kz´wteJI³
തിരുവനന്തപുരം: രാജ്യത്ത് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ നിരവധിപേരാണ് നിരത്തില്‍ പൊലീസ് ചെക്കിങ്ങുകളില് പെട്ട് കീശ കീറുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഓണമാഘോഷിക്കുവാന്‍ കൈയില്‍ കരുതിയ പണം മുഴുവന്‍ പൊലീസുകാര്‍ കൊണ്ട് പോകുന്ന അവസ്ഥയാണ് സംസ്ഥാനത്ത് പല സ്ഥലത്തും. ഭീമന് പിഴകള്‍ അടക്കാനും വയ്യ അടക്കാതിരിക്കാനും വയ്യ എന്നതാണ് വാഹനമോടിക്കുന്നവരുടെ അവസ്ഥ. കാസര്‍ഗോഡ് ജില്ലയിലെ ഒരു യുവാവിന് ഒറ്റയടിക്ക് നല്‍കേണ്ടി വന്ന പിഴ പതിമൂവായിരം രൂപയാണ്! ലൈസന്‍സ് ഇല്ലാതെ മറ്റൊരാളുടെ വാഹനമോടിച്ചു, പോരാത്തതിന് ഹെല്‍മറ്റ് ഇന്‍ഷുറന്‍സ് എന്നിവയും ഇല്ല. നിന്നെ തന്നെയാടാ നോക്കിയിരുന്നത് എന്ന ഭാവത്തില്‍ പൊലീസ് നല്‍കിയത 13000 രൂപയുടെ റസീപ്റ്റ്.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിക്കുന്നത് കയ്യോടെ പൊക്കിയപ്പോള്‍ മറ്റൊരു യുവാവിന് നല്‍കേണ്ടി വന്നത് മൂവായിരം രൂപ. ഫലത്തില്‍ ഒരു ലോക്കല്‍ കോളിന് മൂവായിരം രൂപ ബില്‍! ഈ കുറ്റത്തിന് ഫൈന്‍ അടച്ച് രക്ഷപ്പെടാം എന്ന് കരുതിയെങ്കില്‍ ഒന്ന് നില്ക്കണേ പ്ലീസ്. പിഴ ഈടാക്കുന്നതിനു പുറമെ 15 ദിവസം സാമൂഹ്യസേവനവും ചെയ്യണം. ആശുപത്രി, വയോജന മന്ദിരം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 15 ദിവസം സേവനം ചെയ്യണം. ഇങ്ങനെ ഒരു നിയമം വന്നതോടെ പലരും കാലങ്ങളായി മുടങ്ങി കിടന്ന ഇന്‍ഷുറന്‍സും പൊല്യൂഷനും ഒക്കെ പുതുക്കാനുള്ള നെ്ട്ടോട്ടത്തിലാണ് ആളുകള്‍.
വാഹനങ്ങള്‍ക്ക് ഓള്‍ട്ടറേഷനും അമിത വേഗവുമായി ചെത്തി നടക്കുന്ന ഫ്രീക്കന്മാര്പോലും ഒന്ന് ഒതുങ്ങിയ മട്ടാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് പുറമെ പൊലീസിന്റെ പരിശോധനയും ശക്തമാണ്. പരിശോധന സമയത്ത് പിഴത്തുക നല്കാന് ഇല്ലാത്തവരോട് 7 ദിവസത്തിനുള്ളില്‍ ആര്‍ടി ഓഫിസുകളില്‍ അടയ്ക്കാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.നിശ്ചിത ദിവസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടി സ്വീകരിക്കാനായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടര്‍ വാഹന വകുപ്പിന്റെ തീരുമാനം. എന്നാല്‍ വാഹന പരിശോധന പല സ്ഥലങ്ങളിലും പൊലീസും പൊതുജനവും തമ്മിലുള്ള തര്ക്ക്തതിലേക്കും എത്തുന്നുണ്ട്.
ആദ്യം നിങ്ങള്‍ ഈ റോഡുകളൊക്കെ മര്യാദയ്ക്ക് ഒന്ന് ശരിയാക്ക് എന്നിട്ട് മതി പിഴയൊക്കെ ഇങ്ങനെ കൂട്ടാന്‍ എന്ന നിലപാടാണ് ജനങ്ങള്‍ക്ക്. പിഴ ഒടുക്കുമ്പോള് അത് ഞങ്ങള്‍ കോടതിയില്‍ അടച്ചോളാം എന്ന് പറയുന്നവരും കുറവല്ല. പൊലീസിന് കാശ് നല്കിയാല് അത് ശരിയാകില്ല എന്നും ജനം വിശ്വസിക്കുന്നു. ഇത്തരത്തില്‍ പിഴ കുത്തനെ കൂട്ടിയത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും സംസ്ഥാന സര്‍ക്കാരിനേും ജനം പഴിക്കുന്നുണ്ട്. രാജ്യത്ത് പല ബിജെപി ഇതര സര്‍ക്കാരുകളും കേന്ദ്ര നിയമം നടപ്പിലാക്കുന്നില്ല. എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന പിണറായി വിജയന് എന്ത്കൊണ്ട് തന്റെ നാട്ടില്‍ ഈ നിയമം നടപ്പിലാക്കി ജനങ്ങളെ പിഴിയേണ്ട എന്ന് തീരുമാനിക്കുന്നില്ല എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ക്കു വന്‍ പിഴ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര മോട്ടര്‍വാഹന ഭേദഗതി നിയമം സംസ്ഥാനത്തു നടപ്പാക്കുന്നതു തല്ക്കാലം മാറ്റിവയ്ക്കാനാകുമോ എന്നു പരിശോധിക്കാന്‍ സര്‍ക്കാരിനോടു സിപിഎം ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ കേന്ദ്രനിയമം നടപ്പാക്കിയിട്ടില്ല. നിയമവശം പരിശോധിക്കാനാണു പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം.പിഴയില്‍ വന്‍വര്‍ധന കേരളത്തില്‍ പ്രാബല്യത്തിലായതോടെ പലയിടത്തും ക്രമസമാധാന പ്രശ്നങ്ങള്‍ ഉയരുന്നുണ്ട്. പിടിക്കപ്പെടുന്നവര്‍ പിഴയടയ്ക്കാന്‍ വിസമ്മതിക്കുന്നതു പൊലീസുമായുള്ള തര്‍ക്കങ്ങളില്‍ കലാശിക്കുന്നു.
നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ടതു പൊലീസും മോട്ടര്‍വാഹന വകുപ്പുമാണെന്നതിനാല് എതിര്‍പ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ ആകുന്നുവെന്നാണു സിപിഎം വിലയിരുത്തല്‍. പിഴയ്ക്കൊപ്പം തടവുശിക്ഷയടക്കം കര്‍ശന വ്യവസ്ഥകളാണു നിയമത്തില്‍. സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വന്ന നിയമം അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാന് സര്‍ക്കാരുകള്‍ മാറ്റിവച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കാനാണ് അവര്‍ ഒരുങ്ങുന്നത്. പാര്‍ലമെന്റില്‍ ഈ നിയമ ഭേദഗതിക്കെതിരെ നിലപാടെടുത്ത സിപിഎമ്മിന്റെ സര്‍ക്കാര്‍, അതേസമയം കേരളത്തില്‍ തിരക്കിട്ടു നടപ്പാക്കി. എന്‍സിപി കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പ് രാഷ്ട്രീയമായ പരിശോധന മുന്‍കൂട്ടി നടത്തിയതുമില്ല. മോട്ടര്‍വാഹന ഭേദഗതിക്കെതിരെ സിഐടിയുവും സര്‍ക്കാരിനെ സമീപിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam