kz´wteJI³
കോട്ടയം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കെവിന് ദുരഭിമാനക്കൊലക്കേസ് വിധി പറയുന്നത് മാറ്റി കോടതി. ഈ മാസം 22നായിരിക്കും വിധി പറയുകയെന്ന് കോട്ടയം സെഷന്‍സ് കോടതി ജഡ്ജി പറഞ്ഞു. കെവിന് വധക്കേസ് ദുരഭിമാനക്കൊലയാണോ അല്ലെയോ എന്നതില്‍ വ്യക്തത വേണം എ്ന്ന് പറഞ്ഞാണ് ജഡ്ജി വിധി പറയുന്നത് മാറ്റിയത്. ദുരഭിമാനക്കൊലയാണ് എന്ന വാദത്തില്‍ പ്രോസിക്യൂഷന് ഉറച്ച് നിന്നു. കെവിന് നീനനുവുമായി പ്രണയത്തിലായിരുന്നപ്പോള്‍ തന്നെ വീട്ടുകാരുടെ ഭാഗത്ത് നിന്ന എതിര്‍പ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ നീനുവിന്റെ സഹോദരന് കെവിനെ വധിക്കുമെന്ന് പറഞ്ഞിരെുന്നുവെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്നും പ്രോസിക്യൂഷന് വാദിച്ചു.
കെവിനെ കൊലപ്പെടുത്തുന്നതിന് കാരണം അയാള്‍ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നത് തന്നെയാണ് എന്ന് പ്രോസിക്യൂഷന് വാദിച്ചു. തങ്ങള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് എന്നും കെവിന് താഴ്ന്ന ജാതിയില്‍പ്പെട്ടവനാണെന്നും അത്കൊണ്ട് തന്നെ കൊല്ലുമെന്നും ഇയാള്‍ പറയുന്ന ചില വാട്സാപ്പ് മെസേജുകളും പ്രോസിക്യൂഷന് തെളിവായി ഹാജരാക്കി. അതേ സമയം ഒരേ മതത്തില്‍ പെട്ടവരാണ് എന്നും അത്കൊണ്ട് തന്നെ ദുരഭിമാനക്കൊല എന്ന സംഭവം ഉയരുന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. ഒപ്പം തന്നെ വിവാഹം ഒരു മാസത്തിനുള്ളില്‍ നടത്തിക്കൊടുക്കാം എന്ന് നീനുവിന്റെ അച്ഛന് ചാക്കോ ഉറപ്പ് നല്‍കിയിരുന്നുവെന്ന് കെവിന്റെ സുഹൃത്തിന് അറിയാമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
2018 മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിന്നീട് നീനുവിന്റെ സഹോദരന് ഷാനു ചാക്കോ നാ്ടടിലെത്തി ഗൂഢാലോചന നടത്തിയ ശേഷം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
കെവിന് കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം പറയുന്നു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെവിനെ മനഃപൂര്‍വ്വമായി പുഴയിലേക്ക് തള്ളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷന് വാദം. എന്നാല്‍ മനഃപൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.
തുടര്‍ന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. അതിന്റെ തലേദിവസം നീനുവിന്റെ സഹോദരന് ഷാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. നീനുവിന്റെ സഹോദരന് ഷാനുവും അച്ഛന് ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസില്‍ 186 സാക്ഷികളും 180 തെളിവു പ്രമാണ രേഖകളുമുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam