kz´wteJI³
വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വിഷപ്പുക പരമാവധി ഒഴിവാക്കി അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള അനേകം കടുത്ത നടപടികളുടെ ഭാഗമായിട്ടാണ് ലണ്ടനില്‍ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. എന്നാല്‍ നിയമം തെറ്റിച്ച് ഈ സോണിലൂടെ കാറോടിച്ച് പണി വാങ്ങുന്നവരേറെയാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഈ സോണിലൂടെ സഞ്ചരിച്ചാല്‍ നിങ്ങളുടെ കാര്‍ കുരുങ്ങുമോ എന്നറിയാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു ലണ്ടനില്‍ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ പ്രാവര്‍ത്തികമാക്കിയിരുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ നിലവിലുള്ള കണ്‍ജെഷന്‍ ചാര്‍ജ് സോണിനെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ അള്‍ട്രാ ലോ എമിഷന്‍ സോണ്‍. ഇത് ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസങ്ങളിലും പ്രവര്‍ത്തനനിരതമാണെന്ന് പ്രത്യേകം ഓര്‍ത്താല്‍ നന്നായിരിക്കും. പഴയവാഹനങ്ങള്‍ ഓടിക്കുന്ന നാലില്‍ ഒരു ബ്രിട്ടീഷ് മോട്ടോറിസ്റ്റുകളും അള്‍ട്രാ ലോ എമിഷന്‍ സോണിലൂടെ പോകുമ്പോള്‍ 80 പൗണ്ട് വരെ പിഴ ഒടുക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
ഈ സോണിലെ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മോട്ടോര്‍ ബൈക്കുകള്‍ അടക്കമുള്ള പഴയ വാഹനങ്ങള്‍ ഓരോ ദിവസവും ഈ സോണിലൂടെ കടന്ന് പോകുമ്പോള്‍ 12.50 പൗണ്ടെന്ന തോതില്‍ വച്ച് നല്കാന് നിര്‍ബന്ധിതരാകുന്നുണ്ട്.ഈ പിഴ നല്‍കാത്ത മോട്ടോറിസ്റ്റുകളില്‍ നിന്നാണ് മേല്‍ പ്രതിപാദിച്ചിരിക്കുന്ന 80 പൗണ്ട് പിഴ വസൂലാക്കുന്നത്.ഇത് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ ഇരട്ടിയാക്കുകയും ചെയ്യും. ഇത്തരം ചാര്‍ജുകളില്‍ നിന്നും പിഴകളില്‍ നിന്നുമായി ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ 26 മില്യണ്‍ പൗണ്ട് നേടിയെടുത്തുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
2021 ഒക്ടോബര്‍ 25 മുതല്‍ ഈ സോണ്‍ നോര്‍ത്ത്, സൗത്ത് സര്‍ക്കുലാര്‍ റോഡുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണെന്നത് മോട്ടോറിസ്റ്റുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്കിടെ 130,000 ഫൈനുകള്‍ ഈടാക്കപ്പെട്ടിരിക്കുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നാണ് ആര്‍എസിയിലെ ഹെഡ് ഓഫ് റോഡ്സ് പോളിസിയായ നിക്കോളാസ് ലൈയെസ് പറയുന്നു. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് മോട്ടോറിസ്റ്റുകള്ക്കും ബിസിനസുകള്‍ക്കും കൂടുതല്‍ അറിവ് നല്കാന് വേണ്ടത് അനുവര്‍ത്തിക്കാന്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് തയ്യാറാവണമെന്നും നിക്കോളാസ് ആവശ്യപ്പെടുന്നു.
തലസ്ഥാനത്ത് വാഹനങ്ങള്‍ കാരണമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനാണ് അള്‍ട്രാ ലോ എമിഷന്‍ സോണ്‍ പ്രാവര്ത്തികമാക്കിയിരിക്കുന്നതെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടിലെ ഡയറക്ടര്‍ ഓഫ് ലൈസന്‍സിംഗ്, റെഗുലേഷന്, ആന്‍ഡ് ചാര്‍ജിംഗ് ആയ ഹെലെന് ചാപ് മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ സോണിനെ കുറിച്ച് അറിവ് നല്‍കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ 2018 സ്പ്രിംഗ് സീസണ് മുതല്‍ വ്യാപകമായ ക്യാമ്പയിന് നടത്തുന്നുവെന്നും ചാപ്മാന് വിശദീകരിക്കുന്നു.
നിങ്ങളുടെ കാര്‍ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ചാര്‍ജ് നല്‍കേണ്ടി വരുമോ?
1- ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്റെ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വെഹിക്കിള്‍ ചെക്കര്‍ ഉപയോഗിച്ച് ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്താം.
2- ഇതിനായി നിങ്ങളുടെ വെഹിക്കിള്‍ രജിസ്ട്രേഷന് എന്റര്‍ ചെയ്തതിന് ശേഷം മോഡല്‍ സ്ഥിരീകരിക്കണം.
3-പൊതുനിയമം അനുസരിച്ച് നിങ്ങളുടെ പെട്രോള്‍ കാര്‍ അല്ലെങ്കില്‍ വാന്‍ യൂറോ 4 സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ വാന്‍ യൂറോ 6 സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്നില്ലെങ്കില്‍ ചാര്‍ജ് നല്‍കേണ്ടി വരും.
4- യൂറോ 3 സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കാത്ത മോട്ടോര്‍ബൈക്കുകളും ചാര്‍ജ് നല്‍കേണ്ടി വരും.
5- ഈ സോണിലൂടെ വണ്ടിയോടിക്കുകയും ഫീ നല്‍കുകയും ചെയ്തില്ലെങ്കില്‍ 160 പൗണ്ട് വരെ പെനാല്‍റ്റി ചാര്‍ജ് നല്‍കേണ്ടി വരും.
6-2021 ഒക്ടോബര്‍ 25 മുതല്‍ ഈ സോണ്‍ നോര്‍ത്ത്, സൗത്ത് സര്‍ക്കുലാര്‍ റോഡുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam