1 GBP = 88.50 INR                       

BREAKING NEWS

കാല്‍മുട്ടുകള്‍ക്ക് താഴെ 32 മുറിവുകള്‍; തുടയില്‍ ഉരുട്ടിയ പാട്; പാടേ തകര്‍ന്ന കാല്‍വെള്ള; പൊട്ടിയ ഇടതുകാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍; അരയ്ക്ക് താഴെ ക്രൂരമര്‍ദ്ദനമേല്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ നിവര്‍ന്നുനില്‍ക്കാനുള്ള ശേഷി പോലും പോയി; പണി പാളിയെന്ന് മനസ്സിലായപ്പോള്‍ കാലിന് പരിക്കേറ്റത് പൊലീസിനെ കണ്ട് മതില്‍ ചാടി ഓടാന്‍ ശ്രമിക്കവെയെന്ന് പറയാന്‍ ഭീഷണിയും; നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയില്‍ ഇനി കള്ളക്കളി നടക്കില്ല; നേരറിയാന്‍ സിബിഐ എത്തും; തീരുമാനം മന്ത്രിസഭയുടേത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനമായത്. സ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ വിഷയത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ കഴിയവെ ജൂണ്‍ 21 -നാണ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ നെടുങ്കണ്ടം എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഒന്നാംപ്രതിയായ എസ്ഐ സാബുവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ദുരൂഹതയേറിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന്റെ കാല്‍മുട്ടിനു താഴെയുണ്ടായിരുന്ന 32 മുറിവുകള്‍ ഉരുട്ടിക്കൊലയുടെ ലക്ഷണങ്ങളാണെന്നാണു പ്രാഥമിക നിഗമനം.

രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയതു രണ്ടു പൊലീസ് ഡ്രൈവര്‍മാരെന്നാണ് സൂചന. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ മുകള്‍നിലയിലെ പൊലീസുകാരുടെ വിശ്രമമുറിയിലായിരുന്നു മൂന്നാംമുറ. അരയ്ക്കു താഴെ ക്രൂരമര്‍ദനമേറ്റ രാജ്കുമാറിനു നിവര്‍ന്നുനില്‍ക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരുന്നു. പൊലീസിനെക്കണ്ട് മതില്‍ ചാടി ഓടാന്‍ ശ്രമിക്കവേയാണു കാലിനു പരുക്കേറ്റതെന്നു മജിസ്ട്രേറ്റിനോടു പറയണമെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെയെങ്കില്‍ കേസില്‍ നിന്നു രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. അതിനാല്‍ കോടതിയില്‍ പ്രതി മര്‍ദനവിവരം മറച്ചുവച്ചെന്നാണു സൂചന. പീരുമേട് സബ് ജയിലില്‍ ഹാജരാക്കിയപ്പോള്‍ തമിഴില്‍ എഴുതിനല്‍കിയതും കാലിനു പരുക്കുണ്ടെന്നു മാത്രമാണ്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുന്‍പു തന്നെ ഐ.ജി. നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. നെടുങ്കണ്ടം എസ്‌ഐ: കെ.എ. സാബു, എഎസ്ഐ: സി.ബി. റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജിമോന്‍ ആന്റണി എന്നിവരെ കുറ്റക്കാരാണെന്നും കണ്ടെത്തി.

സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ റെജി എം. കുന്നിപ്പറമ്പില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനും മാറ്റമുണ്ടായി. രാജ്കുമാറിനെയും കൂട്ടുപ്രതികളായ രണ്ടു സ്ത്രീകളെയും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളില്ല. ഈസമയം ക്യാമറ ഓഫ് ചെയ്തിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. രാജ്കുമാര്‍ (49) പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ചത്. രാജ്കുമാറിനു മര്‍ദമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കാലുകളുടെ മുട്ടിനു താഴെ 32 മുറിവുകളുണ്ടായിരുന്നു. കാല്‍വെള്ള തകര്‍ന്നിരുന്നു. ഇടതുകാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍ പൊട്ടിയിരുന്നു. രണ്ടു തുടകളിലെ പേശികള്‍ വിട്ടുമാറിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വയംസഹായ സംഘങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും വായ്പ വാഗ്ദാനം ചെയ്ത് പ്രോസസിങ് ഫീസ് ഇനത്തില്‍ ഹരിതാ ഫിനാന്‍സ് പലരില്‍നിന്നും പണം വാങ്ങിയിരുന്നു. ഫീസടച്ചിട്ടും വായ്പ കിട്ടാതിരുന്നവര്‍ ബഹളമുണ്ടാക്കിയതോടെ നെടുങ്കണ്ടം പൊലീസ് സ്ഥാപനം അടപ്പിക്കുകയും രാജ്കുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ് (43), വെണ്ണിപ്പറമ്പില്‍ മഞ്ജു (33) എന്നിവരെ പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയെങ്കിലും രാജ്കുമാറിനെ 16-നാണ് കോടതിയിലെത്തിച്ചത്. 15-ന് അര്‍ധരാത്രി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. പിറ്റേന്നു സ്ട്രെക്ച്ചറിലേക്കാണു തിരികെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും പിന്നീടു സബ്ജയിലിലേക്കും കൊണ്ടുപോയത്. സബ്ജയിലില്‍നിന്നു നാലു തവണ വിവിധ ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കിയിരുന്നു.

നെടുങ്കണ്ടം പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡോക്ടറോടു പറഞ്ഞിരുന്നു. ജയിലില്‍ തിരിച്ചെത്തിച്ചെങ്കിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചു. അറസ്റ്റില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുണ്ടായ പരുക്കുകളാണു രാജ്കുമാറിന്റെ ശരീരത്തിലുള്ളതെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ജ്യുഡീഷ്യല്‍ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തലും പൊലീസിന് എതിരാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category