1 GBP = 88.70 INR                       

BREAKING NEWS

മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകര്‍ത്ത ഏക പൈലറ്റ്; പാക്കിസ്ഥാന്റെ വിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ യുദ്ധവീരന് വീരചക്ര; ആകാശ യുദ്ധത്തില്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യം; അഭിനന്ദന് സൈനികര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതി നല്‍കുന്നത് പാക് സൈന്യത്തിന്റെ വ്യോമാക്രമണം പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതും മുന്‍നിര്‍ത്തി; ബാലാകോട്ട് വ്യോമാക്രമണം നടത്തിയ പൈലറ്റുമാര്‍ക്ക് വിശിഷ്ട മെഡല്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ത്തമാന് വീര ചക്ര നല്‍കും. ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ത്തമാന് ഉയര്‍ന്ന സൈനിക ബഹുമതി നല്‍കുന്നത്. അഭിനന്ദന്‍ വര്‍ത്തമാന് പുറമെ ബാലകോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത പൈലറ്റുമാര്‍ക്കും സൈനിക ബഹുമതി നല്‍കും

അഭിനന്ദന്‍ വര്‍ത്തമാന് രാജ്യം നല്‍കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയാണ് നല്‍കുന്നത്. യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര കര. നാവിക, വ്യോമ സേനകളിലെ സൈനികര്‍ക്ക് സമ്മാനിക്കുന്നത്. പാക്കിസ്ഥാനിലെ ബാലകോട്ട് ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത വ്യോമസേനാ അഞ്ച് വ്യോമസേനാ പൈലറ്റുമാര്‍ക്ക് വായൂസേനാ മെഡലാകും നല്‍കുക. അഭിനന്ദന്‍ വര്‍ത്തമാനും മറ്റ് വ്യോമസേനാ പൈലറ്റുമാര്‍ക്കും സൈനിക ബഹുമതി നല്‍കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു.

പുല്‍വാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26 ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു. എന്നാല്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി.


യുദ്ധകാലത്തെ വീരകൃത്യങ്ങള്‍ കണക്കിലെടുത്ത് സൈനികര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര ചക്ര മെഡല്‍. പരം വീര ചക്ര, മഹാ വീര ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയില്‍ ആയപ്പോഴും വീരോചിതമായി ധീരയോദ്ധാവിനെ പോലെ പെരുമാറിയ അഭിനന്ദന്‍ ഇന്ത്യയുടെ കണ്ണിലുണ്ണി ആയിരുന്നു. അദ്ദേഹണ് അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനം വെടിവെച്ചിട്ടതും. നേരത്തെ അഭിനന്ദന്‍ വര്‍ത്തമനെ ശ്രീനഗറിന് പുറത്തുള്ള എയര്‍ബേസ്‌ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. സുരക്ഷ കണക്കിലെടുത്ത് അഭിനന്ദന്‍ വര്‍ത്തമന് പുതുതായി നിയമനംലഭിച്ച എയര്‍ബേസ് ഏതെന്നകാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകര്‍ത്ത ഏക പൈലറ്റാണ് അഭിനന്ദന്‍.

ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാംഗങ്ങളാണ് ശത്രുക്കളെ തുരത്തിയത്. ഇതിനിടെ മിഗ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. രണ്ടുദിവസത്തിനുശേഷം അദ്ദേഹത്തെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികനായിരുന്നു അഭിനന്ദന്‍ വര്‍ത്തമാന്‍.

പാക്കിസ്ഥാന്റെ മണ്ണില്‍, അവരുടെ സേനാത്തലവന്മാര്‍ക്കു മുന്നില്‍ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാന്‍ഡര്‍ ഇന്ത്യന്‍ ഹീറോയായി മാറിയിരുന്നു. പാക്ക് സൈന്യത്തിന്റെ കൈകളില്‍ അകപ്പെട്ടിട്ടും അഭിനന്ദന്‍ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്‌നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകും മുന്‍പ് അഭിനന്ദന്‍ പ്രദര്‍ശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങള്‍ക്കു പോലും പുകഴ്ത്താതിരിക്കാനായില്ല. ഇന്ത്യന്‍ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക്ക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ ശത്രു സൈന്യത്തിന്റെ പിടിയില്‍പ്പെടുന്നത്.

ഇന്ത്യന്‍ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടര്‍ന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടര്‍ന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ പാരച്യൂട്ടില്‍ സുരക്ഷിതമായി നിലത്തിറങ്ങി. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവര്‍ത്തനം തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.

ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും മണിക്കൂറുകള്‍ പലതു പിന്നിട്ട ശേഷമാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടന്‍ വിട്ടയയ്ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യന്‍ നിലപാട് സമ്മര്‍ദമായപ്പോള്‍ പാക്കിസ്ഥാന്‍ അയഞ്ഞു. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്നു പാക്ക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിട്ടാണ് പ്രസ്താവന നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category