kz´wteJI³
ന്യൂഡല്‍ഹി: എയര്‍സെല്‍ - മാക്സിസ് കേസില്‍ മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തെ കുരുക്കാന്‍ ഉറപ്പിച്ചു തന്നെയാണ് ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍. സിബിഐയെ ഉപയോഗിച്ചു ചിദംബരത്തെ കത്രിക പൂട്ടിട്ടതിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെയും ബിജെപി ലക്ഷ്യം വെക്കുന്നതായള്ള ആശങ്ക ശക്തമാകുന്നു. സുനന്ദ പുഷ്ക്കര്‍ കേസ് വീണ്ടും പൊടിതട്ടിയെടുത്ത് ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ ശബ്ദമായി മറിയ ശശി തരൂരിനെ മെരുക്കാനാണ് ശ്രമം ശക്തമായി നടക്കുന്നത്.
ചൊവ്വാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെയാണ് കേസിലെ സുപ്രധാന വിവരങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചത്. ശശി തരൂരിന്റെ മാനസിക പീഡനങ്ങളും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധവുമാണ് സുനന്ദയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് സുനന്ദ പുഷ്കര്‍ ഏറെനാള്‍ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും പൊലീസ് പറയുന്നു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധമാണ് തരൂര്‍- സുനന്ദ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനു തെളിവായി സുനന്ദയുടെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ നളിനി സിങ് നല്കിയ മൊഴിയും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു.
സുനന്ദ പുഷ്കര്‍ നളിനി സിങുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പൊലീസ് കോടതിയില്‍ നല്‍കിയത്. കരഞ്ഞുകൊണ്ടാണ് സുനന്ദ തന്നെ വിളിച്ചതെന്നും ശശി തരൂരും മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായും നളിനി വ്യക്തമാക്കുന്നു. എന്നാല്‍ ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, തരൂരിനോടും തരാറിനോടും പകരം ചോദിക്കണമെന്നായിരുന്നു അവളുടെ ആവശ്യം. തരൂരും മെഹര്‍ തരാരും തമ്മില്‍ കൈമാറിയ ചില സന്ദേശങ്ങളും സുനന്ദയ്ക്ക് ലഭിച്ചിരുന്നു. സുനന്ദ വീട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. പകരം ലീല ഹോട്ടലിലേക്കാണ് പോയത്. തരൂര്സുനന്ദ ദാമ്പത്യജീവിതം വളരെമോശമായ അവസ്ഥയിലായിരുന്നു നളിനി സിങ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
സുനന്ദയുടെ സുഹൃത്തിന്റെ മൊഴിക്കൊപ്പം ശശി തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഏറെ പ്രിയപ്പെട്ടവളെന്ന് തരൂര്‍ അഭിസംബോധന ചെയ്തതും പ്രോസിക്യൂഷന് പ്രത്യേകം ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ അഭിസംബോധന ചെയ്തതിലൂടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന് വാദങ്ങള്‍ തരൂരിന്റെ അഭിഭാഷകന് നിഷേധിച്ചു.
സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. വിഷാംശം ഉള്ളില്‍ച്ചെന്നാണ് സുനന്ദ പുഷ്കറിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം, അവരുടെ ശരീരത്തില്‍ 15ഓളം മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈകളിലും കാലിലും കൈമുട്ടിലുമാണ് മുറിവുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഇനി ഓഗസ്റ്റ് 31നും വാദം തുടരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയും ശശി തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വികാസ് പഹ്വയും ഹാജരായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശശി തരൂര്‍ നിലവില്‍ ജാമ്യത്തിലാണ്.
നിലവില്‍ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഇദ്ദേഹത്തിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 498എ (ഭര്‍ത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് സുനന്ദ ഏറെ അസ്വസ്ഥയായിരുന്നു. അവര്‍ കടുത്ത മാനസിക വ്യഥ അനുഭവിച്ചിരുന്നതായും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധവും മാനസികാസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്ന് സുനന്ദ പുഷ്കറുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങ് മൊഴി നല്‍കിയിട്ടുണ്ടെന്ന കുറ്റപത്രത്തിലെ ഭാഗവും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സുനന്ദ പുഷ്കര്‍ കരയുകയും വേദനിക്കുകയും ചെയ്യുന്നുവെന്ന് ബോധ്യപ്പെടുന്ന വിധത്തില്‍ ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. മെഹര്‍ തരാര്‍ ആരുമല്ലെന്നും സുനന്ദയാണ് എല്ലാമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരോടും പ്രതികാരം ചെയ്യണമെന്ന് അവള്‍ക്കുണ്ടായിരുന്നു. മാധ്യമങ്ങളില്‍ വിവിധ തരത്തില്‍ പ്രചാരണങ്ങളുണ്ടായി. ഐപിഎല്‍ വിഷയത്തിലൊക്കെ തരൂറിനെ ഒരുപാട് താന്‍ സഹായിച്ചിരുന്നുവെന്ന് സുനന്ദ പറഞ്ഞിരുന്നു. തരൂറും മെഹര്‍ തരാറും തമ്മിലുള്ള ചില സന്ദേശങ്ങള്‍ സുനന്ദ കണ്ടിരുന്നു. ഇതോടെ വീട്ടില്‍ പോവാന്‍ അവര്‍ വിസമ്മതിച്ചു. പകരം ലീല ഹോട്ടലില്‍ പോവുകയായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
'എന്റെ പ്രിയപ്പെട്ടവള്‍' എന്ന് അഭിസംബോധന ചെയ്ത് തരൂര്‍ മെഹര്‍ തരാറിനു എഴുതിയ ഇ-മെയില്‍ കണ്ടെത്തിയതായും പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ഭാഷയാണ് ഉപയോഗിച്ചിരുന്നത്. തരൂറും തരാറും തമ്മില്‍ എത്ര അടുപ്പമുള്ളവരായിരുന്നുവെന്ന് കാണിക്കുന്ന വാകക്കുകളാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍, അത്തരം ഇ-മെയില്‍ സന്ദേശങ്ങളെ കുറിച്ച് അറിയില്ലെന്ന് ശശി തരൂരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വികാസ് പഹ്വ പറഞ്ഞു. കേസില്‍ അടുത്ത വാദം ഓഗസ്റ്റ് 31നു കേള്‍ക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam