1 GBP = 102.00 INR                       

BREAKING NEWS

ടി.ഒ.സൂരജിന്റെ മൊഴി വന്‍കുരുക്കായി; പണമിടപാടിന്റേതടക്കം വിജിലന്‍സിന് ശക്തമായ തെളിവുകള്‍; പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിന് തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മുന്‍ മന്ത്രി തന്നെയെന്ന് മൊഴി; ശുപാര്‍ശ നല്‍കിയത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരള മുന്‍ എംഡി മുഹമ്മദ് ഹനീഷ്; എംഎല്‍എ ഹോസ്റ്റലില്‍ രക്ഷ നേടിയ ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍, മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അന്വേഷണ സംഘം. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ട്. നടപടി മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. പണമിടപാട് സൂചിപ്പിക്കുന്ന തെളിവുകളും വിജിലന്‍സിന് കിട്ടിയിട്ടുണ്ട്. 

അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.പാലം നിര്‍മ്മാണത്തിന് തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മുന്മന്ത്രിയാണെന്ന് സൂരജ് ഇന്ന് പറഞ്ഞു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് സൂരജ് ഇങ്ങനെ പ്രതികരിച്ചത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. റിമാന്‍ഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലേക്കാണ് സൂരജ് അടക്കമുള്ളവരെ കൊണ്ടുവന്നത്.

കേസില്‍ നാലാം പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്റെ നിര്‍ണായക വെളിപ്പെടുത്തലാണ് ഫ്ൈള ഓവര്‍ നിര്‍മ്മാണത്തിന് മേല്‍നോട്ട ചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കേരളയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന മുന്മന്ത്രിക്ക് തിരിച്ചടിയായിരിക്കുന്നത്. ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ച സ്വകാര്യ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കാന്‍ അനുമതി നല്‍കിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ നിര്‍ണായക വഴിത്തിരിവായ വെളിപ്പെടുത്തല്‍ കൂടിയായതിനാല്‍ വിജിലന്‍സിന്റെ അന്വേഷണം ഇപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ചൂണ്ടിക്കാട്ടി പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ വേഗത്തിലാക്കാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ആവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നയം അനുസരിച്ചിട്ടുള്ള ഫയല്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ. കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ല. താനല്ല അഴിമതി നടത്തിയതെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് ജാമ്യഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ പണത്തിന് പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാല്‍ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാന്‍ ഉത്തരവില്‍ കുറിപ്പെഴുതിയതെന്നും ടി.ഒ സൂരജ് വ്യക്തമാക്കുന്നു. ഒന്നര വര്‍ഷം കൊണ്ടാണ് പാലാരിവട്ടം പാലം അപകടാവസ്ഥയിലായത്. പാലം അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. അഴിമതിയില്‍ രാഷ്ട്രീയ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിജിലന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു.

എപ്പോള്‍ വേണമെങ്കിലും ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേസില്‍ അറസ്റ്റിലായ ടി.ഒ.സൂരജിന്റെ വെളിപ്പെടുത്തലാണ് ഇബ്രാംഹിം കുഞ്ഞിനെ വെട്ടിലാക്കിയത്. അറസ്റ്റുണ്ടായേക്കുമെന്ന കണക്കുകൂട്ടലില്‍ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ കഴിയുകയാണ്. മുന്‍ മന്ത്രിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്താണ് വേണ്ടതെന്ന കാര്യത്തില്‍ യുഡിഎഫും ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്.

അറസ്റ്റുണ്ടായാല്‍ അത് അമിത്ഷാ മോഡലിലുള്ള പകപോക്കലാണെന്നായിരിക്കും യുഡിഎഫിന്റെ വ്യാഖ്യാനം. ഇതുയര്‍ത്തി പ്രക്ഷോഭത്തിനും മുന്നണി മുതിര്‍ന്നേക്കും. കേന്ദ്രത്തില്‍, പി.ചിദംബരം, ഡി.കെ.ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൂട്ടാന്‍ അമിത്ഷാ പ്രയോഗിച്ച തന്ത്രം അവര്‍ക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുക എന്നതാണ്. ഇതേ തന്ത്രമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരും പയറ്റുന്നതെന്നാണ് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്.

നിയമസഭാ വളപ്പില്‍ നിന്നോ എംഎല്‍എ. ഹോസ്റ്റലില്‍നിന്നോ എംഎല്‍എാെരുടെ അറസ്റ്റിന് സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, ആരും ഇതുവരെ അനുമതി തേടിയിട്ടില്ലെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഈ രണ്ടിടത്തുനിന്നുമല്ലാതെ എംഎല്‍എ.മാരുടെ അറസ്റ്റിന് അനുമതി ആവശ്യമില്ല. അറസ്റ്റിനു ശേഷം സ്പീക്കറെ വിവരം അറിയിച്ചാല്‍ മതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category