1 GBP = 94.40 INR                       

BREAKING NEWS

ഡെയ്ഞ്ചറസ് ഡ്രൈവിങ് എന്ന പേരില്‍ പാവങ്ങളുടെ കയ്യില്‍ നിന്നും 5000 രൂപ വീതം പിഴ ഈടാക്കാന്‍ ഖജനാവ് പാപ്പരായ പൊലീസ് റോഡിലിറങ്ങിയാല്‍ തടയാന്‍ എന്തു വഴിയാണുള്ളത്? സീറ്റ് ബെല്‍റ്റിന്റേയും ഹെല്‍മറ്റിന്റേയും പാര്‍ക്കിങ്ങിന്റേയും പേരില്‍ 1000 വീതം പിടിക്കുമ്പോള്‍ മിണ്ടാതെ നല്‍കിയിട്ട് പോവണോ? സ്പീഡ് ക്യാമറകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു എന്നതിന് എന്ത് തെളിവാണുള്ളത്? പാവങ്ങളെ പിഴിയാന്‍ റോഡ് ട്രാഫിക്ക് നിയമങ്ങള്‍ മാറ്റിയിട്ടും എന്തേ ആരും ഒന്നും മിണ്ടാതിരിക്കുന്നത്?

Britishmalayali
kz´wteJI³

ന്ത്യയെമ്പാടും പുതിയ ട്രാഫിക് പിഴ നിയമം നിലവില്‍ വന്നിട്ട് രണ്ട് ദിവസമാകുന്നു. നമ്മുടെ നാട്ടിലും പൊലീസുകാര്‍ സമയം മെനക്കെടുത്താതെ ആളുകളെ വേട്ടയാടിക്കൊണ്ട് പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റില്ലാതെ ഒരാള്‍ യാത്ര ചെയ്താല്‍ ഈടാക്കുന്നത് ആയിരം രൂപയാണ്. പാര്‍ക്കിങ് അല്‍പം തെറ്റിയാലും ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാലും ആയിരം രൂപവീതം ചാര്‍ജ്ജ് ചെയ്യും. രണ്ടുപേര്‍ യാത്രചെയ്യേണ്ട ഒരു ബൈക്കില്‍ മൂന്നുപേര്‍ കയറുകയോ, അഞ്ചുപേര്‍ യാത്ര ചെയ്യേണ്ട ഒരു കാറില്‍ ആറുപേര്‍ കയറുകയോ ചെയ്താല്‍ രണ്ടായിരം രൂപയാണ് പിഴ. ഇതിനെക്കാള്‍ ഏറെ ഭയാനകമായ പിഴ ഡെയ്ഞ്ചറസ് ഡ്രൈവിങ് എന്ന പേരില്‍ അയ്യായിരം രൂപവരെ ഈടാക്കുന്നതിനുള്ള അധികാരമാണ്. എന്താണ് ഈ ഡെയ്ഞ്ചറസ് ഡ്രൈവിങ്?

നിയമത്തില്‍ അതേക്കുറിച്ച് വ്യാഖ്യാനങ്ങള്‍ ഒന്നുമില്ല. ഓവര്‍ സ്പീഡിനോ ഹെല്‍മറ്റിനോ സീറ്റ് ബെല്‍റ്റിനോ ഒക്കെയാണ് പിഴയെങ്കില്‍ അതിന് ഫോട്ടോയുടെ തെളിവെങ്കിലും ഉണ്ടാകും. എന്നാല്‍ ഒരു പൊലീസുകാരന്‍ നിങ്ങളെ കൈകാണിച്ചിട്ട് നിങ്ങള്‍ ഡെയ്ഞ്ചറസ് ഡ്രൈവിങ് നടത്തിയിരിക്കുന്നു എന്ന നിഗമനത്തിലെത്തിയാല്‍ അയ്യായിരം രൂപ നിങ്ങള്‍ കൊടുത്തേമതിയാകൂ. ഒരുപക്ഷേ നിങ്ങളോട് മറ്റേതെങ്കിലും വിഷയത്തില്‍ വൈരാഗ്യമുള്ള പൊലീസ് ഉദ്യോഗസ്ഥനാകാം. അതുമല്ലെങ്കില്‍ ഖജനാവിലെ കാശ് തീരുമ്പോള്‍ റോഡില്‍ ഇറങ്ങി നിന്ന് വാഹന ഉടമകളെ തടഞ്ഞ് കാശ്മേടിക്കാനുള്ള മുകളില്‍ നിന്നുള്ള ഉത്തരവ് നടപ്പിലാക്കുന്ന നിര്‍ദ്ദോഷിയായ ഒരു ഉദ്യോഗസ്ഥന്റെ ഗതികേടാകാം. നിങ്ങള്‍ അയ്യായിരം രൂപ കൊടുത്തേ മതിയാവൂ. കാരണം നിയമത്തില്‍ പറയുന്നത് ഡെയ്ഞ്ചറസ് ഡ്രൈവിങ് നടത്തിയാല്‍ അയ്യായിരം രൂപ കൊടുക്കണം എന്നാണ്.

എങ്ങനെ നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയും നിങ്ങളുടേത് ഡെയ്ഞ്ചറസ് ഡ്രൈവിങ് ആയിരുന്നില്ല എന്ന്. എങ്ങനെ നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയും നിങ്ങള്‍ ഹെല്‍മറ്റ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തത് എന്ന്. എങ്ങനെ നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയും നിങ്ങള്‍ സീറ്റ് ബെല്‍റ്റ് ഇട്ടുകൊണ്ടാണ് യാത്ര ചെയ്തത് എന്ന്. ഇത് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണ്. വികസിത രാജ്യങ്ങളിലൊക്കെ ട്രാഫിക് പിഴ ഈടാക്കുന്നുണ്ടെങ്കില്‍ തെളിവ് കണ്ടെത്തേണ്ടത് പിഴ ഈടാക്കുന്നവരുടെ ചുമതലയാണ്. നിങ്ങള്‍ ചെയ്തിരിക്കുന്ന ട്രാഫിക് നിയമലംഘനം കൃത്യമായി വീഡിയോയില്‍ പകര്‍ത്തിയും നിങ്ങളെ കൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ഒപ്പ് വെച്ചതിനും ശേഷമാണ് പിഴ ഈടാക്കുന്നത്. ഇവിടെ അത്തരത്തിലുള്ള ഒരു കരുതലും ഇല്ലാതിരിക്കുമ്പോള്‍ ഏത് സാധാരണക്കാരനും സര്‍ക്കാരിന് കാശ് ആവശ്യമുള്ളപ്പോള്‍ കൊള്ളയടിക്കാന്‍ നിന്നുകൊടുക്കേണ്ട സാഹചര്യമാണ് ഉള്ളത്.


ഇതിനെതിരെ ആരും എന്താണ് ശബ്ദിക്കാത്തത് എന്ന് ഓര്‍ത്ത് നോക്കുക. സംഘപരിവാര്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ കരുതുന്നു ഇത് കേന്ദ്രസര്‍ക്കാരിന്റെ ഒരു തീരുമാനം ആയത്കൊണ്ട് നമ്മള്‍ എതിര്‍ക്കേണ്ടതില്ല എന്ന്. സിപിഎമ്മുകാര്‍ കരുതുന്നു ഇതിന് ലാഭം കിട്ടുന്നത് സംസ്ഥാന സര്‍ക്കാരിനായതുകൊണ്ട് നമ്മളും എതിര്‍ക്കേണ്ടതില്ല എന്ന്. കോണ്‍ഗ്രസുകാര്‍ പതിവുപോലെ എന്ത് ദുരന്തം സംഭവിച്ചാലും ഒടുവില്‍ മാത്രം മനസ്സിലാക്കുന്നവരായി മാറുന്നു. ഏറ്റവും സങ്കടകരമായ അവസ്ഥ ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വരുന്നവരെല്ലാം സാധാരണക്കാര്‍ ആണ് എന്നതാണ്. പ്രത്യേകിച്ച് ഒരു ചെറിയ കാറുപോലും വാങ്ങാന്‍ പണമില്ലാത്ത പാവപ്പെട്ട ബൈക്കുടമകള്‍. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത് പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category