1 GBP = 91.00 INR                       

BREAKING NEWS

കാരക്കാമല മഠത്തിലെ പല വാതിലുകളിലൂടെ എത്ര വികാരിയച്ചന്മാര്‍ കയറി ഇറങ്ങിയിട്ടുണ്ട്? കന്യാസ്ത്രീകളുടെ സുരക്ഷിതത്വം തകര്‍ത്ത് കയറുന്നവരെ എത്ര തവണ നാട്ടുകാര്‍ അടിച്ചിറക്കി എന്ന് ഓര്‍മ്മയുണ്ടോ? അവരുടെയൊക്കെ ലിസ്റ്റ് വേണോ നോബിളേ താങ്കള്‍ക്ക്; സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത പിആര്‍ഒ നോബിള്‍ പാറയ്ക്കലിനെ കണ്ടം വഴി ഓടിച്ച് ലൂസി കളപ്പുരയുടെ മറുപടി; നോബിളിനെ എത്രയും വേഗം പുറത്താക്കണമെന്ന് വിശ്വാസികളുടെ പരാതിയും

Britishmalayali
kz´wteJI³

മാനന്തവാടി: മാധ്യമപ്രവര്‍ത്തകര്‍ ലൂസി കളപ്പുരയ്ക്കലിനെ കാണാന്‍ എത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മഠത്തില്‍ ആളുകളെ വിളിച്ച് കയറ്റുന്നു എന്ന തരത്തില്‍ അപവാദ പ്രചരണം നടത്തിയ മാനന്തവാടി രൂപത പിആര്‍ഒ വിഭാഗത്തിലെ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി. മഠത്തില്‍ പുരുഷന്മാരെ വിളിച്ച് കയറ്റുന്നു എന്ന് നിങ്ങള്‍ പറയുമ്പോള്‍ മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്? എത്ര അച്ചന്മാര്‍ മഠത്തിന് സമീപം ദിവസവും ചുറ്റിക്കളിക്കുന്നു എന്നതിന്റെ കണക്ക് വേണോ എന്നാണ് ലൂസി ചോദിക്കുന്നത്.ആരോപണത്തിന് ലൂസി തിരിച്ച് ചോദിക്കുന്ന ചോദ്യം സഭയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ്.


കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സിസ്റ്റര്‍ ലൂസി ചോദിക്കുന്നു. കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിത വര്‍ഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടതെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിന്‍വാതിലിലൂടേയും മുന്‍വാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജോസ് പൊരുന്നേടത്തിനും ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്കും നല്‍കിയ പരാതിയുടെ പ്രതികാരമാണോ അപവാദ പ്രചരണമെന്നും സിസ്റ്റര്‍ ലൂസി നോബിളിനോട് ചോദിക്കുന്നു.

അപവാദ പ്രചരണത്തിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയില്‍ ഫാദര്‍ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍ നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ മാനന്തവാടി രൂപത പിആര്‍ഒ ആയ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികളുടെ പരാതി. കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഭരവാഹികളാണ് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന് പരാതി നല്‍കിയത്.മാനന്തവാടി ബിഷപ്പ് ഹൗസില്‍ എത്തിയാണ് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെ സമൂഹമാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കുമാരന്‍ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാന്‍ വിലയിരുത്തുന്നു. ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവര്‍ഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടത്.

മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്. കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോ ? വേണമെങ്കില്‍ പിന്‍വാതില്‍ സന്ദര്‍ശകരായ, മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.

മഠത്തിന്റെ ആവൃതിക്കുള്ളില്‍ കയറിനിരങ്ങുന്ന പുരോഹിതരോട്, നിങ്ങള്‍ക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരന്‍ നോബിള്‍ സംസാരിക്കുപ്പോള്‍? എന്തിനാണ് കാരക്കാമല മഠത്തിന്റെ പിന്‍വാതില്‍ പതിവായി പുരോഹിതര്‍ ഉപയോഗിക്കുന്നത്? ഉപയോഗിച്ചത്? നോബിളേ പറയണം മറുപടി ? 2018 ഒക്ടോബറില്‍ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് , ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഞാന്‍ മെയില്‍ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിന്‍വാതിലിലൂടേയും മുന്‍വാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു. അതിനും കൂടിയുള്ള പകപോക്കലാണോ ഇത്? ഭയക്കില്ല നോബിളേ, തളരില്ല. ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പഠിപ്പിക്കുന്നതും, കന്യാമഠത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും. ലജ്ജ തോന്നുന്നു. ബാക്കി പിന്നീട്...!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category