
''ഹോ, ആരാണിതിവിടെ കൊണ്ട് വെച്ചത്? '
കിച്ചന് നടുവിലെ ഐലണ്ടിന് മുകളില്‍ വലിയൊരു ഫ്ലവര്‍ വെയ്സ്. വിവാഹ വാര്‍ഷികത്തിന് ലഭിച്ച പൂക്കളെല്ലാം കൂടി വലിയൊരു വെയ്സിലാക്കി തലയ്ക്കു പുറകിലായി വെച്ചിരിക്കുകയാണ്. ഒരു യക്ഷിയെപ്പോലെ തലയും കൈകളുമുള്ള ഒരു പൂക്കൂട.
അന്ന് പകല്‍ മുഴുവന്‍ സിറ്റിംഗ് റൂമില്‍ ഇരുന്നത് ആരാണ് തലയ്ക്കു പിന്നില്‍ കൊണ്ട് വെച്ചതെന്ന് ഒരു പിടിയുമില്ല. ഭയത്തിന്റെ വിറയല്‍ ഇത് വരെ മാറിയിട്ടില്ല.
ഏതായാലും ഇന്നത്തെ പണികളൊക്കെ നിറുത്തി ലൈറ്റണച്ച് കിടക്കാന്‍ തന്നെ തീരുമാനിച്ചു. സമയം വെളുപ്പിന് രണ്ടിനോടടുക്കുന്നു. ഉറക്കം പാതിവഴിയിലെങ്ങൊ തങ്ങി നിന്നു പോയി.
വാതിലുകളെല്ലാം പൂട്ടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി. സിറ്റിംഗ് റൂമില്‍ നിന്നുള്ള ജനലിലൂടെ പുറത്തേക്ക് നോക്കി. ഗേറ്റടച്ചിട്ടുണ്ടു.
അടുക്കള ജനലിലൂടെ മുന്‍വശത്തെ ഗാര്‍ഡനിലേക്ക് ഒന്ന് കണ്ണോടിച്ചു. എല്ലാം ശാന്തം. എങ്ങും ഒരനക്കവുമില്ല.
അവസാനത്തെ ലൈറ്റും അണച്ച് ഡൈനിങ് റൂമിലെ ജനലിലെ വെനീഷ്യന്‍ ബ്ലൈന്സുകള് പാതി തുറന്ന് പുറത്തെ റോഡിലേക്ക് നോക്കി. എതിര് വശത്തെ എഴുപത്തൊന്‍പതാം നമ്പര്‍ വീട്ടിലെ ജനലിലൂടെ ആരോ ഇങ്ങോട്ട് നോക്കുന്നുണ്ടോ എന്നൊരു സംശയം പെട്ടെന്നുണ്ടായി.
ആ വീട്ടില്‍ താമസിക്കുന്നത് ഒരു കാളിയും കീരനുമാണ് (Carley & Keiran). സാധാരണ രാത്രി പന്ത്രണ്ടു മണിവരെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് വീടിന് വെളിയില്‍ പുകവലിച്ച് കൊണ്ട് രണ്ട് പേരും നില്‍ക്കാറുണ്ട്. ഇരുട്ടില്‍ സിഗരറ്റിന്റെ ചുവന്ന വെട്ടം മാത്രം കണ്ട് ചിലപ്പോഴൊക്കെ പേടിച്ചിട്ടുമുണ്ട്.
ഒന്നാം നിലയില്‍ നിന്നാണ് ആരോ എന്നെ ശ്രദ്ധിക്കുന്നത്. കര്‍ട്ടനില്ലാത്ത ജനലിലൂടെ ആരോ പതിയെ നീങ്ങുന്നുണ്ടോ എന്നൊരു സംശയം. അവര്‍ക്കും ഒരു ലൂവര്‍ കര്ട്ടന് ഉണ്ടായിരുന്നതാണ്. അതിപ്പോള്‍ എവിടെപ്പോയി?
ഏതായാലും എന്റെ വീട്ടിനുള്ളില്‍ യക്ഷി ഇല്ലെന്ന് ഉറപ്പായി. അത് കൊണ്ട് ഇരുട്ടിലേക്ക് തന്നെ നോക്കിക്കൊണ്ട് നില്ക്കുവാന് ഞാന്‍ തീരുമാനിച്ചു. ലൈറ്റെല്ലാം ഓഫ് ചെയ്തതുകൊണ്ട് പുറത്തെ ഇരുട്ടില്‍ നിന്നെന്നെ കാണുവാന്‍ പ്രയാസമായിരിക്കും. തന്നെയുമല്ല, ലൂവേഴ്സിന്റെ ഇടയിലൂടെയാണ് ഞാന്‍ നോക്കുന്നതും.
സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തില്‍ കര്‍ട്ടനില്ലാത്ത അവരുടെ ജനലിലൂടെ കൂടുതല്‍ കാഴ്ചകള്‍ തെളിഞ്ഞുകൊണ്ടിരുന്നു.
പെട്ടന്നാണ് കറുത്ത വസ്ത്രമണിഞ്ഞ ഒരാള്‍ ആ മുറിയില്‍ നടക്കുന്നത് ഞാന്‍ കണ്ടത്. തല മുതല്‍ കാല്‍മുട്ടുവരെ കോട്ടണിഞ്ഞ ഒരാള്‍. ആണാണോ പെണ്ണാണോ എന്ന് നിശ്ചയമില്ല. ശരീര ഭാഷ കണ്ടിട്ട് കാളിയും കീരനുമല്ല. അവര്‍ രണ്ടുപേരും ഒരല്പം തടിച്ചിട്ടും, ഉയരം കുറഞ്ഞിട്ടുമാണ്. ഇത് നീണ്ട് മെലിഞ്ഞ് ആറടിയോളം ഉയരമുള്ള ഒരു രൂപം.
ഇത്തവണ എന്റെ ഹൃദയമിടിപ്പ് ഒരല്‍പ്പം വേഗത്തിലായി. യക്ഷിയെ വിട്ട് ഞാന്‍ ഡ്രാക്കുള കോട്ടയിലെത്തിയോ എന്നൊരു തോന്നല്‍. ഭയത്തോടെയാണെങ്കിലും രണ്ടിലൊന്നറിയണം എന്ന ചിന്തയോടെ ലൂവറുകളെ കൂടുതലകത്തി കണ്ണുകള്‍ വട്ടം പിടിച്ച് പുറത്തെ ഇരുട്ടിലേക്ക് നോക്കിയതും പെട്ടെന്നെന്റെ ഹൃദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി.
രണ്ട് നീല കണ്ണുകള്‍ എന്നെയും നോക്കി ജനലിന് വെളിയില്‍. വലിയൊരു ഒച്ചയോടെ പുറകിലിരുന്ന കസേരയിലേക്ക് ഞാന്‍ മറിഞ്ഞ് പോയി.
തുടരും...
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam