1 GBP = 88.40 INR                       

BREAKING NEWS

വിമാനം നിലത്തിറക്കാനാകാഞ്ഞത് തെരുവ് നായ്ക്കള്‍ റണ്‍വേയില്‍ കൂട്ടമായി നിന്നത് കാരണം; പതിനഞ്ച് മിനിറ്റ് നേരം ആകാശത്ത് പറന്നത് വന്‍ അപകടം ഒഴിവാക്കാന്‍; നിലത്തിറക്കിയത് പട്ടികളെ ഓടിച്ച് റണ്‍വേ സുരക്ഷിതമാക്കിയതിന് ശേഷം

Britishmalayali
kz´wteJI³

പനാജി: വിമാനം റണ്‍വേയില്‍ ഇറക്കാന്‍ പറ്റാത്തതിന് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ റണ്‍വേയില്‍ തെരുവ് പട്ടികള്‍ വന്ന് നിന്നാല്‍ എന്ത് ചെയ്യും. മുംബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേ തൊടുന്നതിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് റണ്‍വേയില്‍ തെരുവ് നായ്ക്കള്‍ കൂട്ടമായി നില്‍ക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനമിറക്കാനായില്ല. ലാന്റ് ചെയ്യാനായി താഴേക്ക് പറന്ന വിമാനം ഉടന്‍ തന്നെ മുകളിലേക്ക് ഉയര്‍ത്തി.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. ദംബോലിം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ച ശേഷം റണ്‍വെ തൊടുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് തെരുവുപട്ടികളെ കണ്ടത്. ഉടന്‍ ഇക്കാര്യം പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയായിരുന്നു. രാത്രി സമയം ആയിരുന്നതിനാല്‍ റണ്‍വേയിലുണ്ടായിരുന്ന പട്ടികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തുടര്‍ന്ന് റണ്‍വേയിലുള്ള പട്ടികളെ ഓടിച്ച് സുരക്ഷിതമാക്കിയതിന് ശേഷമാണ് വിമാനം താഴെയിറക്കിയത്. പൈലറ്റിന്റെ ജാഗ്രതയില്‍ വന്‍ അപകടമാണ് ഒഴിവായത്.

ഇറങ്ങാന്‍ വൈകിയത് അന്വേഷിച്ച യാത്രക്കാരോട് പൈലറ്റ് സംഭവം പറഞ്ഞു. ഗോവിന്ദ് ഗോയങ്കര്‍ എന്ന ഒരു യാത്രക്കാരനാണ് സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തറിയിച്ചത്. ഗോവ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദിഗംബര്‍ കമാത്ത് ഗോവിന്ദിന്റെ പോസ്റ്റ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സിവല്‍ ഏവിയേഷന്‍ വകുപ്പിന്റെ വീഴ്ചയാണെന്നും ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. എന്തായാലും നായ്ക്കള്‍ കാരണം പതിനഞ്ച് മിനിറ്റ് നേരമാണ് വിമാനം നിലത്തിറക്കാനാകാതെ പൈലറ്റ് വലഞ്ഞത്.

വിമാനത്താവളത്തിന്റെ പരിസരത്തായി 200ലേറെ തെരുവുപട്ടികളുണ്ടെന്നാണ് കണക്ക്. ഇവയെ വന്ധ്യംകരണം നടത്തി മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണ്. നിലവില്‍ ആളുകളെ നിയോഗിച്ചു പട്ടികള്‍ റണ്‍വേയില്‍ കയറാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേവല്‍ എയര്‍ സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category