിലെ ഘടകക്ഷികളിലെ പുറമ്പോക്ക് നേതാക്കന്മാരെ നിയമിച്ചിരുന്ന ഒരു പൊതുമേഖല സ്ഥാപനത്തിന്റഎ എംഡിയായി നിയമിച്ചിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category