1 GBP = 88.70 INR                       

BREAKING NEWS

ഇലക്ടറല്‍ റീഫോം ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക് ഒരു ഇമെയില്‍ കിട്ടിയോ? വീട്ടിലെത്തിയ ഹൗസ്‌ഹോള്‍ഡ് എന്‍ക്വയറി ഫോം പൂരിപ്പിച്ചു നല്‍കിയാലും ഈ ഫോം പൂരിപ്പിച്ചേ മതിയാവൂ: നിങ്ങളുടെ പേരു ചേര്‍ത്തില്ലെങ്കില്‍ 80 പൗണ്ട് പിഴ അടയ്ക്കാന്‍ ഒരുങ്ങിക്കോളൂ

Britishmalayali
kz´wteJI³

ലക്ടറല്‍ റീഫോം ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ഒരു ഇമെയില്‍ ലഭിച്ചോ? ഇല്ലെങ്കില്‍ ഇമെയില്‍ നോക്കിക്കൊണ്ടിരിക്കുക. ഉടന്‍ അതെത്തിയിരിക്കും. വെറുതെ അത് അവഗണിക്കരുത്. ഓണ്‍ലൈനായി തന്നെ അത് പൂരിപ്പിച്ച് നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 80 പൗണ്ട് പിഴ ആയിരിക്കും.

സാധാരണ ഗതിക്ക് വീട്ടില്‍ എത്തുന്ന ഹൗസ്‌ഹോള്‍ഡ് എന്‍ക്വയറി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ നിങ്ങളുടെ ഉത്തരവാദിത്തം തീരുന്നതാണ്. എന്നാല്‍ ഇക്കുറി അങ്ങനെയല്ല. ആ ഫോം പൂരിപ്പിച്ചു നല്‍കിയാലും ഈ ലിങ്കില്‍ പോയി നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. [email protected] എന്ന വിലാസത്തില്‍ നിന്നായിരിക്കും നിങ്ങള്‍ക്ക് ഇമെയില്‍ വരുക.

ഗവണ്‍മെന്റ് യുകെ വെബ്‌സൈറ്റിലാണ് ഇലക്ടറര്‍ രജിസ്റ്റര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിങ്ങള്‍ ഇലക്ടറര്‍ രജിസ്റ്റര്‍ പൂര്‍ത്തിയാക്കിട്ടുണ്ടോ എന്ന് ഗവണ്‍മെന്റ് പരിശോധിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ 80 പൗണ്ട് പിഴയായി നല്‍കേണ്ടി വരികയും ചെയ്യുന്നതാണെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. ആര്‍ക്കെങ്കിലും ഓണ്‍ലൈനായി ഈ ഫോം പൂരിപ്പിക്കുവാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പേപ്പര്‍ അപേക്ഷയായി റിക്വസ്റ്റ് നല്‍കേണ്ടതാണ്.

gov.uk/voting-in-the-uk എന്ന ഗവണ്‍മെന്റ് വെബ്‌സൈറ്റിലാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്റെ നടപടി ക്രമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിങ്ങളുടെ ഇമെയില്‍ ഐഡിയിലേക്ക് രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെയില്‍ വരുന്നതാണ്. ഇനി അഥവാ ഇമെയില്‍ വഴി നിങ്ങള്‍ക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ ഇലക്ടറര്‍ രജിസ്‌ട്രേഷന്‍ ഓഫീസറിനെ ബന്ധപ്പെടേണ്ടതാണ്. ഇലക്ടറര്‍ രജിസ്‌ട്രേഷന്‍ ഓഫീസറാണ് ഡാറ്റാ കണ്‍ട്രോളര്‍.

രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനു മുന്‍പ് രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കിയിരിക്കണം. അതിലൊന്ന്, ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളിലുള്ളവര്‍ വോട്ടിനായി രജിസ്റ്റര്‍ ചെയ്യുവാന്‍ പതിനാറു പൂര്‍ത്തിയാക്കിയിരിക്കണം എന്നതാണ്. വോട്ട് രേഖപ്പെടുത്തുവാന്‍ പതിനെട്ടു വയസും പൂര്‍ത്തിയാകണം. രണ്ടാമത്തേത്, സ്‌കോട്‌ലന്റിലുള്ളവര്‍ വോട്ടിനായി രജിസ്റ്റര്‍ ചെയ്യുവാന്‍ 14 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. അതേസമയം, സ്‌കോട്ടിഷ് ഇലക്ഷനില്‍ പതിനാറു വയസും മറ്റു തെരഞ്ഞെടുപ്പുകളില്‍ പതിനെട്ടു വയസും പൂര്‍ത്തിയാകുമ്പോഴാണ് ഇവര്‍ക്കു വോട്ടു ചെയ്യുവാന്‍ സാധിക്കുക. ഈ രണ്ടു മാനദണ്ഡങ്ങള്‍ പ്രകാരമുള്ളവര്‍ രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ ഇലക്ടറല്‍ രജിസ്റ്ററില്‍ നിങ്ങളുടെ പേരും വിലാസവും കാണാവുന്നതാണ്.  

ഇനി എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്നു നോക്കാം. അതിനായി നിങ്ങളുടെ നാഷണല്‍ ഇന്‍ഷൂറന്‍സ് നമ്പര്‍, പാസ്‌പോര്‍ട്ട് (നിങ്ങള്‍ വിദേശത്തു താമസിക്കുന്ന ബ്രിട്ടീഷ് പൗരനാണെങ്കില്‍) എന്നിവ കൈവശം ഉണ്ടാവേണ്ടതാണ്.
തുറന്നു വരുന്ന വിന്‍ഡോ സ്‌ക്രീനിലെ ഓപ്ഷനുകളില്‍ നിന്നും നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന് സെലക്ട് ചെയ്ത് കണ്ടിന്യൂ ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്നു നിങ്ങളുടെ നാഷണാലിറ്റി സെലക്ട് ചെയ്തു കണ്ടിന്യൂ ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് നിങ്ങളുടെ ജനനത്തീയതി നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ പേരു വിവരങ്ങളാണ് നല്‍കേണ്ടത്. ശേഷം, നാഷണല്‍ ഇന്‍ഷൂറന്‍സ് നമ്പര്‍ നല്‍കി ബാക്കി വിവരങ്ങളും ചേര്‍ത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

ഒരു തവണ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ ഇലക്ഷനു വേണ്ടിയും ഓരോ തവണ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലായെന്നതാണ് ഏറ്റവും വലിയ ഗുണകരമായ കാര്യം. നിങ്ങളുടെ പേരോ, വിലാസമോ, ദേശീയതയോ മാറിയാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അഞ്ചു മിനുട്ടിനുള്ളില്‍ തന്നെ ഈ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category