1 GBP = 92.80 INR                       

BREAKING NEWS

പുറത്തു നിന്നും ഭക്ഷണം കഴിച്ച ക്ഷീണമെന്നു പറഞ്ഞു കിടക്കാന്‍ പോയി; മകള്‍ പിതാവിനെ കുലുക്കി വിളിച്ചിട്ടും ഉണരാഞ്ഞപ്പോള്‍ ഭാര്യ ഓടിയെത്തി; കണ്ടത് തലയിണയില്‍ ഭക്ഷണം ഛര്‍ദ്ദിച്ച് മരിച്ചു കിടക്കുന്ന ഭര്‍ത്താവിനെ; ലണ്ടനിലെ തൃശ്ശൂര്‍ സ്വദേശിയുടെ മരണം തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയെന്ന് പ്രാഥമിക നിഗമനം

Britishmalayali
kz´wteJI³

ലണ്ടന്‍: അപ്രതീക്ഷിതമായതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായ ഒരു മരണ വാര്‍ത്തയാണ് ലണ്ടനില്‍ നിന്നും പുറത്തു വരുന്നത്. തൃശ്ശൂര്‍ സ്വദേശിയായ ബിനില്‍ പള്ളത്ത് ആണ് അകാലത്തില്‍ പൊലിഞ്ഞു പോയത്. ശനിയാഴ്ച രാത്രി പത്തരയോടു കൂടിയാണ് ബിനില്‍ മരിച്ചത്. 34 വയസു മാത്രമായിരുന്നു പ്രായം. തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഡ്യൂട്ടി കഴിഞ്ഞു പുറത്തു നിന്നും ഭക്ഷണം കഴിച്ച് ശനിയാഴ്ച രാത്രി ഒന്‍പതരോടെയാണ് ബിനില്‍ വീട്ടിലെത്തിയത്. ക്ഷീണമുണ്ടെന്നും അല്‍പനേരം കിടക്കട്ടെ എന്നും ഭാര്യയോടു പറഞ്ഞാണ് ബിനില്‍ മുകളിലെ ബെഡ് റൂമിലേക്ക് പോയത്. അത്താഴം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ഭാര്യ അപ്പോള്‍. മൂന്നു വയസുകാരിയായ മകള്‍ കളിച്ചു കൊണ്ടും ഇരിക്കുകയായിരുന്നു. കളിക്കിടെ മകള്‍ പിതാവിനെ വിളിച്ചുണര്‍ത്തുവാന്‍ മുകളിലേക്ക് കയറിപ്പോയി. ബിനില്‍ ഉണരാത്തതിനാല്‍ ഡാഡി ഉറങ്ങിപ്പോയെന്നു മകള്‍ അമ്മയോടു പറയുകയും ചെയ്തു.

അങ്ങനെയൊരു ഉറക്കം പതിവില്ലാത്തതിനാല്‍ ഭാര്യ ഉടന്‍ തന്നെ മുറിയിലേക്ക് ഓടിയെത്തി. മുറിയിലെത്തിയപ്പോള്‍ തലയിണയില്‍ മുഖം അമര്‍ത്തിയ രീതിയിലായിരുന്നു ബിനില്‍ കിടന്നിരുന്നത്. ബിനിലിനെ തിരിച്ചു കിടത്തിയപ്പോള്‍ തലയിണയില്‍ ഭക്ഷണം ഛര്‍ദ്ദിച്ചതായും കണ്ടു. മാത്രമല്ല, ശരീരമാകെ തണുത്തു മരവിക്കുകയും നീലനിറം ആവുകയും ചെയ്തിരുന്നു. ബിനിലിന്റെ അവസ്ഥയില്‍ ഭയന്നു പോയ ഭാര്യ ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചു.

ഉടന്‍ തന്നെ വീട്ടിലെത്തിയ പാരാമെഡിക്കല്‍ സംഘം മരണം അര മണിക്കൂര്‍ മുന്‍പേ തന്നെ സംഭവിച്ചുവെന്ന് അറിയിച്ചു. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പാരാമെഡിക്കല്‍ സംഘം നല്‍കിയ പ്രാഥമിക നിഗമനം. കഴിച്ചപ്പോള്‍ കുടുങ്ങിയതല്ലെങ്കില്‍, കൂര്‍ക്കം വലിച്ചപ്പോഴോ, തുമ്മിയപ്പോഴോ മറ്റോ ഭക്ഷണം തൊണ്ടയിലേക്ക് എത്തി കുരുങ്ങിയതാണോ എന്നും സംശയമുണ്ട്. മരണം സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകള്‍ക്കായി വിദഗ്ധ പരിശോധനകള്‍ നടക്കുകയാണ്. നാലോളം സാമ്പിളുകള്‍ എടുത്ത് ബയോപ്സിക്കായി അയച്ചിട്ടുണ്ട്. ഈ ഫലം അറിഞ്ഞ ശേഷം മാത്രമെ കൃത്യമായ മരണ കാരണം കണ്ടെത്താനാകൂ.

ഹീത്രൂ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബിനില്‍. ഭാര്യയ്ക്കും മൂന്നു വയസുകാരനായ മകള്‍ക്കും ഒപ്പമായിരുന്നു ഹീത്രൂവില്‍ ബിനില്‍ താമസിച്ചിരുന്നത്. ഭാര്യ ലിജിയും തൃശൂര്‍ സ്വദേശിനിയാണ്. തൃശൂര്‍ ചേരൂര്‍ പള്ളത്ത് ആണ് ബിനിലിന്റെ വീട്. ബാലഗോപാല്‍ - വിലാസിനി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.

ഇന്നലെ തങ്ങള്‍ക്കൊപ്പം എല്ലാ കാര്യങ്ങള്‍ക്കും സജീവമായി ഉണ്ടായിരുന്ന ബിനിലിന്റെ മരണ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് ഹീത്രൂവിലെ മലയാളി കുടുംബങ്ങള്‍. ഹീത്രൂ മലയാല്‍അസോസിയേഷന്റെ എല്ലാ പരിപാടികള്‍ക്കും ഒപ്പം നിന്നിരുന്ന സജീവ പ്രവര്‍ത്തകന്റെ വിടവാങ്ങല്‍ എങ്ങനെ ഉള്‍ക്കൊള്ളും എന്ന ചിന്തയിലാണ് ഓരോരുത്തരും. മാത്രമല്ല, ലിജിയേയും മൂന്നു വയസു മാത്രം പ്രായമുള്ള മകളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വീര്‍പ്പു മുട്ടുകയാണ് ഹീത്രൂ മലയാളികളും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category