kz´wteJI³
ഈരാറ്റുപേട്ട: നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച സിപിഎം നേതാവ് സംഭവം വിവാദമായതോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റയുടന്‍ രാജിവെച്ചു. സിപിഎമ്മിലെ ലൈല പരീതാണ് എസ്ഡിപിഐ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. യുഡിഎഫിലെ വി എം സിറാജിനെയാണ് ലൈല പരീത് പരാജയപ്പെടുത്തിയത്. ലൈല പരീതിന് 14 വോട്ടും വി എം സിറാജിന് 12 വോട്ടും ലഭിച്ചു. എല്‍ഡിഎഫിലെ 10 അംഗങ്ങളും നാല് എസ്ഡിപിഐ അംഗങ്ങളുമാണ് ലൈലയ്ക്ക് വോട്ട് ചെയ്തത്. ജനപക്ഷത്തിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
വോട്ടെടുപ്പില്‍ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂപപ്പെടുകയായിരുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ രക്തം പുരണ്ട കൈകളുടെ പിന്തുണയോടെ ഭരണം നടത്തേണ്ടി വരുന്നതില്‍ പലരും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും ഫേസ്ബുക്ക് വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ സംഭവം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുക്കപ്പെടുകയും സിപിഎം പ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതോടെ പ്രതിഷേധം അണപെട്ടി. രഹസ്യ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യാം എന്ന നിര്‍ദ്ദേശം പോലും അണികള്‍ അനുസരിക്കാന്‍ തയ്യാറാകാതെ പരസ്യമായി പോസ്റ്റുകള്‍ ഇടുകയും വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ സംസ്ഥാന നേതൃത്വം അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ ഭരണത്തില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പാലാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നും നേതൃത്വം വിലയിരുത്തി. തുടര്‍ന്നാണ് അടിയന്തിരമായി രാജിവെച്ച് തലയൂരാന്‍ സിപിഎം തീരുമാനിച്ചത്.
കോണ്‍ഗ്രസ് -9, മുസ്ലിം ലീഗ് -3, ഇടത് മുന്നണി-9, എസ്ഡിപിഐ-4, ജനപക്ഷം-2 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നഗരസഭ ഭരണം പിടിച്ചത് എസ്ഡിപിഐയുടെയും പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെയും പിന്തുണയോടെ ആയിരുന്നു. വി കെ കബീര്‍ ആയിരുന്നു ചെയര്മാന്. എന്നാല്‍, നഗരസഭയുടെ തേക്കുമരങ്ങള്‍ വെട്ടി കടത്തിയെന്ന ആരോപണത്തില്‍ യുഡിഎഫും എല്‍ഡിഎഫും ചെയര്‍മാനെതിരെ തിരിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ കബീറിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. അവിശ്വാസത്തെ ഇടത് അംഗങ്ങളും പിന്തുണക്കും എന്നുറപ്പായതോടെ കബീര്‍ രാജിവെക്കുകയായിരുന്നു.
കബീര്‍ രാജിവെച്ച ശേഷവും നഗരസഭയില്‍ ഭരണം പിടിക്കാന്‍ എസ്ഡിപിഐയുടെ പിന്തുണ ഇടത് മുന്നണി ഉറപ്പാക്കിയിരുന്നു. പി സി ജോര്‍ജ്ജ് എന്‍ഡിഎയിലേക്ക് പോയതോടെ ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ കിട്ടില്ല എന്ന് ഉറപ്പായിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ മേയറുടെയും എസ്ഡിപിഐയുടെയും പിന്തുണ ഉറപ്പാക്കി ലൈല പരീതിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എസ്ഡിപിഐയുമായി സിപിഎം ഉണ്ടാക്കിയ ധാരണയാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെയും തടിമോഷ്ടാക്കളെയും കൂട്ടുപിടിച്ചാണ് സിപിഎം വിജയം കണ്ടതെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണത്തില്‍ തുടരേണ്ടെന്ന പാര്‍ട്ടി തിരുമാനത്തെ തുടര്‍ന്നാണ് രാജി. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ച് പദവിയിലെത്തിയശേഷം രാജിവെച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയകോമാളിത്തരമാണെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. ബിജെപി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നണിയിലുള്ള ജനപക്ഷത്തെ ഭരണപക്ഷത്തുനിന്ന് അകറ്റിനിര്‍ത്താനാണ് എസ്.ഡി.പി.ഐ. ലൈല പരീതിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്ന് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam