1 GBP = 91.00 INR                       

BREAKING NEWS

കഴുത്തില്‍ മഫ്ളര്‍ ചുറ്റി സ്വരം താഴ്ത്തി പലതവണ ഫോണില്‍ സംസാരിച്ചു; കട്ടപ്പനയില്‍ നിന്നും വാഗമണ്‍ വഴി കോട്ടയത്തേക്കുള്ള ബസില്‍ ഭീകരന്‍ എന്ന് സംശയം; സിനിമാ സ്റ്റൈലില്‍ പൊലീസ് പാഞ്ഞെത്തി പിടികൂടിയപ്പോള്‍ വര്‍ക്കലക്കാരന്‍ ഒരു പാവം സിവില്‍ എഞ്ചിനീയര്‍; ഇന്നലെ കെഎസ്ആര്‍ടിസി ബസില്‍ ഭീകരനെ പിടിക്കാന്‍ പൊലീസ് പെടാപ്പാട് പെട്ടത് ഇങ്ങനെ

Britishmalayali
kz´wteJI³

പാലാ: കഴുത്തില്‍ മഫ്ളര്‍ ചുറ്റി പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം ഭീകരനാണെന്ന് നാട്ടുകാര്‍ തെറ്റിദ്ദരിച്ചാലോ? തമാശയല്ല... തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ യുവാവിന് ഇന്നലെ ഉണ്ടായത് അങ്ങനെ ഒരു അനുഭവമാണ്. കട്ടപ്പനയില്‍ നിന്നു കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയ യുവാവിനെ കണ്ടതോടെ അടുത്തിരുന്ന യാത്രക്കാരന് അത്ര പന്തിയായി തോന്നിയില്ല. തമിഴ്നാട്ടില്‍ ഭീകരരുടെ സാന്നിധ്യം സംശയിക്കുന്നു എന്ന് അറിഞ്ഞതോടെ മഫ്ളര്‍ ചുറ്റി അടുത്തിരുന്ന ആള്‍ ഭീകരനാണെന്ന് യാത്രക്കാര്‍ ഉറപ്പിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. നേരെ പൊലീസിനെ വിളിച്ചു. പൊലീസാകട്ടെ ഭീകരനെ പിടിച്ചിട്ടേ ഉള്ളൂ വേറെ കാര്യം എന്ന പോലെ പെട്ടെന്ന് തന്നെ സ്ഥലത്തേക്ക് പാഞ്ഞെത്തി.

ശനിയാഴ്ച വൈകിട്ട് 7നു കോട്ടയം കിടങ്ങൂരിലാണു സംഭവം. നടന്നത്. കോട്ടയം സ്പെഷല്‍ ബ്രാഞ്ച് പൊലീസില്‍ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. യാത്രക്കാരന്റെ കൃത്യമായ ലക്ഷണങ്ങളും പൊലീസിനു കൈമാറിയിരുന്നു. ഈ സമയം ബസ് പാലാ കടന്നു പോയതിനാല്‍ കിടങ്ങൂര്‍ പൊലീസിനു ഭീകരനെ പിടികൂടാന്‍ സ്പെഷല്‍ ബ്രാഞ്ച് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കിടങ്ങൂര്‍ സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് നിര്‍ത്തിച്ചു ഭീകരനെന്നു സംശയിച്ചയാളെ പിടികൂടി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ വര്‍ക്കല സ്വദേശിയായ യുവ സിവില്‍ എന്‍ജിനീയറാണ് ഇയാളെന്നു മനസിലായി.

വര്‍ക്കലയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന യുവാവ് (33) കട്ടപ്പനയിലെ സൈറ്റിലെത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മടങ്ങുകയായിരുന്നു. കഴുത്തില്‍ മഫ്ളര്‍ ചുറ്റി, പല തവണ ഫോണില്‍ സ്വരം താഴ്ത്തി സംസാരിച്ചതാണു ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനു സംശയം തോന്നാന്‍ ഇടയാക്കിയത്. വാഗമണ്ണില്‍ എത്തിയപ്പോള്‍ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു യുവ എന്‍ജിനീയര്‍ കഴുത്തില്‍ മഫ്ളര്‍ ചുറ്റിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭീകരന്‍ അല്ലെന്നു ബോധ്യമായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് കിടങ്ങൂര്‍ ബസ്വേയില്‍ നിന്നു യാത്രയാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category