kz´wteJI³
തിരുവനന്തപുരം: കള്ളക്കേസില്‍ കുരുക്കിയതിനെ തുടര്‍ന്ന് യുവാവിന് നഷ്ടമായത് ഉപജീവന മാര്‍ഗവും. അടിപിടി മോഷണക്കേസില്‍ പ്രതിയായതിന്റെ പേരില്‍ തൂത്തുക്കുടിയിലെ കോഫി ഹൗസിലെ ജോലിയും നഷ്ടമായിരിക്കുകയാണ് ആറ്റൂര്‍ അയിക്കര ഭവനില്‍ ജലജയുടെ മകന് അഖില്‍ജോസ് എന്ന 23കാരന്. കഴിഞ്ഞ 28ന് തവരുകോണം ആറ്റരികത്തുവീട്ടില്‍ അനില്‍കുമാര്‍ തവരുകോണം ക്ഷേത്രത്തിനു സമീപത്ത് ആക്രമണത്തിനിരയായി. ഇതു സംബന്ധിച്ച പരാതിയിലാണ് മുന്‍വിരോധം കാരണം അഖിലിന്റെ പേരും വാദി ഉള്‍പ്പെടുത്തിയത്. സംഭവം നടക്കുന്ന സമയം അഖില്‍ തമിഴ്നാട്ടിലെ മഞ്ഞാലും മൂട്ടില് സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു.
പരാതിയെ തുടര്‍ന്നാണ് നിരപരാധിയും സ്ഥലത്തില്ലാതിരുന്നതുമായ യുവാവിനെ ആര്യങ്കോട് എസ്ഐ കള്ളക്കേസില്കുരുക്കി ജയിലിലാക്കിയത്. തുത്തുക്കുടിയിലെ കോഫി ഹൗസ് ജീവനക്കാരനായ അഖിലിന് ഇതുകാരണം ജോലിയും നഷ്ടമായി. പിതാവിന്റെ മരണശേഷം അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം അഖിലിന്റെ ശമ്പളമായിരുന്നു.
സ്ഥലത്തില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാര്‍ ശേഖരിച്ചിട്ടുണ്ട്. അനില്‍കുമാറിനെ മര്‍ദിക്കുകയും മാലപിടിച്ചുപറിക്കുകയും ചെയ്തുവെന്നാണ് കേസ്. അഖിലിനെ വീട്ടില്‍നിന്നും പിടികൂടി കോടതിയിലെത്തിച്ച് പൊലീസ് റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ ജാമ്യത്തിലാണ്.
ആവശ്യമായ പ്രാഥമിക അന്വേഷണം നടത്താതെ ചെയ്യാത്ത കുറ്റത്തിന് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് നടപടിക്കെതിരെ അഖിലിന്റെ അമ്മ ജലജ ഡിജിപിക്ക് പരാതി നല്കി. ഇതിന്റെ അന്വേഷണം ആരംഭിച്ചു. എന്നാല്‍ പരാതിക്കാരനും സാക്ഷികളും അഖില്‍ജോസ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു വെന്ന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തതും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതെന്നും ആര്യങ്കോട് പൊലീസ് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam