1 GBP = 91.00 INR                       

BREAKING NEWS

നവോത്ഥാന സന്ദേശവുമായി സുനില്‍ പി ഇളയിടം വീണ്ടും യുകെയിലേക്ക്; എസ്സെന്‍സിന്റെ ഹോമിനം 19 രണ്ടാം ഘട്ടം സെപ്റ്റംബര്‍ 14, 15 തീയതികളില്‍

Britishmalayali
kz´wteJI³

പ്രൊഫ. രവിചന്ദ്രന്‍ സി, പ്രൊഫ, സുനില്‍ പി. ഇളയിടം, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ഒരേ വേദിയില്‍ എത്തിയ എസ്സെന്‍സ് ഹോമിനം 19 ത്തിന്റെ രണ്ടാം ഘട്ടം
സെപ്റ്റംബറില്‍ നടക്കും. കട്ടന്‍ കാപ്പിയും കവിതയും എന്ന് പേരിട്ടിരിക്കുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മയുമായി ചേര്‍ന്ന് നടക്കുന്ന പരിപാടിയില്‍ സുനില്‍ പി ഇളയിടം പ്രഭാഷകനായെത്തും. 14 15 തീയതികളിലാണ് പരിപാടി നടക്കുക.

സെപ്റ്റംബര്‍ 14 ന് വൈകുന്നേരം നാലിന് ഈസ്റ്റ് ഹാം ട്രിനിറ്രി സെന്ററിലും. 15 ന് സെന്റ് നിക്കോളാസ് ഹോസ്പിറ്റല്‍ ജൂബിലി റോഡ് ന്യൂ കാസിലിലുമാണ് പരിപാടി സംടിപ്പിച്ചിരിക്കുന്നത്. രണ്ട് പരിപാടികളിലുമായി സുനില്‍ പി ഇളയിടത്തിനൊപ്പം നിരവധി പേര്‍ പ്രഭാഷണം നടത്തും. നിക്കോള മാത്യു, എല്‍സാ മാത്യു, ലെക്‌സി ഇമ്പോ, മനാസ് മനുമോഹന്‍, ജോയല്‍ ബിജു എന്നീ വിദ്യാര്‍ത്ഥികള്‍ പരിപാടികളുടെ പ്രധാന ആകര്‍ഷകരായി മാറും.

പുരോഗമന ചിന്തകള്‍ മുന്‍പോട്ടു കൊണ്ടു പോകുന്നതിനു പകരം ഈ സമൂഹം പണ്ടേ തന്നെ ഉപേക്ഷിച്ച് ആചാരങ്ങള്‍ സമൂഹമധ്യത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. കുട്ടികള്‍ക്ക് ശാസ്ത്രാവബോധം വളര്‍ത്തേണ്ട മാതാപിതാക്കള്‍ അവരില്‍ ശാസ്ത്ര പുസ്തകങ്ങള്‍ക്ക് പകരം അന്ധവിശ്വാസ പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്നു.ഈ ആചാരങ്ങളൊക്കെ ഇന്ത്യയില്‍ ഇല്ലാതായാല്‍ പോലും ഇവയെല്ലാം ഈ സമൂഹത്തില്‍ നിലനിര്‍ത്തണമെന്നു ചിന്തിക്കുന്ന മനോവിഭ്രാന്തികള്‍ക്കു നടുവിലാണ് ഹോമിനം 19 പ്രസക്തി വര്‍ദ്ധിക്കുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category