1 GBP = 99.40INR                       

BREAKING NEWS

കാശുകൊടുത്ത് കാര്‍ വാങ്ങിയിട്ടുമാത്രം കാര്യമില്ല; കള്ളന്മാര്‍ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിച്ചേ മതിയാകൂ; 90,000 പൗണ്ടിന്റെ ഒരു ടെസ്‌ല പുഷ്പം പോലെ വീട്ടില്‍നിന്ന് കൊണ്ടുപോകുന്ന കാഴ്ച കണ്ടുനോക്കൂ

Britishmalayali
kz´wteJI³

സൂപ്പര്‍ കാറില്‍ റോഡിലൂടെ പാഞ്ഞുപോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? കൈയിലുള്ള സമ്പാദ്യമൊക്കെ മുടക്കി കാര്‍ വാങ്ങുമ്പോള്‍ അത് സൂക്ഷിക്കാനും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. 90,000 പൗണ്ട് വിലയുള്ള ടെസ്‌ല വെറും 30 സെക്കന്‍ഡിനകം കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന വീഡിയോ കണ്ടാല്‍ ഏത് കാറുടമയും തരിച്ചുനിന്നുപോകും.

ലണ്ടനിലെ ഒരു വീട്ടില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ കാര്‍ മോഷ്ടിക്കുന്ന ദൃശ്യമാണിത്. കീലെസ് സംവിധാനമുപയോഗിച്ച് കാര്‍ തുറന്ന് സുഖമായി അടിച്ചുകൊണ്ടുപോവുകയാണ്. തുറന്നുകിടന്ന ഗാര്‍ഡന്‍ ഗേറ്റിലൂടെ ഉള്ളില്‍ക്കടന്ന മോഷ്ടാവ് കൈകളുയര്‍ത്തിയാണ് വരുന്നത്. കഴുത്തല്‍ എന്തോ ഇലക്ടിക് ഉപകരണം ദൃശ്യങ്ങളില്‍ കാണാനുണ്ട്. കൈയില്‍ വയര്‍ പോലുള്ള വസ്തുവും കാണാം. അതുപയോഗിച്ചാണ് കാറിന്റെ വാതില്‍ തുറക്കുന്നതെന്നാണ് കരുതുന്നത്.

ഇതേസമയം കാറിനരികില്‍ നേരത്തെയെത്തിയിരുന്ന മോഷ്ടാവ് വാതില്‍ തുറന്ന് കാറിനുള്ളില്‍ കടക്കുകയും വണ്ടി പിന്നോട്ടെടുത്ത് അനായാസം ഓടിച്ചുപോവുകയും ചെയ്യുന്നു. ഗാര്‍ഡന്‍ ഗേറ്റിലൂടെ അകത്തുകടന്നയാള്‍ കാര്‍ സ്റ്റാര്‍ട്ടാകുന്നതോടെ തിരിച്ചുപോകുന്നുണ്ട്. അയാള്‍ നടന്നുപോകുന്ന ദിശയിലേക്കാണ് കാറും പോകുന്നത്. 90,0000 പൗണ്ടുകൊടുത്ത് വാങ്ങിയ കാര്‍ ഇത്രയ്ക്ക് അനായാസം മോഷ്ടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് വീട്ടുടമയായ ഹ്രിഷി പറഞ്ഞു.

വീട്ടിനുള്ളിലുള്ള താക്കോലിനെ റിമോട്ട് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് കാര്‍ തുറക്കുന്ന രീതി നേരത്തെയും മോഷ്ടാക്കള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. താക്കോലില്ലാതെ സ്റ്റാര്‍്ട്ട് ചെയ്യാവുന്ന പുതിയ കാറുകള്‍ മോഷ്ടിക്കപ്പെടുന്ന സംഭവവും ഏറുന്നുണ്ട്. താക്കോല്‍ ഇരിക്കുന്ന പരിധിക്ക് ഏതാനും മീറ്റര്‍ ചുറ്റളവില്‍ സൃഷ്ടിക്കപ്പെടുന്ന റേഡിയോ തരംഗം ഉപയോഗിച്ചാണ് റിമോട്ടിലൂടെ താക്കോലിനെ പ്രവര്‍ത്തിപ്പിക്കുന്നത്.


അതിസുരക്ഷിതമെന്ന് അവകാശപ്പെട്ടാണ് കാര്‍ നിര്‍മാതാക്കള്‍ കീലെസ് സംവിധാനം പുറത്തിറക്കിയത്. എന്നാല്‍, ഈ സംവിധാനം നിലവില്‍ വന്നശേഷം മോഷ്ടിക്കപ്പെടുന്ന കാറുകളുടെ എണ്ണം കുത്തനെ കൂടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-ല്‍ മോഷ്ടിക്കപ്പെട്ട കാറുകളുടെ എണ്ണം വെറും 9,000 ആയിരുന്നെങ്കില്‍, 2017-ല്‍ അത് 43,308 ആയി ഉയര്‍ന്നെന്ന് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സി വ്യക്തമാക്കുന്നു.

യഥാര്‍ഥ സംഖ്യ ഇതിലുമേറെയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി കഴിഞ്ഞവര്‍ഷം മോഷ്ടിക്കപ്പെട്ടത് 89,000 ആണ്. വെസ്റ്റ് മിഡ്‌ലന്‍ഡ്‌സില്‍ മാത്രം വാഹന മോഷണം 80 ശതമാനത്തോളം ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കൊല്ലത്തെ ആദ്യമൂന്നുമാസങ്ങളില്‍ മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ക്ക് പകരമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത് 108 ദശലക്ഷം പൗണ്ടാണെന്നും കണക്കുകള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category