1 GBP = 93.00 INR                       

BREAKING NEWS

പഠിച്ച് പരീക്ഷയെഴുതി; മിക്കതും എളുപ്പമുള്ള ചോദ്യങ്ങള്‍; അറിയാത്ത ഉത്തരങ്ങള്‍ കറക്കിക്കുത്തി; ഭാഗ്യത്തിന് അതൊക്കെ ശരിയായി എന്ന് മറുപടി; അതേ ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചപ്പോള്‍ ഒന്നും അറിയില്ല; പരീക്ഷ എഴുതുമ്പോള്‍ 96 എസ്എംഎസ് അയച്ചത് ആരെന്ന ചോദ്യത്തിന് അത് കൂട്ടുകാരെന്ന് വിശദീകരണം; എസ് എം എസ് ഉത്തരത്തിന്റെ പ്രിന്റ് ഔട്ട് കാട്ടിയപ്പോള്‍ വിയര്‍ത്തു കുളിച്ച് എസ് എഫ് ഐ നേതാക്കള്‍; ജയിലില്‍ പ്രതികള്‍ക്ക് 'പി എസ് സി പരീക്ഷ' മാര്‍ക്ക് പൂജ്യവും; ശിവരഞ്ജിത്തും നസീമും പെട്ടുപോയത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിഎസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും മിടുമിടുക്കന്മാരാണെന്നായിരുന്നു ആദ്യം എല്ലാവരും പറഞ്ഞത്. കേസില്‍ പ്രതിയായതു കൊണ്ട് പി എസ് സി പരീക്ഷ എഴുതി ജയിക്കാനാകില്ലേ എന്ന ചോദ്യവും സജീവമായി. പി എസ് സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പരീക്ഷയില്‍ ക്രമക്കേടൊന്നുമില്ലെന്നായിരുന്നു എസ് എഫ് ഐയുടേയും ഡിവൈഎഫ്ഐയുടേയും നിലപാട്. ഇതിനിടെയാണ് പി എസ് സിയുടെ അന്വേഷണ റിപ്പോര്‍ട്ട് എത്തിയത്. ഇതോടെ നസീും ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരന്‍ പ്രണവും പ്രതിസ്ഥാനത്തായി. കോപ്പിയടിയുടെ രഹസ്യം പി എസ് സി തന്നെ കണ്ടെത്തി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമായി.

കത്തികുത്ത് കേസില്‍ ജയിലിലുള്ള ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും ഇന്നലെ അതേ പരീക്ഷ നേരിട്ടു. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എഴുതിയ ചോദ്യങ്ങളുടെ ഉത്തരം വീണ്ടും അവര്‍ പറഞ്ഞു. ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരനു കിട്ടിയത് പൂജ്യം മാര്‍ക്കായിരുന്നു. ക്രൈംബ്രാഞ്ചാണ് ജയിലിലെത്തി അതേ ചോദ്യങ്ങള്‍ വീണ്ടും ശിവരഞ്ജിത്തിനോട് ചോദിച്ചത്. അപ്പോള്‍ ഒന്നും ഉത്തരമില്ല. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി. അതായത് പി എസ് സി പരീക്ഷയില്‍ കൃത്യമായി ഉത്തരമെഴുതിയ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ കൃത്യമായ ഉത്തരം രണ്ട് പേര്‍ക്കും അറിയില്ല. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കമാണ് കേസില്‍ പ്രതികളെ കൊണ്ട് കുറ്റം സമ്മതിക്കുന്നത്.

അങ്ങനെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല. പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രതികള്‍ ഈ സന്ദേശങ്ങള്‍ കൈപ്പറ്റിയത് എങ്ങനെയാണെന്നു കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ഒടുവില്‍ തെളിവുകള്‍ മുഴുവന്‍ മുന്നില്‍ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ കുറ്റം സമ്മതിക്കേണ്ടി വന്നു. നിങ്ങള്‍ എങ്ങനെയാണ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത് എന്നതായിരുന്നു ക്രൈംബ്രാഞ്ച് പ്രതികളോട് ചോദിച്ച ആദ്യ ചോദ്യം. പഠിച്ചാണ് പരീക്ഷയെഴുതിയത്. മിക്കതും എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. അറിയാത്ത ഉത്തരങ്ങള്‍ കറക്കിക്കുത്തി. ഭാഗ്യത്തിന് അതൊക്കെ ശരിയുത്തരമായെന്ന് മറുപടി നല്‍കി.

അങ്ങനെയെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ-ക്രൈംബ്രാഞ്ച് സംഘം പരീക്ഷാ ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളായി ചോദിക്കുന്നു. ഒന്നിനും ശരിയുത്തരം നല്‍കാനാകാതെ പ്രതികള്‍ കുഴഞ്ഞു. സോറി. പഠിച്ചല്ല പരീക്ഷയെഴുതിയത്. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് മാറിമാറി നോക്കിയാണ് ശരിയുത്തരം എഴുതിയതെന്ന് ഒന്നാം റാങ്കുകാരന്‍ മറുപടി നല്‍കി. നിങ്ങളുടെ അടുത്തിരുന്നവരുടെ പട്ടിക ഇതാണ്. ഇതില്‍ ആരും റാങ്ക് പട്ടികയില്‍ വന്നിട്ടില്ല. അപ്പോള്‍ അവരുടെ ഉത്തരക്കടലാസ് നോക്കി നിങ്ങള്‍ എങ്ങനെ ശരിയുത്തരം എഴുതി?-എന്നായി ചോദ്യം.

കൃത്യമായി ഉത്തരം നല്‍കാനാകാതെ തപ്പിത്തടഞ്ഞ് ശിവരഞ്ജിത്. കല്ലു പോലെ ഉറച്ച് നസീമും. അതറിയില്ല. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കിയാണ് ഞാന്‍ എഴുതിയതെന്നു നസീം. പരീക്ഷ എഴുതുമ്പോള്‍ ശിവരഞ്ജിത്തിന് 96 എസ്എംഎസ് അയച്ചത് ആരാണ്? എന്നതായി അടുത്ത ചോദ്യം. അതു പതിവായി വരുന്ന എസ്എംഎസാണ്. കൂട്ടുകാര്‍ അയച്ചതാണെന്ന് മറുപടിയും. എസ്എംഎസായി വന്ന ഉത്തരത്തിന്റെ പ്രിന്റൗട്ട് അന്വേഷണ സംഘം കാട്ടിക്കൊടുത്തപ്പോള്‍ ശിവരഞ്ജിത് വിയര്‍ത്തു. അതിന് ശേഷം മറുപടിയുമില്ല. ആരാണ് എസ്എംഎസ് അയച്ചതെന്നും മൊബൈല്‍ ഫോണ്‍ വഴിയാണോ സ്മാര്‍ട് വാച്ച് വഴിയാണോ എസ്എംഎസ് സ്വീകരിച്ചതെന്നും വ്യക്തമാക്കാന്‍ ഇരുവരും തയ്യാറായിട്ടുമില്ല.

ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്സി വിജിലന്‍സ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. പൊലീസുകാരന്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍.

ഗോകുലും സഫീറും ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ രണ്ടാമത് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിലെ 11പേരെയും ഇനിയും പൊലീസിനു പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിഎസ് സി റാങ്ക് ലിസ്റ്റ് വിവാദത്തിലെ പി.പി. പ്രണവും നോട്ടിസിലുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category