1 GBP = 88.70 INR                       

BREAKING NEWS

പി സി ജോര്‍ജ്ജിന്റെ ശബ്ദസംഭാഷണം ഗൗരവമായി എടുത്ത് സര്‍ക്കാര്‍; കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിച്ച് തുടങ്ങി; ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ വന്‍തേതില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന ആശങ്ക ശക്തം; അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; മലയോര ഗ്രാമങ്ങള്‍ക്ക് ഉറക്കമില്ലാത്ത ദിവസങ്ങള്‍

Britishmalayali
kz´wteJI³

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തിലെ മലയോര മേഖലയില്‍ ഉരുള്‍ പൊട്ടലിനു സാധ്യതയുണ്ടെന്ന പി സി ജോര്‍ജ്ജിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു നിര്‍ദ്ദേശം നല്‍കിയ പി.സി. ജോര്‍ജ് എംഎല്‍എ ഇതു സംബന്ധിച്ച ശബ്ദ സന്ദേശം മൊബൈല്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദ്ദേശിച്ചു. നാല് പഞ്ചായത്തുകളിലെ ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്.

തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള ചോനമല, അടുക്കം, വെള്ളാനി, മുപ്പതേക്കര്‍, കാരികാട്, ഒറ്റയീട്ടി, വെള്ളികുളം, അടിവാരം, ചോലത്തടം, കൈപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ സുക്ഷിതരാക്കുന്നതിന് 5 സ്ഥലങ്ങളില്‍ ക്യാംപുകള്‍ തുറന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏന്തയ്യാര്‍ ഇളംകാട് മേഖലയില്‍ മുന്‍കരുതല്‍ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറക്കാന്‍ തീരുമാനിച്ചു. ഏന്തയ്യാര്‍ ജെജെ മര്‍ഫി മെമോറിയല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ക്യാംപില്‍ അപകട സാധ്യതയുള്ള മേഖലയിലെ 50 വീടുകളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം.

മഴ തുടര്‍ന്നാല്‍ ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു ഭീതിയുണ്ട്. ഈ മാസം 15 വരെ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാകുമെന്നുള്ള മുന്നറിയിപ്പ് ശബ്ദ സന്ദേശമായി നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ. ദുരന്ത നിവാരണ അഥോറിറ്റിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദേശം നല്‍കിയിരിക്കുന്നത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ താമസിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ക്യാംപുകള്‍ സജ്ജീകരിച്ചു. ജനങ്ങളെ മാറ്റുന്നതിന് ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടും. മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. മുന്‍കരുതലായി ഈരാറ്റുപേട്ടയില്‍ 5 ദുരിതാശ്വാസ ക്യാംപുകളും തയാറാക്കി. അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പി.സി.ജോര്‍ജ് എംഎല്‍എയുടെ സന്ദേശം
''സഹോദരങ്ങളെ,

ദുരന്ത നിവാരണ അഥോറിറ്റിയില്‍ നിന്നു ലഭിക്കുന്ന അറിയിപ്പ് എന്നെ ഭീതിപ്പെടുത്തുന്നു. കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ താമസിക്കുന്ന ഒരാള്‍ പോലും രാത്രി വീട്ടില്‍ താമസിക്കാന്‍ പാടില്ല. ബന്ധുവീടുകളിലേക്കു നിങ്ങള്‍ പോകുന്നെങ്കില്‍ വിരോധമില്ല. അല്ലെങ്കില്‍ അധികൃതര്‍ ഒരുക്കിയ ക്യാംപില്‍ വന്നു താമസിക്കണം. മനസിന്റെ പ്രശ്നമാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടേ മതിയാകു. പകല്‍ എവിടെ പോയാലും കുഴപ്പമില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും കേള്‍ക്കണം. ഇത് അപേക്ഷയാണ്.''

അതേസമയം, ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എം.എല്‍എ പറഞ്ഞിട്ടുള്ള പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 15 വരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാകാം എംഎല്‍എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടാവുകയെന്നാണ് അധികൃതര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category