1 GBP = 93.50 INR                       

BREAKING NEWS

അമ്മയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ജയകുമാര്‍ സഹോദരങ്ങളെ അകറ്റിയത് കോടതി ഉത്തരവിന്റെ പേര് പറഞ്ഞ്; ഭക്ഷണവും മരുന്നും കിട്ടാതെ അവശയായ വൃദ്ധ നിലവിളിച്ചത് ശരീരത്തില്‍ പുഴുവരിച്ച വേദന സഹിക്കാനാകാതെ; മകന്‍ പൂട്ടിയിട്ട അമ്മയെ പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് മോചിപ്പിച്ചത് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും ഉറച്ച നിലപാടിനൊടുവില്‍

Britishmalayali
kz´wteJI³

ബാലരാമപുരം: സ്വത്ത് തട്ടിയെടുക്കാന്‍ ഭക്ഷണവും ചികിത്സയും നല്‍കാതെ മകന്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരുന്ന ബാലരാമപുരം റസല്‍പുരം ശാന്തിപുരം പേരകത്ത് വീട്ടില്‍ ലളിത സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച്ച രാത്രിയിലാണ് 75കാരിയായ വൃദ്ധയെ ബാലരാമപുരം പൊലീസ് മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലളിതയുടെ ഇളയ മകന്‍ ജയകുമാറാണ് അമ്മയെ മാസങ്ങളായി മറ്റ് മക്കളെയോ ബന്ധുക്കളെയോ നാട്ടുകാരെയോ കാണാന്‍ അനുവദിക്കാതെ വീടിനുള്ളില്‍ പൂട്ടിയിട്ടിരുന്നത്.

ലളിതയുടെ പേരിലുണ്ടായിരുന്ന 30 സെന്റ് സ്ഥലവും വീടും ബാങ്ക് അക്കൗണ്ടിലുള്ള 14 ലക്ഷം രൂപയും ജയകുമാര്‍ സ്വന്തമാക്കുകയായിരുന്നു. സ്വത്ത് കൈക്കലാക്കിയത് മറ്റ് മക്കള്‍ അറിയാതിരിക്കാന്‍ സഹോദരങ്ങളെ പോലും വീട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സ്വത്ത് നാല് മക്കള്‍ക്കുമായി വീതിച്ചുനല്‍കണമെന്നായിരുന്നു ലളിതയുടെ ആഗ്രഹം. ഇതറിയാവുന്ന ജയകുമാര്‍ സഹോദരങ്ങളോ ബന്ധുക്കളോ വീട്ടില്‍ കയറാന്‍ പാടില്ലെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

അമ്മയെ കാണണം എന്ന സഹോദരങ്ങളുടെ ആവശ്യം പോലും ജയകുമാര്‍ അനുവദിച്ചില്ല. അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബന്ധുക്കളെ കാണിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ജയകുമാര്‍ തന്നെ ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്തായി. നടക്കാന്‍ പോലും വയ്യാത്ത അമ്മയെ നിര്‍ബന്ധിച്ച് വീടിനുള്ളിലും പുറത്തും നടത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണിതില്‍. ഇതിനിടയില്‍ ഇരുന്നുപോയ അമ്മയെ ശകാരിക്കുന്നുമുണ്ട്. അമ്മ ഭക്ഷണം കഴിക്കാതിരിക്കാന്‍ അടുക്കള പൂട്ടിയിടുന്നതും കാണാം.

കുടിവെള്ളം പോലും ലഭിക്കാതെ അവശനിലയില്‍ പുഴുവരിച്ച നിലയിലായിരുന്നു ലളിത. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച വൈകിട്ട് മറ്റ് രണ്ട് പെണ്‍മക്കളും മറ്റൊരു മകനും നാട്ടുകാരും വീടിന് മുന്നിലെത്തി ലളിതയെ വീടിന് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. വസന്തകുമാരിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ എത്തിയെങ്കിലും നിലപാടില്‍ മാറ്റമുണ്ടായില്ല.

തുടര്‍ന്ന് രാത്രിയോടെ പൊലീസെത്തി ജയകുമാറുമായി സംസാരിച്ചു. മറ്റൊരു മക്കളെയും വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത് എന്ന കോടതി ഉത്തരവ് നിലവിലുണ്ട് എന്നായിരുന്നു ജയകുമാറിന്റെ നിലപാട്. എന്നാല്‍ ഉത്തരവിന്റെ കോപ്പി ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. ഇതിനിടെ അമ്മയെ താന്‍ ശനിയാഴ്ച നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസില്‍ ഹാജരാക്കാമെന്നും പൊലീസും നാട്ടുകാരും പിരിഞ്ഞുപോകണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് പൊലീസ് പിന്തിരിയാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. വസന്തകുമാരി, വാര്‍ഡ് അംഗങ്ങളായ ആര്‍.കെ. ബിന്ദു, ഐ.കെ. സുപ്രിയ, ജി.ജയകുമാര്‍ എന്നിവര്‍ ഇവരെ മോചിപ്പിക്കും വരെ വീടിന് മുന്നില്‍ സത്യഗ്രഹം കിടക്കുമെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു. ജയകുമാര്‍ വഴങ്ങാതെ വന്നതോടെ ഇന്‍സ്പെക്ടര്‍ ജി. ബിനുവിന്റെ നേതൃത്വത്തിലാണു പൊലീസ് വീടിനുള്ളില്‍ കടന്നത്. പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. അവശനിലയിലായ ലളിത ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അറസ്റ്റ് ചെയ്ത ജയകുമാറിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു വിവാദമായിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ സബ് കലക്ടര്‍ ഇതുസംബന്ധിച്ച് ബാലരാമപുരം പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം ഇയാള്‍ക്കെതിരെ സ്വമേധയാ നടപടി എടുക്കുമെന്ന് അറിയിച്ചതായി ബാലരാമപുരം പൊലീസ് അറിയിച്ചു. മറ്റ് മക്കള്‍ക്കുകൂടി അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

ലളിതയുടെ ഭര്‍ത്താവ് ശിവാനന്ദന്‍ നേരത്തേ മരിച്ചതാണ്. ഇവരുടെ നാലു മക്കളില്‍ ഇളയവനാണ് ജയകുമാര്‍. ജയകുമാറടക്കം എല്ലാ മക്കളും മാറിത്താമസിക്കുകയാണ്. ലളിത ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇളയ മകന്‍ ദിവസവും വന്നു പോവുകയായിരുന്നു. ഇതിനിടയിലാണ് മറ്റു മൂന്നു മക്കള്‍ക്ക് കൂടി അവകാശപ്പെട്ട സ്വത്തിന്റെ അവകാശി താനാണെന്നു രേഖയുണ്ടാക്കിയതും മറ്റ് മക്കള്‍ കയറാതിരിക്കാന്‍ വീട് പൂട്ടിയിട്ടതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category