kz´wteJI³
ന്യൂഡല്‍ഹി: 'ക്യാപ്റ്റന്‍ കൂള്‍' മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവെന്ന രീതിയില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള ആള്‍ക്കാരുടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരമാമമിട്ട് കൊണ്ട് ധോണിയുടെ ഭാര്യ മറുപടിയുമായി എത്തിരിക്കുകയാണ്. ഇതിനെ അഭ്യൂഹമെന്നു വിളിക്കാം എന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്ര സിങ് ധോണി വ്യാഴാഴ്ച വിരമിക്കുമെന്ന രീതിയിലാണ് പ്രചാരണം ഉണ്ടായത്. 2016ലെ ട്വന്റി20 ലോകകപ്പിലെ ധോണിയുടെ പ്രകടനത്തെ പരാമര്‍ശിച്ച് വിരാട് കോലിയുടെ ട്വീറ്റാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു ചൂട് പകര്‍ന്നത്.
'മറക്കാനാവാത്ത കളി. പ്രത്യേകതയുള്ള രാത്രി. കായികക്ഷമതാ പരിശോധനയിലെന്ന പോലെ ഈ മനുഷ്യന് എന്നെ ഓടിച്ചു' കോലി ട്വിറ്ററില്‍ കുറിച്ചു. ഇതോടെ ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹം ശക്തമായി. ഇതോടെ പ്രതികരണവുമായി സാക്ഷി രംഗത്തെത്തുകയായിരുന്നു. ധോണിയുടെ പ്രകടനത്തെക്കുറിച്ച് കോലി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്ക് വെച്ചതോടെ ആരാധകരുള്‍പ്പെടെയുള്ളവര്‍ ധോണി വിരമിക്കുമോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് സാക്ഷിയുടെ മറുപടി വന്നത്.
ധോണി വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഇന്ത്യന്‍ ടീം മുഖ്യ സിലക്ടര്‍ എംഎസ്കെ പ്രസാദും പ്രതികരിച്ചു. ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്ന് താല്കാലിക അവധിയെടുത്ത് ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായി പരിശീലനത്തിന് പോയിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ട്വന്റി20 പരമ്പര ധോണിക്കു നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam