kz´wteJI³
എത്ര പ്രമുഖരായാലും യുകെയിലെ അവരുടെ പിആര്‍ നിഷേധിക്കുന്നതില്‍ ഹോം ഓഫീസിന് യാതൊരു മടിയുമില്ലെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബള്‍ഗേറിയക്കാരിയായ മഗ്ദലെന ഫിലിപ്പോവ റിവേര്‍സിന്റെ സെറ്റില്‍ഡ് സ്റ്റാറ്റസ് നിഷേധിച്ചതിലൂടെ ഹോം ഓഫീസ് തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ 19 കൊല്ലമായി യുകെയില്‍ താമസിക്കുകയും ഇവിടുത്തെ ഡിസ്ട്രിക്ട് കൗണ്‍സില്‍ അംഗമായിരുന്നിട്ടും ബ്രിട്ടീഷുകാരനായ ഭര്‍ത്താവും രണ്ട് മക്കളുമുണ്ടായിട്ടും ഇവരുടെ സെറ്റില്‍ഡ് സ്റ്റാറ്റസ് നിഷേധിക്കാന്‍ ഹോം ഓഫീസ് ധൈര്യം കാണിച്ചിരിക്കുകയാണ്. ബ്രക്സിറ്റിനെ തുടര്‍ന്നുണ്ടാകുന്ന ദോഷങ്ങള്‍ക്ക് ഉദാഹരണമായിട്ടാണ് ഇത് എടുത്ത് കാട്ടപ്പെടുന്നത്.
ബ്രാഡ്ഫീല്‍ഡ് കോളജില്‍ നിന്നും എ ലെവല്‍സും ന്യൂകാസില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രിയും നേടിയ ഇവര്‍ തന്റെ പാര്‍ട്ണറായ മാത്യുവിനെ കണ്ടെത്തുകയും കുടുംബ ജീവിതമാരംഭിക്കുകയുമായിരുന്നു. ഏഴ് വയസുള്ള നോഹും 18 മാസം പ്രായമുള്ള ഇന്‍ഡിയുടെ മാതാവാണിവര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ബാനറില്‍ സൗത്ത് ഓക്സ്ഫോര്‍ഡ്ഷെയറിലെ ഡിസ്ട്രിക്ട് കൗണ്സിലറാണിവര്. മാഗി എന്നറിയപ്പെടുന്ന മഗ്ദലെന കമ്മ്യൂണിറ്റി സര്‍വീസസ് അംഗവുമാണ്. ഇത്തരത്തില്‍ യുകെയില്‍ ആഴത്തില്‍ വേരുകളുണ്ടായിട്ടും സാമൂഹിക രാഷ്ട്രീയ സേവന രംഗത്ത് സജീവമായിട്ടും ഇവര്‍ക്ക് ഇവിടെ കഴിയുന്നതിന് വേണ്ടത്ര രേഖകളില്ലെന്ന് ആരോപിച്ചാണ് ഹോം ഓഫീസ് ഇവര്‍ക്ക് പിആര്‍ നിഷേധിച്ചിരിക്കുന്നത്.
ബ്രക്സിറ്റ് വേളയില്‍ ബ്രിട്ടനില്‍ തുടരണമെങ്കില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്നാണ് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാഗിക്ക് നിലവില്‍ പ്രീ സെറ്റില്‍ഡ് സ്റ്റാറ്റസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സെറ്റില്‍ഡ് സ്്റ്റാറ്റസിലുള്ളവരേക്കാള് വളരെ കുറഞ്ഞ അവകാശങ്ങള്‍ മാത്രമേ നിലവില്‍ മാഗിക്ക് ലഭിക്കുന്നുള്ളൂ.ഈ അവസ്ഥയില്‍ താന്‍ പരിഭ്രമിക്കുന്നില്ലെന്നും തനിക്ക് ദേഷ്യമാണ് വരുന്നതെന്നുമാണ് മാഗി പ്രതികരിച്ചിരിക്കുന്നത്. തനിക്ക് ഇതിനെതിരെ ലീഗല്‍ സര്‍വീസ് ആക്സസ് ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ ഇതിന് ചെലവേറുമെന്നുമാണ് മാഗി പറയുന്നത്.
ഇത്തരത്തില്‍ ബ്രെക്സിറ്റ് വേളയില്‍ തന്നെ പോലെ മറ്റ് നിരവധി യൂറോപ്യന്‍ യൂണിയന് പൗരന്മാരും പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്നോര്‍ത്ത് തനിക്ക് ഉത്കണ്ഠയുണ്ടെന്നും മാഗി വെളിപ്പെടുത്തുന്നു. യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്ന വേളയില്‍ ഇവിടെയുള്ള യൂറോപ്യന്‍ യൂണിയന് വിദ്യാര്‍ത്ഥികള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നോര്‍ത്താണ് തനിക്ക് അധികം ആശങ്കയെന്നാണ് മാഗി പറയുന്നത്. യൂറോപ്യന്‍ യൂണിയന് വിദ്യാര്‍ത്ഥികള്‍ക്ക് പര്യാപ്തമായ രേഖകള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് ഇവിടെ തുടരാനാവില്ലെന്നും മാഗി ഉത്കണ്ഠപ്പെടുന്നു. ഒക്ടോബര്‍ 31ഓടെ യുകെയിലെ യൂറോപ്യന്മാരുടെ ഫ്രീഡം ഓഫ് മൂവ്മെന്റ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam