1 GBP = 88.40 INR                       

BREAKING NEWS

മഹാരാജാസ് കോളേജിലെ സഹപാഠി ജീവിത സഖിയായത് പത്ത് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം; പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു; ശ്രീലത നാരായണന്റെ അന്ത്യം ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന്; സംസ്‌കാരം ഇന്ന് വൈകിട്ട് കളമശ്ശേരിയില്‍; പ്രിയ ഗായകന്റെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് ആരാധകരും

Britishmalayali
kz´wteJI³

കൊച്ചി: ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവര്‍ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത. 1998 ജനുവരി 23നാണ് ബിജു നാരയണന്‍ വിവാഹിതനാകുന്നത്. മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.

പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവര്‍ക്ക് സിദ്ധാര്‍ത്ഥ് സൂര്യ നാരായണന്‍ എന്നീ രണ്ടുമക്കളാണ് ഉള്ളത്. ബിജു നാരായണന്റെ ഭാര്യയുടെ വിയോഗവാര്‍ത്ത മലയാളി സംഗീതാസ്വാദകര്‍ കണ്ണീരോടെയാണ് കേട്ടത്. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു.

തെന്നിന്ത്യയിലാകെ നാന്നൂറിലധികം ഗാനങ്ങള്‍ പാടിയ സംഗീതലോകത്ത് വേറിട്ട ശബ്ദം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് ഗായകന്‍ ബിജുനാരായണന്‍. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്ന ഗാനം പാടിയാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category