1 GBP = 93.00 INR                       

BREAKING NEWS

പ്രഭാതം മുതല്‍ പ്രദോഷം വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ മേളങ്ങള്‍; ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ മറ്റൊരു മലയാള നാടായി മാറും; ലിംക ഓണം 2019 ഈ മാസം 28ന്

Britishmalayali
kz´wteJI³

ലിവര്‍പൂള്‍: ലിംക എന്ന ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തിരി തെളിയാന്‍ ഇനി ദിനങ്ങള്‍ മാത്രം ബാക്കി. ഈ മാസം 28ന് ശനിയാഴ്ചയാണ് ലിംകയുടെ ഓണാഘോഷ മഹാമഹം അതി വിപുലമായ പരിപാടികളോടെ ലിവര്‍പൂള്‍ മലയാളികള്‍ക്കായി കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷത്തെ ലിംക ഓണാഘോഷത്തിന് ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യ വിശിഷ്ടാതിഥിയായിരിക്കും.


ഒരു ജനതയുടേയും, അവരുടെ തനതായ സംസ്‌കാരത്തിന്റെ തനിമയാര്‍ന്നതും മധുരിക്കുന്നതുമായ ഓണാഘോഷങള്‍ക്ക് വേണ്ടിയുള്ള ലിവര്‍പൂള്‍ മലയാളികളുടെ കാത്തിരുപ്പ് ഈ വലിയ ആഘോഷത്തിലൂടെ സഫലമാവുകയാണ്. അതിനുള്ള അവസാന മിനുക്കു പണികളിലുമാണ് ലിംക എന്ന മലയാളി കൂട്ടായ്മ. കുടുംബ ബന്ധങ്ങളും അവ നല്‍കുന്ന മൂല്യങ്ങളും വിളക്കിച്ചേര്‍ത്ത പ്രവര്‍ത്തന ശൈലി മുഖമുദ്രയാക്കിയിട്ടുള്ള ലിംക, ഇപ്രാവശ്യവും ഊന്നല്‍ നല്‍കുന്നത് ഒരു കുടുംബാധിഷ്ഠിത ഓണാഘോഷത്തിനാണ്.

ഈ വരുന്ന ശനിയാഴ്ച ലിവര്‍പൂളിലെ ഓള്‍ഡ് സ്വാനിലുള്ള ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വിശാലമായ സ്‌കൂള്‍ അങ്കണവും അതിലും വിസ്തൃതമായ പരിസരങ്ങളും ലിംകയുടെ ഈ വര്‍ഷത്തെ ഓണാഘോഷ വേദിക്കായി തയ്യാറെടുത്തു കഴിഞ്ഞു. ഈ മാസം 28 ശനിയാഴ്ച പ്രഭാതം മുതല്‍ പ്രദോഷംവരെ നീളുന്ന വലിയ ഓണാഘോഷങ്ങള്‍ കലാ- കായിക- സാംസ്‌കാരിക പരിപാടികളാല്‍ സമ്പുഷ്ടമായിരിക്കും.

നൈസര്‍ഗ്ഗിക സിദ്ധികളാല്‍ അതി സമ്പുഷ്ടമായ ലിവര്‍പൂള്‍ മലയാളികള്‍ ഒരുക്കുന്ന കലാപരിപാടികള്‍, ദേശീയ നിലവാരത്തിനപ്പുറം കിടപിടിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍ തനിമയുടെ തനിയാവര്‍ത്തനം അന്വര്‍ത്ഥമാക്കുന്ന കായിക മത്സരങ്ങള്‍, നര്‍മ്മത്തില്‍ ചാലിച്ച ജീവിതത്തിന്റെ നഗ്‌നയാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്ന കലാവിഷ്‌കാരങ്ങള്‍, കൂടാതെ അതിവിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യം, ചെണ്ട മേളം, ഇങ്ങനെ നീളുന്നു ലിംക ഓണം 2019. വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാസൃഷ്ടികള്‍ക്കും, അനുമോദനങ്ങള്‍ക്കും മേമ്പൊടിയായി ദാമ്പ്യത്യ കുടുംബ ജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ലിവര്‍പൂളിലെ മലയാളി ഷഷ്ഠിപൂര്‍ണിമകളെയും ഈ ആഘോഷവേളയില്‍ ലിംക ആദരിക്കുന്നു. 

കുടുംബാംഗങ്ങള്‍ക്കൊപ്പം സുഷിപ്തവും വിഭവ സമ്പുഷ്ടവുമായ ഓണസദ്യക്ക് ശേഷമായിരിക്കും കലാ സായാഹ്നത്തിന് നാന്ദി കുറിക്കുന്നത്. കൊച്ചിന്‍ മെലഡി ഹിറ്റ്സ് ടീം അംഗങ്ങളായ 'മലയാള ടെലിവിഷന്‍ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സര്‍ക്കസ് തുടങ്ങിയ പരിപാടിയിലൂടെ പ്രശസ്തനായ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക് ഇന്ത്യ, സ്‌കൂള്‍ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോള്‍, അമൃതാ ടിവിയുടെ ട്രൂപ്പ് വിന്നര്‍ ആയ അറാഫത് കടവില്‍, യുകെയിലെ മുന്‍നിര കോമഡി താരമായ അശോക് ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്റ്റേജ് പ്രോഗ്രാം അതോടൊപ്പം തന്നെ ലിംക ഡാന്‍സ് സ്‌കൂള്‍ കുട്ടികളുടെ നയന മനോഹരമായ നൃത്തനൃത്യങ്ങള്‍, ഓണത്തിന്റെ സാംസകാരിക തനിമ ഉയര്‍ത്തി പിടിക്കുന്ന ഓണക്കളികള്‍, അത്തപ്പൂക്കള മത്സരം, തിരുവാതിര, ചെണ്ടമേളം, മാവേലിയെ സ്വീകരിക്കല്‍ തുടങ്ങി വൈവിധ്യമായ പരിപാടികളോടെയാണ് ലിംകയുടെ ഈ വര്‍ഷ
ത്തെ ഓണാഘോഷം പൊടിപൊടിക്കുന്നത്.

ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഷെഫീല്‍ഡിലെ മാന്‍വേര്‍സ് തടാകത്തിന്റെ ജലപരപ്പില്‍ തീര്‍ത്തത് ഒരു ചരിത്ര നിയോഗം തന്നെ. യുക്മയുടെ ആഭിമിഖ്യത്തില്‍ സംഘടിപ്പിച്ച മഹത്തായ ജലോത്സവത്തില്‍ ലിവര്‍പൂളിന്റെ ജവഹര്‍ തായങ്കരി വന്നത് വന്നു കണ്ടു കീഴടക്കാന്‍ തന്നെയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജലരാജാക്കന്മാരുടെ അജയ്യത ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കഠിനമായ വെല്ലുവിളികളെ അനന്യ സാധാരണമായ മനോധൈര്യത്തോടെ സമചിത്തതയോടെ പ്രൊഫഷണലിസത്തോടെ നേരിടാനുള്ള കരുത്തു തോമാസ്‌കുട്ടി ഫ്രാന്‍സിസിന്റെ ക്യാപ്റ്റന്‍സിയും മാസങ്ങള്‍ നീണ്ട കടുത്ത  പരിശീലനത്തിന്റെയും പരിണിതഫലമായി ലിവര്‍പൂള്‍ മണ്ണിലേക്ക് വീണ്ടും യുക്മ ട്രോഫിയെത്തിക്കുവാന്‍ കഴിഞ്ഞു. ലിവര്‍പൂളിലെ എല്ലാവിധ വിചാരധാരകളെയും കോര്‍ത്തിണക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ ചെമ്പടയുടെ മഹാത്മ്യം.

ഈ സംഘാടക വെല്ലുവിളി നിറഞ്ഞ സംരംഭത്തെ വിജയിപ്പിച്ച യുക്മയേയും അതിനു നേതൃത്വം നല്‍കിയ ഭാരവാഹികളേയും ലിംക  തദവസരത്തില്‍ അനുമോദിക്കുകയാണ്. ഗൃഹാതുരത്വത്തിന്റെ നിഴലില്‍ പ്രവാസ മണ്ണില്‍ മലയാളികള്‍ക്ക് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമായി മാറ്റപ്പെടുന്ന ഓണാഘോഷത്തിന് നിറക്കൂട്ട് ചാര്‍ത്തുന്നത് എപ്പോഴും അത്തപ്പൂക്കളമാണ്. ഇതാ ലിംക പോയ വര്‍ഷങ്ങളിലെപ്പോലെ അത്തപ്പൂക്കള മത്സരത്തിലൂടെ ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ അങ്കണം മറ്റൊരു മലയാളനാട് ആക്കി മാറ്റുകയാണ്. ലിംകയുടെ ഈ വര്‍ഷത്തെ വര്‍ണ്ണാഭമായ ഓണാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പൂക്കള മല്‍സരത്തിന് ഇക്കുറിയും ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്.

ഒന്നാം സമ്മാനം 101 പൗണ്ടും രണ്ടാം സമ്മാനം 51 പൗണ്ടും മൂന്നാം സമ്മാനം 25 പൗണ്ടും ആണ് മത്സര വിജയികള്‍ക്ക്  ലഭിക്കുന്നത്. വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ലിംക ചെയര്‍പേഴ്സണ്‍ തമ്പി ജോസ്, സെക്രട്ടറി രാജി മാത്യു, ട്രഷറര്‍ നോബിള്‍ ജോസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ബിജു പീറ്റര്‍, ബിനു മൈലപ്ര എന്നിവര്‍ നേതൃത്വം നല്‍കുന്നു. ലിംകയുടെ ഓണം 2019 ലേക്ക് ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
വേദിയുടെ വിലാസം
Broadgreen International School, Old Swan, Liverpool L13 4DH

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category