1 GBP = 91.30 INR                       

BREAKING NEWS

ഏഴ് മിനുറ്റ് കൊണ്ട് വിമാനം താഴ്ന്നത് 29,000 അടി; ഉറ്റവര്‍ക്ക് ഗുഡ്ബൈ സന്ദേശം അയച്ച് അലറി നിലവിളിച്ച് യാത്രക്കാര്‍; ഒരു വിമാനം ആകാശച്ചുഴിയില്‍ വീണപ്പോള്‍ സംഭവിച്ചത്

Britishmalayali
kz´wteJI³

യുഎസിലെ അറ്റ്ലാന്റയില്‍ നിന്നും ഫോര്‍ട്ട് ലൗന്‍ഡെര്‍ ഡെയിലിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍ വീണത് കടുത്ത ആശങ്കക്കിടയാക്കി. ഇതിനെ തുടര്‍ന്ന്  ഏഴ് മിനുറ്റ് കൊണ്ട് വിമാനം താഴ്ന്നത് 29,000 അടിയിലേക്കായിരുന്നു. വിമാനം തകര്‍ന്ന് തങ്ങളുടെ അന്ത്യമുറപ്പായെന്ന് തോന്നിയ യാത്രക്കാര്‍ ഉറ്റവര്‍ക്ക് ഗുഡ്ബൈ സന്ദേശം അയച്ച് അലറി നിലവിളിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 39,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം ഏഴ് മിനുറ്റ് കൊണ്ട്  10,000 അടി ഉയരത്തിലേക്ക് താഴ്ന്നതിനെ തുടര്‍ന്നായിരുന്നു യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടത്.

കാബിന്‍ പ്രഷറിലെ ക്രമരാഹിത്യം കാരണമാണ് ഈ ദുരവസ്ഥയുണ്ടായതെന്നാണ് ഡെല്‍റ്റ വിശദീകരണം നല്‍കിയിരിക്കുന്നത്. അപകടത്തെ കണ്‍മുന്നില്‍ കണ്ട ആ നിമിഷങ്ങളെ യാത്രക്കാര്‍ പേടിയോടെ ഓര്‍ത്തെടുത്ത് വിവരിക്കുന്നുണ്ട്. വിമാനം പൊടുന്നനെ താഴോട്ട് വീഴുന്നത് പോലുള്ള അനുഭവമായിരുന്നുവെന്നാണ് യാത്രക്കാരിലൊരാളായ ഹാരിസ് ഡിവോസ്‌കിന്‍ വെളിപ്പെടുത്തുന്നത്. വിമാനം താഴാന്‍ തുടങ്ങിയതോടെ ഓക്സിജന്‍ മാസ്‌കുകള്‍ ലഭ്യമാക്കിയിരുന്നുവെന്നും യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ട് അലറി ക്കരഞ്ഞിരുന്നുവെന്നും ഹാരിസ് പറയുന്നു.

യാത്രക്കാര്‍ ഭയവിഹ്വലരാകേണ്ടെന്ന് ഒരു ഫൈ്ലറ്റ് അറ്റന്‍ന്റ്  ഇന്റര്‍കോമിലൂടെ തുടര്‍ച്ചയായി വിളിച്ച് പറഞ്ഞിരുന്നുവെങ്കിലും യാത്രക്കാരെ ശാന്തരാക്കാന്‍ അത് കൊണ്ട് സാധിച്ചിരുന്നില്ല. വൈകുന്നേരം യുഎസ് സമയം 4.34ന് 39,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം 4.42 ആകുമ്പോഴേക്കും 10,000 അടിയിലേക്ക് താഴുകയായിരുന്നുവെന്നാണ് പ്രിലിമിനറി ഫ്ലൈറ്റ്അവയര്‍ ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് വിമാനം താമ്പ എയര്‍പോര്‍ട്ടിലേക്ക് അടിയന്തിരമായി ഇറക്കുകയും അടിയന്തിര പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നുവെന്നാണ് ഡെല്‍റ്റയുടെ വക്താവ് വെളിപ്പെടുത്തുന്നത്.

ഇത്തരത്തില്‍ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍ വീഴുന്നത് ഇടക്കിടെ ഉണ്ടാകുന്ന സംഭവമാമ്. ഇതിന് പുറമെ വിമാനങ്ങള്‍ ആകാശ ഗര്‍ത്തങ്ങളില്‍ വീഴുമ്പോഴുള്ള കുലുക്കവും യാത്രക്കാരെ പേടിപ്പെടുത്താറുണ്ട്.  ടര്‍ബുലന്‍സ് എന്നാണിത് അറിയപ്പെടുന്നത്. വായുവിന്റെ രണ്ട് മാസുകള്‍ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഈ വിധത്തില്‍ കുലുങ്ങാനിടയാകുന്നത്. ഇത്തരത്തില്‍ വിമാനം കുലുങ്ങുന്നതിനെ തുടര്‍ന്ന് ഫുഡ്‌ട്രോളികള്‍ മറിഞ്ഞ് വീഴുന്നതിന്റെയും ഷാംപയിന്‍ ബോട്ടിലുകള്‍ എടുത്തെറിയപ്പെടുന്നതിന്റെയും എക്‌സിറ്റ് സൈന്‍ തെറിച്ച് പോകുന്നതിന്റെയും മറ്റ് ചിലസാധനങ്ങള്‍ പൊട്ടി ത്തകരുന്നതിന്റെും ദൃശ്യങ്ങള്‍ ധാരാലം പുറത്ത് വന്നിട്ടുണ്ട്.  
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category