1 GBP = 93.00 INR                       

BREAKING NEWS

കൊല്‍ക്കത്തയില്‍ മോഡലായ യുവതി ബാംഗ്ലൂരില്‍ എത്തിയത് പരിപാടിയില്‍ പങ്കെടുക്കാന്‍; എയര്‍പോര്‍ട്ടിലേക്ക് പോകുന്ന മെയിന്‍ റോഡില്‍ നിന്നും മാറി വിജനമായ റോഡിലൂടെ വാഹനമോടിച്ചത് തന്ത്രപരമായി; ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ചതോടെ കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത് ക്രൂരമായി; ക്യാബില്‍ കയറിയ യുവതിയെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ ഒല ഡ്രൈവര്‍ അറസ്റ്റിലായത് ഇന്നലെ

Britishmalayali
kz´wteJI³

ബെംഗളൂരു: ക്യാബില്‍ കയറിയ യുവതിയെ മോഷണശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തിയ ഒല ഡ്രൈവര്‍ അറസ്റ്റില്‍. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ബംഗ്ലുരുവിലെത്തിയ പൂജ സിങ് ഡേ എന്ന മോഡല്‍ തിരിച്ച് എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ക്യാബ് ഡ്രൈവറുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ 31 നായിരുന്നു സംഭവം.

ഒല ക്യാബില്‍ ബെംഗളൂരു കെമ്പഗൗഡ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു യുവതി. എന്നാല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന മെയിന്‍ റോഡില്‍ നിന്നും മാറി വിജനമായ റോഡിലൂടെ വാഹനമോടിച്ച ഡ്രൈവര്‍ വാഹനം നിര്‍ത്തി യുവതിയില്‍ നിന്നും പണം ആവശ്യപ്പെട്ടു.

പണം നല്‍കാന്‍ പറ്റില്ല എന്ന് യുവതി പറഞ്ഞതോടെ ഇയാള്‍ യുവതിയെ ആക്രമിച്ച് പണം അടങ്ങിയ ബാഗ് കൈക്കലാക്കി. എന്നാല്‍ ബാഗില്‍ 500 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോധം വന്നതോടെ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഡ്രൈവര്‍ കുത്തിയും കല്ലുകൊണ്ട് ഇടിച്ചും ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

എയര്‍പോര്‍ട്ട് കോമ്പൗണ്ടില്‍ നിന്നും സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റം സമ്മതിച്ച ഓല ഡ്രൈവര്‍ നാഗേഷ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category