1 GBP = 91.00 INR                       

BREAKING NEWS

പ്രവാസികളെ പിഴിഞ്ഞ് ചാകര കൊയ്യാന്‍ വിമാനക്കമ്പനികളും; തലയില്‍ കൈവച്ച് ഗള്‍ഫ്, യൂറോപ്പ്, അമേരിക്കന്‍ മലയാളികള്‍; ദുബായ്, അബുദാബി സ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്നും ഈടാക്കുന്നത് കൊള്ളനിരക്ക്; എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുകെയിലെ വേനലവധിക്കാലവും ഓണവും പെരുന്നാളും ചിങ്ങമാസം പിറന്നതോടെയുള്ള കല്യാണ വിശേഷങ്ങളും എല്ലാം കണക്കിലെടുത്ത് പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാട്ടിലേക്ക് പറന്നെത്തുകയാണ്. പ്രളയവും വെള്ളപ്പൊക്കവും എല്ലാം താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മഴ കുറഞ്ഞതോടെ ആഘോഷങ്ങളെല്ലാം ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികളും.

ആവേശത്തോടെ നാട്ടിലേക്ക് എത്തുന്ന പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുവാന്‍ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളാണ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.

എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്. ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.

അടുത്തമാസമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സമയത്ത് നാട്ടില്‍നിന്നു മടങ്ങുന്നവരെയും പെരുന്നാള്‍ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വര്‍ധന. സെപ്റ്റംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കു വര്‍ധന തുടരാനാണ് സാധ്യത.

വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കാമെന്ന് അന്ന് കമ്പനികള്‍ സമ്മതിച്ചാണ്.

ഓഗസ്റ്റ് 31-ന് ഗള്‍ഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള നിരക്കുകള്‍

തിരുവനന്തപുരം
ദുബായ് 26,887 (ഇന്‍ഡിഗോ)

ദുബായ് 41,412 (എമിറേറ്റ്‌സ്)

ദുബായ് 66,396 (ഗള്‍ഫ് എയര്‍)

അബുദാബി 31,500(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

അബുദാബി 45,186 (ഗള്‍ഫ് എയര്‍)

അബുദാബി 31,089(ശ്രീലങ്കന്‍)

ഷാര്‍ജ 41,149 (എയര്‍ ഇന്ത്യ)

ഷാര്‍ജ 23,358 (ഇന്‍ഡിഗോ)

ഷാര്‍ജ 19,025(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ദമാം 60,846(ശ്രീലങ്കന്‍)

ദമാം 74,660 (ഗള്‍ഫ് എയര്‍)

ദമാം 91,517 (എമിറേറ്റ്‌സ്)

റിയാദ് 45,343 (ശ്രീലങ്കന്‍)

റിയാദ് 65,488 (ഗള്‍ഫ് എയര്‍)

റിയാദ് 90,766 (എമിറേറ്റ്‌സ്)

ദോഹ 29,889 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ദോഹ 32,671 (ഇന്‍ഡിഗോ)

ദോഹ 36,603 (ശ്രീലങ്കന്‍)

കുവൈത്ത് 66,298 (ഗള്‍ഫ് എയര്‍)

കുവൈത്ത് 92,043 (എമിറേറ്റ്‌സ്)

ബഹ്റൈന്‍ 49,209 (ശ്രീലങ്കന്‍)

ബഹ്റൈന്‍ 74,478 (ഗള്‍ഫ് എയര്‍)

ബഹ്റൈന്‍ 88,951 (എമിറേറ്റ്‌സ്)

കൊച്ചി

ദുബായ് 22,635 (സ്പൈസ്)

ദുബായ് 31,685 (എയര്‍ ഇന്ത്യ)

ദുബായ് 34,850 (ശ്രീലങ്കന്‍)

അബുദാബി 45,580(എത്തിഹാദ്)

അബുദാബി 38,661(ഒമാന്‍ എയര്‍)

അബുദാബി 27,406(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ഷാര്‍ജ 19,531 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ഷാര്‍ജ 24,223 (ഇന്‍ഡിഗോ)

ദമാം 43,709(ഒമാന്‍ എയര്‍)

ദമാം 60,426 (എത്തിഹാദ്)

ദമാം 51,750 (ശ്രീലങ്കന്‍)

റിയാദ് 44,054 (ഗള്‍ഫ് എയര്‍)

റിയാദ് 45,854(ശ്രീലങ്കന്‍)

റിയാദ് 52,345 (ഒമാന്‍ എയര്‍)

ദോഹ 35,863 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ദോഹ 44,451 (ഇന്‍ഡിഗോ)

ദോഹ 71,000 (ഖത്തര്‍ എയര്‍)

കുവൈത്ത് 26,847(ഇന്‍ഡിഗോ)

കുവൈത്ത് 41,913(ഖത്തര്‍ എയര്‍്)

കുവൈത്ത് 39,434(ശ്രീലങ്കന്‍)

ബഹ്റൈന്‍ 27,942(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ബഹ്റൈന്‍ 47,371(എത്തിഹാദ്)

ബഹ്റൈന്‍ 49,000 (ശ്രീലങ്കന്‍)

കോഴിക്കോട്

ദുബായ് 23,981(സൈ്പസ്)

ദുബായ് 23,230 (ഇന്‍ഡിഗോ)

ദുബായ് 24,652 (എയര്‍ ഇന്ത്യ എക്‌സ്പ്രസ്)

അബുദാബി 47,100(എത്തിഹാദ്)

അബുദാബി 43,456(ഗള്‍ഫ് എയര്‍)

അബുദാബി 23,077(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ദമാം 33,025(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)

ദമാം 45,563 (സൗദി എയര്‍ലൈന്‍്)

ദമാം 51,698 (എത്തിഹാദ്)

റിയാദ് 31,818(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)

റിയാദ് 37,184(സൗദി എയര്‍ലൈന്‍)

റിയാദ് 52,323 (എത്തിഹാദ്)

ദോഹ 26,810( എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ദോഹ 28,184 (ഇന്‍ഡിഗോ)

കുവൈത്ത് 25,924(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)

കുവൈത്ത് 49,659(ഗള്‍ഫ് എയര്‍)

കുവൈത്ത് 64,777(എത്തിഹാദ്)

ബഹ്റൈന്‍ 27,604(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ബഹ്റൈന്‍ 61,470(എത്തിഹാദ്)

ബഹ്റൈന്‍ 76,949 (ഗള്‍ഫ് എയര്‍)

കണ്ണൂര്‍

ദുബായ് 46,438 (ഗള്‍ഫ് എയര്‍)

ദുബായ് 29,668(ഇന്‍ഡിഗോ)

അബുദാബി 22,014(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

അബുദാബി 26,914 (ഇന്‍ഡിഗോ)

ഷാര്‍ജ 22,014 (എയര്‍ ഇന്ത്യ എക്‌സ്പ്രസ്)

ഷാര്‍ജ 26,134(ഇന്‍ഡിഗോ)

ദമാം 55,837(എയര്‍ ഇന്ത്യ)

ദോഹ 36,982 ( എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)

ദോഹ 43,244(ഇന്‍ഡിഗോ)

കുവൈത്ത് 25,800(ഇന്‍ഡിഗോ)

കുവൈത്ത് 57,702(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)

ബഹ്റൈന്‍ 57,072(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)

ബഹ്റൈന്‍ 70,874(എയര്‍ ഇന്ത്യ)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category