1 GBP = 102.00 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ടീം അംഗം ഷാജിമോന്‍ കെഡിയുടെ മകളുടെ വിവാഹം കോട്ടയത്ത് നടന്നു; പങ്കെടുക്കാന്‍ അനേകം പ്രമുഖരെത്തി

Britishmalayali
സോണി ചാക്കോ

ബ്രിട്ടീഷ് മലയാളി ടീം അംഗമായ മാഞ്ചസ്റ്ററിലെ ഷാജിമോന്‍ കെഡിയുടെയും മേഘലാ ഷാജിയുടെയും മകളുടെ വിവാഹം ഇന്നലെ കോട്ടയത്തു വച്ചു നടന്നു. എന്‍എച്ച്എസ് സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ശില്‍പയുടെ കഴുത്തില്‍ കോഴിക്കോട് സ്വദേശിയായ ഡോ. രാഹുലാണ് താലി ചാര്‍ത്തിയത്. ബിഡിഎസ് പഠനം കഴിഞ്ഞ് മാഞ്ചസ്റ്റര്‍ സാല്‍ഫോഡ് ബിസിനസ് സ്‌കൂളില്‍ നിന്നും മാനേജ്‌മെന്റില്‍ പഠനം നടത്തുകയാണ് രാഹുല്‍ ഇപ്പോള്‍. മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിംഗില്‍ രാഹുല്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

കുടമാളൂര്‍ സ്വയംവരം ഓഡിറ്റോറിയത്തില്‍ വച്ചു രാവിലെ 10.30നും 11.30നും ഇടയിലായിരുന്നു വിവാഹം. വാദ്യമേളത്തിന്റെ അകമ്പടിയോടെയാണ് വരന്‍ രാഹുലിനെ ശില്‍പയുടെ സഹോദരന്‍ സൂര്യ കല്യാണ മണ്ഡപത്തിലേക്ക് ആനയിച്ചത്. താലപ്പൊലിയുമായി പരമ്പരാഗത മലയാളി വസ്ത്രങ്ങള്‍ അണിഞ്ഞ് മങ്കമാരും എത്തി. ശില്‍പയുടെ സഹോദരന്മാരുടെ നേതൃത്വത്തില്‍ ആഘോഷമായി ബൈക്കിലാണ് വധുവിനെ വീട്ടില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് കൊണ്ടു വന്നത്.

സുനില്‍ ശാന്തിയുടെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍, ഷാജിമോന്‍ മകളെ കൈപിടിച്ചേല്‍പ്പിച്ചു. തുടര്‍ന്ന്, പരമ്പരാഗത ഹിന്ദു ആചാരങ്ങളോടെ താലികെട്ടും മറ്റു ചടങ്ങുകളും നടന്നു. ആയിരത്തിലധികം പേരാണ് വിവാഹത്തില്‍ പങ്കെടുക്കുവാനായി എത്തിയത്.

വിവാഹത്തിനു ശേഷം രാഹുലിന്റെ ചേര്‍ത്തലയിലെ തറവാടു വീട്ടിലേക്ക് വധുവരന്മാര്‍ പോയി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസിന്റെ ജോയ് തോമസ്, യുക്മ മിഡ്ലാന്റ്സിനെ പ്രതിനിധീകരിച്ച് അനില്‍ ആലലോനിക്കല്‍, യുക്മ നഴ്‌സസ് ഫോറത്തെ പ്രതിനിധീകരിച്ച് എബ്രഹാം ജോസ്, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരും കമ്മറ്റി അംഗങ്ങളും, മാഞ്ചസ്റ്ററിലെ സോണി ചാക്കോയും കുടുംബവും തുടങ്ങി നിരവധി പേര്‍ വധുവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തി.

മാഞ്ചസറ്ററില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അടക്കം നാല്‍പതോളം മലയാളി കുടുംബങ്ങള്‍ എത്തിയെന്നാണ് കണക്ക്. വിവാഹ റിസപ്ഷന്‍ 25ന് ഞായറാഴ്ച കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ഹരിതവിദ്യാ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. 

ബാംഗ്ലൂരിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും ബിരുദം നേടിയ ശേഷമാണ് ഡോ. രാഹുല്‍ യുകെയില്‍ പഠനത്തിനായി എത്തിയത്. കോഴിക്കോട് തന്നെ ഒരു കമ്പനിയില്‍ മാനേജരായ പിതാവ് രാജീവ്, അമ്മ സുഷമ, ഇളയ അനുജന്‍ അമല്‍ എന്നിവരടങ്ങുന്നതാണ് രാഹുലിന്റെ കുടുംബം. അനുജന്‍ അമല്‍ ബിരുദമെടുത്തതിനു ശേഷം വിദേശത്ത് ഉന്നത പഠനത്തിനായി കാത്തിരിക്കുകയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam