1 GBP = 93.50 INR                       

BREAKING NEWS

പരമ്പരാഗത യുദ്ധത്തില്‍ ഞങ്ങള്‍ തോല്‍ക്കുകയാണ്; ഇനി രാജ്യത്തിന് മുന്നില്‍ ഉള്ളത് രണ്ട് വഴികള്‍; ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക; ഒരു ആണവായുധ രാജ്യം ഇങ്ങനെ പോരാടുമ്പോള്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്‍: തിരിച്ചടികള്‍ തുറന്ന് സമ്മതിക്കുമ്പോഴും പാക് പ്രധാനമന്ത്രി ആണവ ഭീഷണി ഉയര്‍ത്തുന്നത് അന്താരാഷ്ട്ര സമൂഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍; വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യയും; അതിര്‍ത്തിയില്‍ അതീവ ജാഗ്രത

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: കാശ്മീരിലെ നയതന്ത്ര യുദ്ധം തോറ്റെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍. ആഗോള തലത്തില്‍ പിന്തുണ നഷ്ടമായെന്ന നിരാശയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വാക്കുകളില്‍ നിറയ്ക്കുന്നത്. ഇതോടെ ആണവയുദ്ധമുണ്ടാകുമെന്ന ഭീഷണിയുമായി പുതിയ സമ്മര്‍ദ്ദ തന്ത്രത്തിനും ഇമ്രാന്‍ ശ്രമിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയുമായുള്ള ആണവയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നത്. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഇക്കാര്യം പറഞ്ഞത്.

പരമ്പരാഗതമായ യുദ്ധത്തില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റുകഴിഞ്ഞു. എന്നാല്‍ ഇതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടായേക്കാം. പാക്കിസ്ഥാനായി ഒരിക്കലും ആണവയുദ്ധം തുടങ്ങിവെയ്ക്കില്ല. യുദ്ധവിരുദ്ധ നിലപാടാണ് പാക്കിസ്ഥാന് ഉള്ളതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. അമേരിക്കയേയും മറ്റ് ലോക ശക്തികളേയും സമ്മര്‍ദ്ദത്തിലാക്കാനുള്ള പാക് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ ഇന്ത്യന്‍ തിരിച്ചടി കണ്ട് ഭയന്ന് വെള്ളക്കൊടി വീശിയാണ് പാക് സൈന്യം രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആണവ ഭീഷണി ഉയര്‍ത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക് ശ്രമം. ഐക്യരാഷ്ട സഭയും പാക്കിസ്ഥാന്റെ നീക്കങ്ങളോട് അനുകൂല നിലപാട് എടുത്തിരുന്നില്ല. ഇതോടെയാണ് തോല്‍വി സമ്മതിച്ച് ആണവ ഭീഷണി ഇമ്രാന്‍ മുഴക്കുന്നത്. ഇനിയുള്ള യുദ്ധത്തില്‍ ജയിക്കാന്‍ എന്തും ചെയ്യുമെന്ന സൂചനകളാണ് ഇമ്രാന്‍ ഒളിപ്പിച്ചു വയ്ക്കുന്നത്. പാക് അധീന കാശ്മീര്‍ നഷ്ടമാകുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.

''രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ അതൊരു ആണവയുദ്ധത്തില്‍ കലാശിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പരമ്പരാഗത യുദ്ധത്തില്‍, ഞങ്ങള്‍ തോല്‍ക്കുകയാണ്, ഒരു രാജ്യത്തിന് മുന്നില്‍ രണ്ട് വഴികളാണ്, ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക. സ്വാതന്ത്ര്യത്തിനായി പാക്കിസ്ഥാന്‍ മരണംവരെ പോരാടുമെന്ന് എനിക്കറിയാം, ഒരു ആണവായുധ രാജ്യം ഇങ്ങനെ പോരാടുമ്പോള്‍ അനന്തരഫലങ്ങള്‍ ഉണ്ടാകും''-ഇതാണ് ഇമ്രാന്‍ ഖാന്റെ വാക്കുകള്‍. പാക് അധിനിവേശ കാശ്മീര്‍ പിടിക്കാന്‍ ഇന്ത്യ സുസജ്ജമാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ പാക് ഇടപെടലുകള്‍ അതിരുവിടുന്നുവെന്ന സൂചന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും പാക്കിസ്ഥാന് നല്‍കി കഴിഞ്ഞു. ഏത് സമയവും അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക നീക്കത്തിന് മുതിരുമെന്നാണ് പാക് ഭയം. ഈ സാഹചര്യത്തിലാണ് അല്‍ജസീറയോട് ഇമ്രാന്‍ നയം വ്യക്തമാക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 ബിജെപി സര്‍ക്കാര്‍ അസാധുവാക്കിയതുമുതല്‍ ഇമ്രാന്‍ഖാന്‍ ഇന്ത്യയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാക് അധീന കശ്മീരില്‍ നടന്ന റാലിയില്‍ കശ്മീരിലെ സ്ഥിതി കൂടുതല്‍ മുസ്ലിംകളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും ജനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര സമൂഹം പരിഹരിച്ചില്ലെങ്കില്‍ അത് ലോക വ്യാപാര രംഗത്ത് പ്രതികൂലമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും വിലപോയില്ല. ഈ സാഹചര്യത്തിലാണ് ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ പാക് അധിനിവേശ കാശ്മീര്‍ പിടിച്ചെടുക്കാന്‍ ഏതറ്റം വരേയും പോകാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് സൂചന.

പാക്കിസ്ഥാന്റെ തകര്‍ച്ച അനിവാര്യമാണ് , അതെങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാനെ തകര്‍ക്കാന്‍ ആരും ആവശ്യമില്ല, അത് സ്വയം തകരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, അല്ലാത്തപക്ഷം പാക്കിസ്ഥാന്‍ സ്വയം നാശം വിളിച്ചുവരുത്തുകയാണ്. ആര്‍ക്കും അത് തകരുന്നത് ് തടയാന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിങ് ഉറപ്പിച്ചു പറഞ്ഞു. മുസാഫറാബാദില്‍ സംസാരിക്കുന്നതിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.തന്റെ രാജ്യത്തെ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നതുവരെ നിയന്ത്രണ രേഖയിലേക്ക് നീങ്ങരുതെന്ന് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും സുരക്ഷിതരായി തന്നെ തുടരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ജനങ്ങളെ ഭിന്നിപ്പിക്കുന്നില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ പാക്കിസ്ഥാനില്‍ അവകാശ ലംഘനങ്ങള്‍ നടക്കുകയായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. നിയന്ത്രണ പരിധി ലംഘിക്കരുതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ജനങ്ങള്‍ക്ക് നല്ല ഉപദേശം നല്‍കിയിട്ടുണ്ട്, കാരണം ഇന്ത്യന്‍ സൈനികര്‍ തയ്യാറാണ്, അവരെ മടങ്ങാന്‍ അനുവദിക്കില്ല, സിങ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യ.

പാക്കിസ്ഥാന്‍ യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യക്ക് വിട്ട് തരണമെന്ന് കേന്ദ്രമന്ത്റി രാം ദാസ് അത്താവലെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തനായ പ്രധാനമന്ത്റിയാണ് നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് കരുത്തു?റ്റ തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന് ഇത് ദഹിക്കുന്നില്ല. അതിനാല്‍ കാശ്മീര്‍ വിഷയം വീണ്ടും ഉന്നയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പാക്കിസ്ഥാന്‍ നല്ലത് ആഗ്രഹിക്കുന്നുവെങ്കില്‍, യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം രാജ്യത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തി പാക് അധിനിവേശ കാശ്മീര്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്ക് വിട്ട് തരാന്‍ തയ്യാറാകണം. രാം ദാസ് അത്താവലെ വ്യക്തമാക്കി.

പാക് അധീന കാശ്മീരിലെ ആളുകള്‍ക്ക് പാക്കിസ്ഥാനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ലെന്നും മന്ത്റി പറഞ്ഞു. ഛണ്ഡിഗഡില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്‍ വിട്ട് തരികയാണെങ്കില്‍ അവിടെ നിരവധി വ്യവസായങ്ങള്‍ ആരംഭിക്കാനാകും. വ്യാപാരത്തില്‍ പാക്കിസ്ഥാനെ സഹായിക്കും. പട്ടിണിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടാന്‍ അവര്‍ക്കത് സഹായകരമാകുമെന്നും അത്താവലെ അവകാശപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category