
ഫെലിക്സ് കയ്യിലിരുന്ന ചുവന്ന വെല്‍വെറ്റിന്റെ ബോക്സ് തുറന്ന് അതില്‍ നിന്നും വെള്ളക്കല്ലുകള്‍ പതിപ്പിച്ച മനോഹരമായ ഒരു മോതിരം പുറത്തെടുത്തു. അത് ഇസയുടെ നേരെ നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു.
'ഇസാ, വില്‍ യൂ മാരി മി?'
'വാട്ട്' ???
ചോദ്യം മനസ്സിലാകാത്തത് പോലെ ഇസ തരിച്ചു നിന്നു. ആ അവിശ്വസനീയമായ ചോദ്യത്തിനുമുന്നില്‍ ഇസയും ലെക്സിയും പകച്ചുപോയി.
നമ്മള് തമ്മിലുള്ള പ്രായവ്യത്യാസം, അതൊന്നും ഇസയിപ്പോള് ചിന്തിക്കേണ്ട. നിനക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നും എനിക്കറിയാം.കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. അതിനു സമ്മതമാണെന്ന് മാത്രം പറഞ്ഞാല്‍ മതി.
കുറച്ചു സമയം വേണ്ടി വന്നു ഇസ യാഥാര്‍ഥ്യത്തിലേക്ക് തിരികെ വരാന്‍.
നോ.............. നെവര്‍.
വാട്ട് ദി ഹെല് ആര് യൂ ടോക്കിങ് എബൌട്ട് ?
ഇസ തീയില്‍ ചവിട്ടിയതുപോലെ പിന്നോട്ട് മാറി.
ഫെലിക്സ് ,മേലില്‍ എന്നോടിങ്ങനെ സംസാരിക്കരുത്. ലെക്സി ,വരൂ നമുക്ക് പോകാം.
പുറത്തേക്ക് നടന്ന ഇസയുടെയും ലെക്സിയുടെയും മുന്നില്‍ ഫെലിക്സ് വാതില്‍ അടച്ചു.സൗണ്ട് പ്രൂഫ് ചെയ്ത ആ മുറിയില്‍ നിന്നും ശബ്ദം പുറത്തേക്ക് പോകില്ല എന്ന ഫെലിക്സിന്റെ ഓര്‍മ്മപ്പെടുത്തല്‍ പെണ്‍കുട്ടികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ്. വാതില്‍ തുറക്ക് ഞങ്ങള്‍ക്ക് പോകണം.വാതില്‍ തുറക്കാനായി മുന്നോട്ടു നടന്ന ലെക്സിയെ, ഫെലിക്സ് എന്തോ മണപ്പിച്ചു.അത് തടയാന്‍ ശ്രമിച്ച ലെക്സിയുടെ വലതുകൈ അയാള്‍ ബലമായി പുറകിലേക്ക് വളച്ചു. എന്നിട്ട് പഞ്ഞി മൂക്കിലേക്ക് ചേര്‍ത്ത് മുഖം അമര്‍ത്തിപ്പിടിച്ചു.വേദന കൊണ്ട് പുളഞ്ഞ ലെക്സി അധികം താമസിയാതെ ഫെലിക്സിന്റെ കൈകളില്‍നിന്നൂര്‍ന്ന് ,മയങ്ങി താഴേക്ക് വീണു.
കണ്മുന്നില് നടക്കുന്ന രംഗങ്ങള്‍ കണ്ട് പേടിച്ചരണ്ടു നില്ക്കുന്ന ഇസയെ നോക്കി ഫെലിക്സ് ചിരിച്ചു.
ഇസ പേടിക്കണ്ട നിന്നെ ഞാന്‍ ഒന്നും ചെയ്യില്ല.
അയാള്‍ അടുത്തേക്ക് ചെല്ലുന്നതനുസരിച്ചു ഇസ പുറകിലേക്ക് മാറിക്കൊണ്ടിരുന്നു.
റിലാക്സ് .....ഇസാ ,പ്ലീസ് റിലാക്സ്. അയാള്‍ രണ്ടു കൈകളും നെഞ്ചിനു നേരെ ഉയര്‍ത്തി ഒന്നും ചെയ്യില്ല,പേടിക്കേണ്ട എന്ന അര്‍ത്ഥത്തില്‍ പതിയെ അടുത്തേക്ക് ചെന്നു.
പുറകിലേക്ക് മാറിക്കൊണ്ടിരുന്ന ഇസ എന്തിലോ തട്ടിയതും കൈകള്‍ കൊണ്ട് ചെവി പൊത്തി ഉറക്കെ നിലവിളിച്ചു,ഹെല്പ് .......ഹെല്പ്.ശബ്ദം പുറത്തേക്ക് പോകില്ല എന്നറിയാമെങ്കിലും ഇസയുടെ നിലവിളി ശബ്ദം അയാളെ അസ്വസ്ഥനാക്കി.
ഹോള്‍ഡറില്‍ നിന്നും ഗിത്താര്‍ എടുത്ത് അയാള്‍ വായിക്കാന്‍ തുടങ്ങി.നോക്കൂ ...നിനക്കിഷ്ടമുള്ള പാട്ടല്ലേ ഇത്.പ്ലീസ് ഇസാ .....ഇങ്ങോട്ടു നോക്കൂ. ഗിത്താര്‍ വേണ്ടെങ്കില്‍ വേണ്ട വയലിന് എടുക്കാം.ഇതാ നിനക്കിഷ്ടമുള്ള ആ മലയാളം പാട്ട്.
ഫെലിക്സ് പറയുന്നതും ചെയ്യുന്നതും ഒന്നും ശ്രദ്ധിക്കാതെ ഇസ കരഞ്ഞു കൊണ്ടേയിരുന്നു.പൊടുന്നനെ ഫെലിക്സിന്റെ മുഖഭാവം മാറി.അയാള്‍ കൈയ്യിലിരുന്ന വയലില്‍ തറയിലേക്ക് ശക്തിയായി എറിഞ്ഞു.
(തുടരും)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam