kz´wteJI³
യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ഡോ. മോഹന്‍ തരകനു കേരളത്തില്‍ അവധിക്കാലത്തുണ്ടായ മരണം ന്യുകാസില്‍ മലയാളികള്‍ക്ക് ഞെട്ടലായി. പ്രദേശത്തെ ആദ്യ മലയാളികളില്‍ ഒരാള്‍ കൂടിയായിരുന്നു ഡോ. മോഹന്‍ തരകന്. ഏകദേശം പത്തു വര്‍ഷത്തോളമായി ഹൃദ്രോഗ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞവറാച്ചന് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം നീണ്ട കാലം ജെനറല്‍ മെഡിക്കല്‍ കൗണ്‍സിലുമായി നിയമ യുദ്ധത്തിലും ആയിരുന്നു.
നോര്‍ത്ത് ടീന്സ്ഐഡിലെ വൈറ്റിലി ബെയിലായിരുന്നു ഇദ്ദേഹം കുടുംബമായി കഴിഞ്ഞിരുന്നത്. കുട്ടനാട് എഴുപുന്ന പാറായില്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് നടക്കുമെന്നാണ് കുടുംബ വൃത്തങ്ങള്‍ അറിയിക്കുന്നത്. വേട്ടയാടല്‍ എന്നവിധം ജിഎംസി നടപടികള്‍ നേരിട്ടപ്പോള്‍ വ്യസനത്തോടെ സേവനം അവസാനിപ്പിക്കുകയാണ് എന്ന് കത്ത് എഴുതിയാണ് അദ്ദേഹം മെഡിക്കല്‍ രംഗത്തോട് വിട പറയുന്നത്.
ഡോ മോഹന്‍ തരകന് ബാഡ്മിന്‍ഡണ്‍ കളിക്കിടെയാണ് കുഴഞ്ഞു വീണതെന്ന് കേരളത്തില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി എറണാകുളം ലേക്ഷോര് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ രോഗനില വഷളായതിനെ തുടര്‍ന്ന് ചൊവാഴ്ച മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുക ആയിരുന്നു. അടുത്ത തിങ്കളാഴ്ച ഡോക്ടര്‍ മോഹന്‍ താരകനും കുടുംബവും യുകെയില്‍ മടങ്ങി എത്താന്‍ ഇരിക്കുക ആയിരുന്നു.
ഡോ. മോഹന്‍ തരകനെതിരെ 2006, 2007 വര്‍ഷങ്ങളിലാണ് ജിഎംസി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ആദ്യ രണ്ടു കേസുകള്‍ താരതമെന്യേ ലഘു സ്വഭാവം ഉള്ളത് ആയിരുന്നെങ്കിലും മൂന്നാമത്തെ കേസ് കൂടുതല്‍ ഗൗരവ സ്വഭാവത്തോടെയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഡോക്ടര്‍ തരകന് ഒടുവില്‍ ജിഎംസി വിളിച്ച ഹിയറിങില്‍ പോലും പങ്കെടുക്കാതെ തന്റെ ജോലി തന്നെ അവസാനിപ്പിക്കുക ആയിരുന്നു.
രോഗിയെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തി തെറ്റിദ്ധരിക്കപ്പെട്ടതില്‍ തനിക്കുള്ള വേദന അദ്ദേഹം ജിഎംസിക്ക് എഴുതിയെങ്കിലും ഡോക്ടര്‍ക്ക് എതിരായി നീങ്ങുക ആയിരുന്നു ജിഎംസി. തുടര്‍ന്നാണ് താന്‍ ഡോക്ടര്‍ സര്‍വ്വീസ് അവസാനിപ്പിക്കുക ആണെന്നും ഓരോ തവണ പരാതി ഉണ്ടാകുമ്പോഴും തന്റെ ഭാഗം കേള്‍ക്കാന്‍ ജിഎംസി തയ്യാറാകുന്നില്ലെന്നും മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുക ആണെന്നും അദ്ദേഹം വാദിച്ചത്.
തുടര്‍ന്ന് ആറു വര്‍ഷം മുന്‍പ് അദ്ദേഹം സേവനം അവസാനിപ്പിക്കുക ആയിരുന്നു. ആംസ്ട്രോങ് റോഡ് ഹെല്‍ത് സെന്ററില്‍ ജിപി ആയി സേവനം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രൊഫഷനില്‍ കരിനിഴല്‍ വീഴ്ത്തും വിധം പരാതികള്‍ ഉയരുന്നത്. കുടിയേറ്റക്കാരായ പ്രൊഫഷനലുകളോട് തോന്നുന്ന അസൂയ നിറഞ്ഞ സമീപനത്തിന് ഡോക്ടര്‍ മോഹന്‍ തരകനും ഇരയായതാകാം കേസുകളുടെ ഉത്ഭവത്തിനു കാരണമെന്നു അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നു.
തന്റെ കേസുകളുടെ വാദത്തിനിടയില്‍ താന്‍ ഹൃദ്രോഗിയാണെന്നും കേസിന് ആധാരമായ കാര്യങ്ങള്‍ താന്‍ അറിഞ്ഞുള്ളതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും മാനുഷിക പരിഗണന പോലും ഡോക്ടര്‍ക്കു ലഭിച്ചില്ലെന്ന് സൂചനയുണ്ട്. രോഗിക്ക് ആവശ്യമായ അളവില്‍ മരുന്ന് കുറിച്ചില്ല എന്നതായിരുന്നു പരാതികളില്‍ ഒന്ന്. യുകെയില്‍ സേവനം ചെയ്യുമ്പോള്‍ പല ഡോക്ടര്‍മാര്‍ക്കും ഇങ്ങനെ ചെയ്യണ്ടി വരാറുണ്ടെന്നു ചൂണ്ടിക്കാട്ടിയെങ്കിലും അവിടെയും നടപടികളുമായി മുന്നോട്ടു പോകുക ആയിരുന്നു ജിഎംസി.
കാല് നൂറ്റാണ്ട് മുന്‍പ് അമ്മയും മകളും അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ പരാതിയെ തുടര്‍ന്ന് പിരിച്ചു വിട്ട കേസിലും ഡോക്ടര്‍ക്ക് എതിരായിരുന്നു വിധി. ബ്രിട്ടീഷുകാരായ അമ്മയും മകളും ഡോക്ടര്‍ കുപിതനായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് നഷ്ടപരിഹാരം തേടി കേസിനു പുറപ്പെട്ടത്. ഈ സംഭവവും ജിഎംസിക്ക് മുന്നില്‍ എത്തിയ പരാതികളെ മുന്‍വിധിയോടെ സമീപിക്കാന്‍ കാരണം ആയിരുന്നിരിക്കാം. യുകെയില്‍ ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നിയമ യുദ്ധത്തിലൂടെയാണ് കൂടുതല്‍ സഞ്ചരിച്ചത്.
കുടിയേറ്റക്കാര്‍ കുറവുള്ള വടക്കന്‍ ഇംഗ്ലണ്ടില്‍ ജോലി ചെയ്യേണ്ടി വന്ന സാഹചര്യവും കേസുകള്‍ക്ക് വഴി ഒരുക്കിയതാകാന് ഇടയുണ്ട്. ഒരു പോരാളിയെ പോലെ കേസുകളോട് പൊരുതിയെങ്കിലും വിജയം അദ്ദേഹത്തിന് ഒപ്പം നിന്നില്ല. ഇപ്പോള്‍ എല്ലാ പോരാട്ടവും അവസാനിപ്പിച്ചു ഡോ. മോഹന്‍ തരകന് ഓര്‍മ്മയായിരിക്കുന്നു, യുകെയിലെ മലയാളി കുടിയേറ്റത്തിലെ ഒരു നെരിപ്പോടായി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുകയാണ് ന്യൂകാസില്‍ മലയാളികള്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam