1 GBP = 93.00 INR                       

BREAKING NEWS

ലൈംഗിക പീഡനം നടത്തിയെന്ന് പരാതിപ്പെട്ടിട്ടും അനങ്ങാതെ വന്നപ്പോള്‍ കണ്ണടയില്‍ ക്യാമറ ഘടിപ്പിച്ച് ശേഖരിച്ചത് 53 പീഡന രംഗങ്ങള്‍; എന്നിട്ടും പീഡനം നടത്തിയ മുറി പരിശോധിച്ച് പീഡിപ്പിച്ചപ്പോള്‍ ഉള്ള കണ്ണട രംഗങ്ങള്‍ കാണാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി പൊലീസ്; ഒരു തെളിവും ഇല്ലെങ്കിലും സ്ത്രീകളുടെ മൊഴി മാത്രം വച്ച് കേസ് എടുക്കാമെന്ന നിയമം ഉള്ള നാട്ടില്‍ ഒരു ബിജെപി നേതാവിനെ കാക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തി യുപി പൊലീസ്; സ്വാമി ചിന്മയാനന്ദിന്റെ പീഡനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ലഖ്നൗ: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉയര്‍ന്ന ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട് 43 വീഡിയോകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടും ഇരയ്ക്ക് നീതി ലഭിക്കുന്നില്ല. പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥിനിയുടെ പിതാവാണ് വീഡിയോകള്‍ ഒരു പെന്‍ ഡ്രൈവിലാക്കി എസ്‌ഐടിക്ക് കൈമാറിയിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഉറപ്പിക്കുന്ന തെളിവുകള്‍ കിട്ടിയില്ലെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി കൂടിയായ സ്വാമി യോഗി ആദിത്യനാഥുമായി ബന്ധമുള്ള സ്വാമിയാണ് ചിന്മയാനന്ദ്. ഈ സാഹചര്യത്തിലാണ് വീഡിയോ തെളിവുകളുമായി യുവതി എത്തിയത്.

പെണ്‍കുട്ടി തെളിവായി 43 വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതോടെ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ആയി. അപ്പോഴും പൊലീസ് സ്വാമിയെ രക്ഷിക്കാന്‍ പഴുതുകള്‍ നീളുകയാണ്. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകള്‍ ശേഖരിച്ച ശേഷം മുറി പൂട്ടി മുദ്രവച്ചു. ഇവിടെ 5 മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ചിന്മയാനന്ദിന്റെ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുമായാണ് തെളിവെടുപ്പിന് സംഘം എത്തിയത്. കിടപ്പറയില്‍ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന 2 പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവല്‍, ടൂത്ത്പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. ചിന്മയാനന്ദിനെ വെള്ളിയാഴ്ച 7 മണിക്കൂര്‍ ചോദ്യം ചെയ്തു. പെണ്‍കുട്ടിയെയും മാതാവിനെയും സംഘം ഇന്നലെ ചോദ്യം ചെയ്തു.

പീഡനക്കേസില്‍ കേസെടുക്കാന്‍ പെണ്‍കുട്ടിയുടെ മാത്രം മൊഴി മതി. എന്നാല്‍ ചിന്മയാനന്ദിനെതിരെ വീഡിയോ തെളിവ് പോലും നല്‍കിയിട്ടും കേസെടുക്കുന്നില്ല. ചിന്മയാനന്ദ് ഡയറക്ടറായ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്എസ് കോളജ് വിദ്യാര്‍ത്ഥിനിയാണ് രണ്ടാഴ്ച മുന്‍പ് ഫേസ്ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായി. ഇതോടെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതിയാണ് സംഭവം അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് ഉത്തരവിട്ടത്. മകള്‍ക്ക് ഹോസ്റ്റലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചാണ് കുടുക്കിയതെന്ന് പിതാവ് പറഞ്ഞു. ഇതുപ്രകാരം പ്രത്യേക കുളിമുറിയുണ്ടായിരുന്നു. കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനം തുടര്‍ന്നതോടെ മകള്‍ ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും ഇത്തരത്തില്‍ പകര്‍ത്തിയ വിഡിയോകളാണ് എസ്‌ഐടിക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണടയില്‍ ക്യാമറ ഒളിപ്പിച്ചായിരുന്നു സ്വാമിയെ കുടുക്കിയത്.

അന്വേഷണത്തിന്റെ ഭാഗമായി ചിന്മയാനന്ദയുടെ ആശ്രമം പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം സീല്‍ ചെയ്തെങ്കിലും ഇരയെ സമര്‍ദ്ദത്തിലാക്കി കേസ് ഒഴിവാക്കാനാണ് നീക്കം. ഒരു മുറി മാത്രമൊഴികെ ആശ്രമത്തിലെ എല്ലാ മുറികളും അടച്ചു പൂട്ടിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിന്മയാനന്ദയുടെ മുമുക്ഷു ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. അതിനിടെ കോളജിലെത്തി പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിന്മയാനന്ദിനെതിരെ കൈവശമുള്ള തെളിവുകള്‍ കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വീഡിയോകള്‍ നല്‍കിയത്.

ഷാജഹാന്‍പൂരില്‍ നടന്ന ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി പഠിക്കുന്ന കോളജിന് സമീപത്ത് തന്നെയാണ് ചിന്മയാനന്ദിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. നിയമ വിദ്യാര്‍ത്ഥിയായ യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. പീഡിപ്പിക്കുകയും അത്് ചിത്രീകരിക്കുകയും നിരന്തരം ഭീഷണിപ്പെടത്തുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു. പരാതി നല്‍കിയിട്ടും പരസ്യമായി വിളിച്ചു പറഞ്ഞിട്ടും യുപി പൊലീസ് നേരത്തെ ശക്തനായ ഈ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനോ ചോദ്യം ചെയ്യാനോ തയാറായിരുന്നില്ല.

നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു. പീഡനം തുടര്‍ക്കഥയായപ്പോള്‍ തന്റെ കണ്ണടയില്‍ രഹസ്യ ക്യാമറ ഒളിപ്പിച്ചാണ് യുവതി ചിന്മയാനന്ദിന്റെ ക്രൂരവിനോദങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയത്. ചിന്മയാനന്ദിന്റെ കീഴിലുള്ള ഒരു ലോ കോളെജില്‍ പ്രവേശനം തരപ്പെടുത്തി നല്‍കിയതിനു ശേഷമാണ് യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നു. യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി കോളെജ് ഹോസ്റ്റലിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് ലൈംഗിക പീഡനം തുടരുകയായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ചിന്മയാനന്ദിന് മസാജ് ചെയ്തു നല്‍കാന്‍ നിര്‍ബന്ധിക്കുകയും അദ്ദേഹത്തിന്റെ സഹായികള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് തെന്നെ ചിന്മയാനന്ദിന്റെ മുമ്പിലെത്തിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

പീഡനത്തെ കുറിച്ച് യുപി മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്തതോടെയാണ് ഈ സംഭവങ്ങള്‍ പുറത്തായത്. ഈ പോസ്റ്റില്‍ ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ യുവതിയെ കാണാതായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം രാജസ്ഥാനിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് സുപ്രീം കോടതി ഈ കേസില്‍ ഇടപെട്ടത്. രാജസ്ഥാനില്‍ കണ്ടെത്തിയ ദിവസം തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി രഹസ്യമായി വാദം കേള്‍ക്കുകയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു.

ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് പെണ്‍കുട്ടി വീഡിയോ പോസ്റ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവില്‍ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ ശനിയാഴ്ച മുതലാണ് കോളജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായി. രാജസ്ഥാനില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത് സുപ്രീംകോടതിയുടെ ഇടപെടലിന്റെ കൂടി ഫലമായിരുന്നു. സ്വമി ചിന്മയാനന്ദ് മുമ്പും പീഡനക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. ബദിയൂന്‍ ജില്ലക്കാരിയായ യുവതിയുടെ പരാതിയില്‍ 2011 നവംബറില്‍ ഷാജഹാന്‍പുരിലെ സദര്‍ പൊലീസ് സ്റ്റേഷനില്‍ സ്വാമിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളും ഗുണ്ടകളും ചേര്‍ന്ന് തന്നെ ആശ്രമത്തില്‍ തടഞ്ഞുവെക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു ആ പരാതി. പിന്നീട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കഴിഞ്ഞവര്‍ഷം പിന്‍വലിക്കുകയായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് പിന്‍വലിച്ചത് വിവാദവുമായിരുന്നു.

ഇതേത്തുടര്‍ന്ന് കേസിലെ ഇരയായ യുവതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, യു.പി. ഗവര്‍ണര്‍ റാം നായിക് എന്നിവര്‍ക്ക് പരാതി നല്‍കിയതും ചര്‍ച്ചയായി. മുഖ്യമന്ത്രിയുടേത് തികച്ചും തെറ്റായ തീരുമാനമാണ്. തന്നെ പിന്തുണയ്ക്കുന്നതിനു പകരം, കുറ്റവാളിയെ സഹായിക്കുകയാണ്. നീതിപൂര്‍ണമായ വിചാരണപോലും ലഭിച്ചില്ല. യു.പി. ഭരണകൂടത്തില്‍ തനിക്കു പ്രതീക്ഷയില്ല. അതിനാലാണ് ചീഫ് ജസ്റ്റിസുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. കേസില്‍ ഇടപെടുന്നത് യു.പി. സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആ യുവതി അന്ന് ആവശ്യപ്പെട്ടത്. ഷാജഹാന്‍പുരിലെ പൊലീസ് സ്റ്റേഷനില്‍ 2011-ലാണ് ചിന്മയാനന്ദിന്റെ പേരില്‍ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. 2012-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ വിചാരണ നടക്കാനിരിക്കെയാണ് ചിന്മയാനന്ദിന്റെ ആശ്രമത്തില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്തതിനുശേഷം ബലാല്‍സംഗ കേസ് പിന്‍വലിക്കാന്‍ നിയമവകുപ്പിന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയത്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു സ്വാമി ചിന്മയാനന്ദ്. 2011-12ല്‍ ചിന്മയാനന്ദിന്റെ ആശ്രമത്തില്‍ ശിഷ്യയായിരുന്നു ബലാല്‍സംഗത്തിനിരയായ യുവതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category