1 GBP = 88.70 INR                       

BREAKING NEWS

ഇതുവരെ ഒരു വീടു വാങ്ങിയില്ലേ? എങ്കില്‍ മോര്‍ട്ട്‌ഗേജ് ഇല്ലാതെ തന്നെ വീടു വാങ്ങാം; ഷെയേര്‍ഡ് ഓണര്‍ഷിപ്പ് നല്‍കുന്ന പുതിയ പദ്ധതിയെ കുറിച്ച് അറിയാം

Britishmalayali
kz´wteJI³

യുകെയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വീടു വാങ്ങുവാന്‍ സാധിക്കാത്തവര്‍ക്ക് ഉപയോഗപ്രദമാകുന്ന പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. യുകെ സര്‍ക്കാരിന്റെ ഷെയേര്‍ഡ് ഓണര്‍ഷിപ്പ് എന്ന സ്‌കീമിന്റെ അടിസ്ഥാനത്തില്‍, ആദ്യമായി വീടു വാങ്ങുന്നവര്‍ക്കാണ് ഈ പദ്ധതി പ്രയോജനപ്രദമാക്കുവാന്‍ സാധിക്കുക. വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രോപ്പര്‍ട്ടിയുടെ വിലയുടെ ഒരു ഭാഗം ആദ്യം നല്‍കുവാനും ബാക്കി തുക വാടകയായി നല്‍കുവാനും സാധിക്കുന്നതാണ് പുതിയ പദ്ധതി. ഇവിടെ മോര്‍ട്ട്‌ഗേജ് ഇല്ലാതെ തന്നെ വീട് സ്വന്തമാക്കാം എന്നതാണ് ഏറ്റവും വലിയ ലാഭം.

അണ്‍മോര്‍ട്ട്ഗേജ് എന്ന കമ്പനിയാണ് ഈ പുതിയ സ്‌കീം നടപ്പിലാക്കുന്നത്. മറ്റു വഴികളിലൂടെ വീടുകള്‍ സ്വന്തമാക്കുന്നതില്‍ നിന്നും ചില പ്രധാന വ്യത്യാസങ്ങള്‍ ഈ പദ്ധതിയ്ക്കുണ്ട്. ജൂലായ് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌കീമില്‍ അവിവ ഇന്‍വെസ്റ്റേഴ്‌സ് ആണ് പങ്കാളിത്തം നിര്‍വ്വഹിക്കുന്നത്.

ഇനി ഈ സ്‌കീം പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നു നോക്കാം. ഈ പദ്ധതിയിലൂടെ വീടു വാങ്ങുവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അഞ്ചു ശതമാനം ഡിപ്പോസിറ്റ് ഉണ്ടാവണം എന്നതാണ് ഏറ്റവും ആദ്യം വേണ്ടത്. കുറഞ്ഞത് 12500 പൗണ്ടാണ് അണ്‍മോര്‍ട്ട്‌ഗേജിന്റെ സ്‌കീം ഉപയോഗിക്കാന്‍ ഉണ്ടാവേണ്ടത്. എങ്കില്‍ മാത്രമേ, കുറഞ്ഞത് 250,000 പൗണ്ടിന്റെ പ്രോപ്പര്‍ട്ടിയെങ്കിലും വാങ്ങുവാന്‍ സാധിക്കൂ. ഏറ്റവും അധികം ഡിപ്പോസിറ്റ് ചെയ്യാന്‍ കഴിയുന്നത് 20 ശതമാനമാണ്.

മാത്രമല്ല, നികുതി അടയ്ക്കുന്നതിനു മുന്‍പ് 30,000 പൗണ്ടിനും 100,000 പൗണ്ടിനും ഇടയിലായിരിക്കണം വരുമാനം. ഈ വരുമാനം ഒറ്റയ്‌ക്കോ കൂട്ടായോ ഉണ്ടായാല്‍ മതി. ഈ രണ്ടു കാര്യങ്ങള്‍ ശരിയായാല്‍, അടുത്ത സ്‌റ്റെപ്പ് ഫണ്ടിംഗ് പാര്‍ട്ണറുമായി ബന്ധപ്പെടുകയും ബാക്കി തുക ഓരോ മാസവും വാടകയായി നല്‍കപ്പെടുകയും ആണ് ചെയ്യേണ്ടത്. വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ റെന്റല്‍ വാല്യു അനുസരിച്ചും ഡിപ്പോസിറ്റ് തുകയും അനുസരിച്ചായിരിക്കും വാടക നിശ്ചയിക്കപ്പെടുക.

ഏകദേശം, ഒരു മാസം 1000 പൗണ്ടാണ് വാടകയായി കണക്കാക്കുന്നതെങ്കില്‍, അഞ്ചു ശതമാനം ഡിപ്പോസിറ്റ് ചെയ്തയാള്‍ 950 പൗണ്ടായിരിക്കും വാടക നല്‍കേണ്ടി വരിക. വാടക നല്‍കുമ്പോഴെല്ലാം നിങ്ങള്‍ തന്നെയായിരിക്കും വീടിന്റെ പൂര്‍ണ ഉടമസ്ഥര്‍. അതിനാല്‍ തന്നെ, വീട് മോടി പിടിപ്പിക്കുവാനും ഗാര്‍ഡന്‍ വ്യത്യസ്തകരമാക്കുവാനും എല്ലാം നിങ്ങള്‍ക്കു സാധിക്കും. അണ്‍മോര്‍ട്ട്‌ഗേജിനോ, നിങ്ങളുടെ നിക്ഷേപകര്‍ക്കോ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ തന്നെയും വീടിന്റെ ഉടമസ്ഥര്‍ നിങ്ങള്‍ തന്നെ ആയിരിക്കും. ബാക്കിയുള്ള പ്രോസസിംഗ് അലിയന്‍സ് ഗ്ലോബല്‍ നിര്‍വ്വഹിക്കുന്നതായിരിക്കും. 

മോര്‍ട്ട്ഗേജ് സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുവാനും മികച്ച ഉപദേശങ്ങള്‍ക്കും അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസുമായി ബന്ധപ്പെടാവുന്നത്. തികച്ചും സൗജന്യമായ സേവനമായിരിക്കും ഇത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category