1 GBP = 88.50 INR                       

BREAKING NEWS

കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ തോണി മറിഞ്ഞ് മരിച്ചു; അപകടം വൈദ്യുതി ലൈന്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ; പിടിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല; മരണം നാട്ടുകാര്‍ നോക്കി നില്‍ക്കെ

Britishmalayali
kz´wteJI³

തൃശൂര്‍: കാറ്റില്‍ മറിഞ്ഞ് വീണ 110 കെ.വി. ലൈന്‍ ടവര്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ തോണി മറിഞ്ഞ് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ക്കുളത്തായിരുന്നു സംഭവം. വാടാനപ്പള്ളി കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ ഗണേശമംഗലം വടക്ക് കിഴക്കേപ്പുരയ്ക്കല്‍ പരേതനായ അപ്പുണ്ണിയുടെ മകന്‍ കെ.എ. ബൈജു (45) ആണ് മരിച്ചത്. വിയ്യൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം നടന്നത്. ചമ്മണ്ണൂര്‍ ചുള്ളിക്കാരന്‍കുന്ന് ഭാഗത്ത് പാടശേഖരത്തിലെ ടവര്‍ മറിഞ്ഞുവീണതിനെത്തുടര്‍ന്ന് താത്കാലിക ടവര്‍ സ്ഥാപിക്കാനുള്ള പണികളായിരുന്നു് നടന്നിരുന്നത്. കരയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാടശേഖരത്തിന് നടുവിലാണ് ടവര്‍ സ്ഥാപിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചെറുവഞ്ചിയും ഫൈബര്‍ ബോട്ടും ഉപയോഗിച്ചാണ് പണി നടത്തിയിരുന്നത്.

പണിക്കായി പ്രദേശവാസികള്‍ ചെറുവഞ്ചിയുമായി വന്നപ്പോള്‍ ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. കരയില്‍നിന്ന് 400 മീറ്റര്‍ അകലെവെച്ച് തോണി മറിയുകയായിരുന്നു. വഞ്ചിയില്‍ നിന്നിരുന്നവര്‍ ബൈജുവിന് പിടിച്ചുകയറാന്‍ മുളവടി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നാല്പതോളംപേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. കരയില്‍നിന്ന് സംഭവസ്ഥലത്തേക്ക് എത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മൃതദേഹം പൊലീസ് നടപടികള്‍ക്കുശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. വിവരമറിഞ്ഞ് മന്ത്രി എ.സി. മൊയ്തീന്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category