1 GBP = 94.00 INR                       

BREAKING NEWS

നായകസ്ഥാനം പോയ സന്ദേശ് ജിങ്കാന് ഐഎസ്എല്‍ സീസണ്‍ തന്നെ നഷ്ടമാകാന്‍ സാധ്യത; ഇന്ത്യന്‍ ടീമിന്റെ സന്നാഹ മത്സരത്തില്‍ താരത്തിന് ഗുരുതര പരിക്ക്; ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്ത്

Britishmalayali
kz´wteJI³

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഈ മാസം 15ന് ബംഗ്ലാദേശിനെ കൊല്‍ക്കത്തിയില്‍ നേരിടൊനൊരുങ്ങുന്ന ഇന്ത്യക്ക് പക്ഷേ തിരിച്ചടിയാവുകയാണ് സൂപ്പര്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കാന്റെ പരിക്ക്. മത്സരത്തിനുള്ള സ്‌ക്വാഡില്‍ നിന്ന് പരിക്ക് കാരണം താരത്തെ പുറത്താക്കി. ഇതോടെ ഇപ്പോള്‍ ആശങ്കയിലാകുന്നത് ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ കൂടിയാണ്. ഒക്റ്റോബര്‍ 20ന് ആണ് ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിലാണ് ഇന്ത്യന്‍ താരത്തിന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നിന്ന് ജിങ്കനെ ഒഴിവാക്കുന്ന വിവരം ഇന്ത്യന്‍ ഫുട്ബോള്‍ ടീം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മത്സരത്തിനിടെ കാല്‍മുട്ടിനാണ് താരത്തിന് പരിക്കേറ്റിട്ടുള്ളത്. മുട്ട് തെന്നിപ്പോയിട്ടുണ്ടെന്നാണ് ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ഐഎസ്എല്‍ സീസണ്‍ തന്നെ താരത്തിന് നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏതായാലും സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ സെന്റര്‍ ബാക്കായി ജിങ്കന്‍ ഉണ്ടാവില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category