1 GBP = 95.60 INR                       

BREAKING NEWS

എണ്ണപാടങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമേരിക്കയില്‍ നിന്ന് വാങ്ങികൂട്ടിയത് ബില്ല്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവിട്ടുള്ള റഡാറുകളും മിസൈലുകളും; എന്നിട്ടും ഹൂതി വിമതരുടെ ആകാശ ആക്രമണത്തെ അതിജീവിക്കാനായില്ലെന്ന ഞെട്ടലില്‍ സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്‍ ഗവേഷകരുടെ അജ്ഞാത ആയുധമെന്ന വിലയിരുത്തല്‍ ശക്തം; വെറുമൊരു ഡ്രോണ്‍ ആക്രമണമല്ലെന്ന് വിലയിരുത്തി പ്രതിരോധ വിദഗ്ധരും; അത് ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈലോ?

Britishmalayali
kz´wteJI³

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കേന്ദ്രമായ സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടത്തിനെതിരെ യെമന്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ ഞെട്ടി അമേരിക്കയടക്കമുള്ള വമ്പന്‍ പ്രതിരോധ ശക്തികള്‍. സൗദിയിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കു പോലും ഹൂതികളുടെ ആയുധങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ സൗദിക്കെതിരെ ഹൂതികള്‍ പ്രയോഗിച്ചത് വിചിത്ര ആയുധമായിരുന്നു എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് ഇറാന്റെ പങ്ക് സംശയിക്കുന്നതും.

സൗദി അറേബ്യയിലെ എണ്ണ പ്ലാന്റുകളെ ഡ്രോണ്‍ ആക്രമിച്ചിട്ടില്ല. ഗൈഡഡ് ക്രൂസ് മിസൈലുകളാണ് ആക്രമണത്തിനു പിന്നിലെന്നും സംശയമുണ്ട്. ഇതുകൊണ്ടാണ് വിചിത്ര ആയുധത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് സൗദിയും അമേരിക്കയും വിലയിരുത്തുന്നത്. 'ഡ്രോണുകളിലൊന്നിന്റെ' അവശിഷ്ടങ്ങള്‍ സൗദി പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. ചിത്രങ്ങള്‍ വിലയിരുത്തി അതൊരു ഡ്രോണ്‍ ആയിരുന്നില്ല എന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നത്. ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈല്‍ ആണെന്നാണ് അവരുടെ വാദം.

സൗദി പ്രതിരോധ സേന വെടിവച്ചിടാന്‍ ശ്രമിച്ചിട്ടും ശത്രുക്കള്‍ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് തന്നെ ആയുധം പതിച്ചു. ഡ്രോണുകള്‍ക്ക് ഇത്രയും വ്യാപകമായി നാശനഷ്ടം സൃഷ്ടിക്കാന്‍ കഴിയില്ല. ഇറാന്റെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ ആയുധമാണ് ഇതെന്നാണ് വാദം. പുതിയ ആയുധങ്ങളുടെ പരീക്ഷണത്തിനു ഇറാന്‍ ഹൂതികളെ ഉപയോഗപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. ആയുധത്തിനറെ ആകൃതി വളരെ മെലിഞ്ഞതായിരുന്നു. എന്നാല്‍ സങ്കീര്‍ണ്ണവും. ആയുധത്തിന്റെ രൂപവും സ്വഭാവവും പരിശോധിക്കുന്നുണ്ട്. വിദഗ്ധരുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഇതൊരു വിചിത്ര ക്രൂസ് മിസൈല്‍ ആണെന്നാണ്. നിര്‍മ്മാണം ഇറാനും.


ആയുധത്തിന്റെ നിര്‍മ്മാണ തീയതി സ്ഥിരീകരിച്ചിട്ടില്ല. എവിടെ നിര്‍മ്മിച്ചതാണെന്നതും അജ്ഞാതമാണ്. ഇറാനിയന്‍ നിര്‍മ്മിത സൗമര്‍ ക്രൂസ് മിസൈലുമായി ഇതിനു സാമ്യമുണ്ടെന്നാണ് വിലയിരുത്തല്‍. 2000 കളില്‍ യുക്രെയ്നില്‍ നിന്ന് അനധികൃതമായി വാങ്ങിയ കെഎച്ച് -55 മിസൈലുകളെ റിവേഴ്സ് എന്‍ജിനീയറിങ് വഴി പരിഷ്‌കരിച്ചെടുത്തതാണ് സൗമര്‍ ക്രൂസ് മിസൈല്‍.

സൗദിക്ക് സുരക്ഷയൊരുക്കുന്നത് അമേരിക്കയുടെ പാട്രിയേറ്റ് മിസൈലുകളും റഡാറുകളുമാണ്. 65 ബില്ല്യണ്‍ ഡോളറാണ് എണ്ണപാടങ്ങളുടെ സുരക്ഷയ്ക്കായി സൗദി ആയുധങ്ങളും മിസൈലുകളും മറ്റും വാങ്ങാന്‍ ഈയിടെ ചെലവാക്കിയത്. അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളുടെ പ്രതിരോധ കരുത്തിലെ വിശ്വാസം സൗദിക്ക് നഷ്ടമാകുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. പുതു പുത്തന്‍ റഡാറുകളും വാങ്ങി. എന്നിട്ടും ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രത്തെ ഹൂതികള്‍ക്ക് ലക്ഷ്യം വയ്ക്കാനായത് സൗദിയെ ഞെട്ടിച്ചു. അമേരിക്കന്‍ നിര്‍മ്മിത ഉപകരണങ്ങളുടെ പരാജയമാണ് ഇതെന്ന് നിഗമനം അതിശക്തമാണ്. ഇതോടെ റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളിലേക്ക് സൗദി തിരിയാനും സാധ്യത ഏറെയാണ്.

സൗദിയിലെ എണ്ണ പാടങ്ങളെ തകര്‍ക്കാനും കപ്പലുകളെ ആക്രമിക്കാനും ഡ്രോണുകളെയാണ് ഹൂത്തികള്‍ സാധാരണ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ ഇത്തവണത്തെ ആക്രമണം ഇറാന്‍ നേരിട്ട് നടത്തിയതാണെന്ന സംശയം സൗദിക്കുണ്ട്. വടക്ക് ഭാഗത്ത് നിന്നെത്തിയ അജ്ഞാത ആയുധം ഇറാനില്‍ നിന്നോ ഇറാന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെ സുരക്ഷിത കേന്ദ്രത്തില്‍ നിന്നോ തൊടുത്ത് വിട്ടതാകാമെന്നാണ് നിഗമനം. ആക്രമണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യയും ഇറാന്റെ പങ്കിലേക്കാണ് വിരല്‍ ചുണ്ടുന്നതെന്ന് സൗദിയും അമേരിക്കയും പറയുന്നു.

അതിനിടെ ആക്രമണത്തോടെ ഉത്പാദനം ഭാഗികമായി നിര്‍ത്തിവെച്ച അരാംകോ എണ്ണക്കന്പനിയുടെ പ്രവര്‍ത്തനവും എണ്ണവിതരണവും ചൊവ്വാഴ്ച രാത്രിയോടെ പുനഃസ്ഥാപിച്ചതായി സൗദി ഊര്‍ജകാര്യമന്ത്രി റിയാദില്‍ പ്രഖ്യാപിച്ചു. തീവ്രവാദി ആക്രമണം നടക്കുന്നതിനുമുമ്പ് എന്തായിരുന്നുവോ ആ നിലയിലേക്ക് കാര്യങ്ങള്‍ തിരിച്ചെത്തിയതായി ഊര്‍ജകാര്യമന്ത്രി അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പത്രസമ്മേളനത്തില്‍ അറിയിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ സൗദിയുടെ കിഴക്കന്‍പ്രദേശമായ അബ്ക്വയിഖിലും ഖുറൈസിലുമായിരുന്നു സ്ഫോടകവസ്തു നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. നിത്യവും ഏഴുപത് ലക്ഷം വീപ്പ അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്നതാണ് അബ്ഖ്വയിഖിലെ അരാംകോയുടെ കേന്ദ്രം. ആക്രമണത്തോടെ ഇവിടുത്തെ ഉത്പാദനം പാതിയായി കുറഞ്ഞിരുന്നു. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യ നേരത്തെ നല്‍കിയിരുന്നതിന്റെ പകുതി മാത്രമാണ് കഴിഞ്ഞ നാലുദിവസമായി വിപണിയില്‍ എത്തിച്ചിരുന്നുള്ളു. ശരാശരി മുപ്പത് ലക്ഷം വീപ്പ എണ്ണയുടെ കുറവാണ് നിത്യവും ഇതുമൂലം സംഭവിച്ചത്.

അരാംകോയിലെ ആക്രമണത്തെതുടര്‍ന്ന് തിങ്കളാഴ്ച കുതിച്ചുയര്‍ന്ന എണ്ണ വില പിന്നീട് അല്‍പം താഴ്ന്നു. സൗദി മന്ത്രിയുടെ പ്രസ്താവന വന്നതോടെ വീണ്ടും എണ്ണവില കുറഞ്ഞു. ചൊവ്വാഴ്ച കാലത്ത് ബ്രെന്റിന്റെ വില വീപ്പയ്ക്ക് 68 ഡോളറായിരുന്നത് (ഏകദേശം 4900 രൂപ) 63.82 ഡോളറിലേക്ക് (ഏകദേശം 4500 രൂപ) താഴ്ന്നിട്ടുണ്ട്. എണ്ണവില ഇനിയും കുറയാനിടയുണ്ടെന്നാണ് സൂചനകള്‍. സൗദിയുടെ എണ്ണ ഉത്പാദനം നിത്യവും 98 ലക്ഷം വീപ്പയാണ്. ഈ മാസാവസാനത്തോടെ ദിവസവും 1.1 കോടി വീപ്പയായി ഉത്പാദനം ഉയരുമെന്ന് ഊര്‍ജമന്ത്രി പ്രഖ്യാപിച്ചു. തങ്ങളുടെ ഇടപാടുകാര്‍ക്കെല്ലാം അവരുടെ ആവശ്യത്തിനനുസരിച്ചുള്ള എണ്ണ നല്‍കാന്‍ സൗദി ഇപ്പോള്‍തന്നെ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിതരണത്തിനായുള്ള അരാംകോയുടെ ഒരുക്കങ്ങള്‍ തീവ്രവാദി ആക്രമണം കാരണം തടസ്സപ്പെടില്ലെന്ന് അരാംകോ സിഇഒ. അമിന്‍ നാസര്‍ പ്രഖ്യാപിച്ചു. ആക്രമണം മൂലമുണ്ടായ തീപ്പിടിത്തം ഏഴുമണിക്കൂര്‍കൊണ്ട് അണയ്ക്കാന്‍ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category